ഡബ്ലിൻ: മെറ്റ് ഐറാന് പരാതിയുമായി പൊതുജനങ്ങൾ. താപനില മുന്നറിയിപ്പിൽ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. കൗണ്ടി കെറിയിലെ ട്രേലിയിലെ താപനിലയിലുണ്ടായ വ്യത്യാസം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.
ട്രേലിയിൽ 26 ഡിഗ്രി സെൽഷ്യസ് താപനിലയും വെയിലും ഉണ്ടാകുമെന്നായിരുന്നു മറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ വ്യക്തമാക്കിയിരുന്നത്. എന്നാൽ 15 അല്ലെങ്കിൽ 16 ഡിഗ്രി സെൽഷ്യസ് മാത്രമേ പ്രദേശത്ത് അനുഭവപ്പെടൂവെന്നായിരുന്നു മെറ്റ് ഐറാന്റെ വെബ്സൈറ്റിലെ വിവരം. മാസങ്ങളായി ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെന്ന് ആളുകൾ പറയുന്നു.
Discussion about this post

