ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലുണ്ടായ മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. 40 വയസ്സുള്ള സ്ത്രീയും പുരുഷനുമാണ് അറസ്റ്റിലായത്. ഇവർ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ഇരുവരും അറസ്റ്റിലായിരിക്കുന്നത്. ഓപ്പറേഷൻ തോറിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ദൗത്യത്തിന്റെ ഭാഗമായി സൗത്ത് ഡബ്ലിനിൽ നടന്ന നിരവധി കവർച്ചകളെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിലാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ നാല് പ്രകാരമാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Discussion about this post

