മയോ : മയോ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ജീവനക്കാർ സമരത്തിലേക്ക്. ആശുപത്രിയിലെ ജീവനക്കാരുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തിലാണ് സമരം ചെയ്യാനുള്ള തീരുമാനം. ഇത് സംബന്ധിച്ച് വോട്ടെടുപ്പ് നടത്താൻ ജീവനക്കാർ തീരുമാനിച്ചു.
എമർജൻസി ഡിപ്പാർട്ട് മെന്റ് എ ആൻഡ് ബി, മെഡിക്കൽ അസസ്മെന്റ് യൂണിറ്റ്, എസ്കലേൻ ടീം എന്നീ വിഭാഗങ്ങളിലെ ജീവനക്കാരാണ് സമരത്തിന് ഒരുങ്ങുന്നത്. ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് മൂന്ന് വിഭാഗങ്ങളിലെയും പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ജീവനക്കാരുടെ കുറവ് നിലവിലെ ജീവനക്കാരുടെ ജോലി ഭാരവും വർധിപ്പിച്ചു. ഇതോടെയാണ് ഇവർ സമരത്തിനൊരുങ്ങിയത്. ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷന് കീഴിലുള്ള ജീവനക്കാരാണ് സമരം ചെയ്യുന്നത്.
രോഗികളുടെ അനുപാതത്തിന് തുല്യമായി ആരോഗ്യപ്രവർത്തകരെ നിയമിക്കുന്നതിൽ എച്ച്എസ്സി പരാജയപ്പട്ടതായി ഐഎൻഎംഒ വ്യക്തമാക്കി. എമർജൻസി വിഭാഗത്തിൽ കൂടുതൽ പേരെ നിയമിക്കണം. ഇതിനായി ഫണ്ട് അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

