കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. അഞ്ച് കൗമാരക്കാരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ പുലർച്ചെയോടെയായിരുന്നു അപകടം ഉണ്ടായത്.
നാസ് ജനറൽ ആശുപത്രിയിലാണ് അഞ്ച് പേരുടെയും മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഇവിടെയാകും പോസ്റ്റ്മോർട്ടവും. ഇതിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. മരിച്ചവരുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഇന്നലെ പുലർച്ചെ എം9 ൽ ആയിരുന്നു അപകടം ഉണ്ടായത്. തെറ്റായ ദിശയിലൂടെ അമിത വേഗതയിൽ എത്തിയ കാർ കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ ഇടിയ്ക്കുകയായിരുന്നു. രണ്ടാമത്തെ കാറിൽ ഉണ്ടായിരുന്ന നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

