കിൽഡെയർ: കൗണ്ടി കിൽഡെയറിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് മരണം. മരിച്ച അഞ്ച് പേരും കൗമാരക്കാരാണ്. ഞായറാഴ്ച പുലർച്ചെയായിരുന്നു എം9 ൽ അപകടം ഉണ്ടായത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നിലയും ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
രണ്ട് കാറുകൾ കൂട്ടിയിടിച്ച് ആയിരുന്നു അപകടം ഉണ്ടായത്. തെറ്റായ ദിശയിലെത്തിയ കൗമാരക്കാരുടെ വാഹനം രണ്ടാമത്തെ വാഹനത്തിൽ ഇടിയ്ക്കുകയായിരുന്നു. ഒരു കുടുംബം ആയിരുന്നു രണ്ടാമത്തെ വാഹനത്തിൽ ഉണ്ടായിരുന്നത്. സ്ഥലത്ത് ഫോറൻസിക് സംഘത്തിന്റെ പരിശോധന തുടരുകയാണ്.
Discussion about this post

