ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ മോഷ്ടിച്ച കാർ പോലീസുകാരുടെ കാറുമായി കൂട്ടിയിടിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ഡബ്ലിൻ 18 ലെ എം50 യിൽ വച്ചായിരുന്നു കൂട്ടിയിടി. സംഭവ ശേഷം കടന്നുകളഞ്ഞ പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗ്ലെൻകെയ്ൻ ഡ്രൈവിലെ ഗാലപ്സിൽ പട്രോളിംഗ് നടത്തുകയായിരുന്നു ഗാർഡ. ഇതിനിടെയാണ് അമിത വേഗത്തിലുള്ള കാർ കണ്ടത്. ഇതോടെ ഉദ്യോഗസ്ഥർ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ നിർത്തിയില്ല. നിയന്ത്രണം വിട്ട കാർ പോലീസ് വാഹനവും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പിന്നാലെ കാറിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. സംഭവ സമയം പോലീസ് വാഹനത്തിൽ ഒരു ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന് പരിക്കേൽക്കാത്തത് ആശ്വാസമായി.

