ലൗത്ത്: കൗണ്ടി ലൗത്തിൽ കാണാതായ അമ്മയെയും കുഞ്ഞിനെയും കണ്ടെത്തി. പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല,
ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് അമ്മയെയും കുഞ്ഞിനെയും കാണാതെ ആയത്. 20 വയസ്സുള്ള ജേഡ് റോളണിനെയും മകനെയുമാണ് കാണാതെ ആയത്. സംഭവത്തിന് പിന്നാലെ വീട്ടുകാർ ബന്ധുക്കൾക്ക് പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് സഹായത്തിനായി പോലീസ് അഭ്യർത്ഥന പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കണ്ടെത്തിയത്.
Discussion about this post

