ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുനിന്നും വാങ്ങുന്ന വസ്തുക്കൾക്ക് ഐറിഷ് ഉപഭോക്താക്കൾ നൽകേണ്ടിവരിക വലിയ വില. നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള കസ്റ്റംസ് തീരുവയ്ക്ക് പുറമേ രണ്ട് യൂറോ കൂടി അധികമായി നൽകേണ്ടിവരും. 3 യൂറോയാണ് യൂറോപ്യൻ യൂണിയന് പുറത്തുനിന്നും വാങ്ങുന്ന വസ്തുക്കൾക്ക് നൽകേണ്ടിവരുന്ന തീരുവ.
യൂറോപ്യൻ യൂണിയന് പുറത്തുള്ള ബിസിനസുകളിൽ നിന്ന് വാങ്ങുകയും എന്നാൽ അയർലണ്ടിലേക്ക് ഡെലിവറി ചെയ്യുകയും ചെയ്യുന്ന ഓൺലൈൻ ഷോപ്പർമാരെയാണ് ഈ നിരക്കുകൾ ബാധിച്ചിരിക്കുന്നത്. ഇവർക്ക് 5 യൂറോയാണ് രണ്ട് ചാർജുകളുടെയും ഇനത്തിൽ നൽകേണ്ടിവരിക. ഹാൻഡ്ലിംഗ് ഫീസാണ് ഇത്. അതേസമയം ചാർജുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ് ആൻ പോസ്റ്റ്. ഇതിന് ശേഷം ആൻ പോസ്റ്റും ചാർജുകൾ ഈടാക്കിയേക്കും. നവംബറിൽ അഡ്മിനിസ്ട്രേഷൻ ഫീസ് ഇനത്തിൽ രണ്ട് യൂറോ ഫീസായി ഏർപ്പെടുത്തുമെന്ന് അവർ നേരത്തെ വ്യക്തമാക്കിയിരുന്നു.

