ഡബ്ലിൻ: ഡബ്ലിനിലെ ലുവാസ് ട്രാമുകളിൽ ട്രാപ്പ് ആൻഡ് ഡ്രാഗ് അപകടങ്ങൾ തടയാൻ ശക്തമായ സാങ്കേതിക സംവിധാനങ്ങൾ വേണമെന്ന് ആവശ്യം. യാത്രികരും വളർത്തുമൃഗങ്ങളും വാതിലിൽ കുടുങ്ങി വലിച്ചിഴയ്ക്കപ്പെടുന്ന സംഭവങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ഇത് പ്രതിരോധിക്കാൻ ആവശ്യമായ സുരക്ഷാ സാങ്കേതിക വിദ്യകൾ ഉടൻ സ്ഥാപിക്കണമെന്നാണ് റെയിൽവേ ആക്സിഡന്റ് ആൻഡ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ആവശ്യപ്പെടുന്നത്.
മെയ് മാസത്തിൽ സ്റ്റിൽഓർഗനിൽ കൗമാരക്കാരി അപകടത്തിൽപ്പെട്ടിരുന്നു. ട്രാമിന്റെ വാതിലിൽ കുട്ടിയുടെ കോട്ട് തുടുങ്ങുകയായിരുന്നു. മീറ്ററുകളോളം കുട്ടിയും ട്രാമിനൊപ്പം ഓടി. എന്നാൽ ഇതിനിടെ വീണ് കുട്ടിയുടെ മുഖത്ത് സാരമായ പരിക്കുകൾ ഏൽക്കുകയായിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ആധുനിക സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന ആവശ്യം ഉയർത്തിയിരിക്കുന്നത്.

