ഗാൽവേ: കൗണ്ടി ഗാൽവേയിൽ കഞ്ചാവ് വേട്ട. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റോസ്കാമിലെ വീട്ടിൽ നിന്നായിരുന്നു കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റോസ്കാമിലെ വീട്ടിൽ പരിശോധന നടത്തുന്നതിനുള്ള വാറന്റ് പോലീസിന് ലഭിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു പരിശോധന നടത്തിയത്. ശനിയാഴ്ച ആയിരുന്നു പരിശോധന. 2,33000 യൂറോ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ 40 വയസ്സ് പ്രായമുള്ള ഒരാളും 50 വയസ്സ് പ്രായമുള്ള ഒരാളുമാണ് അറസ്റ്റിലായിട്ടുള്ളത്.
Discussion about this post

