കിൽക്കെന്നി: കൗണ്ടി കിൽക്കെന്നിയിൽ വാഹനാപകടം. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി 9.15 ഓടെ ആയിരുന്നു സംഭവം. പരിക്കേറ്റവരെ കിൽക്കെന്നിയിലെ സെന്റ് ലൂക്ക്സ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
30 വയസ്സുള്ള രണ്ട് പേരാണ് അപകടത്തിൽപ്പെട്ടത്. ബാലിറാഗെറ്റിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം അപകടത്തിൽപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടം സംബന്ധിച്ച വിവരങ്ങൾ കൈവശമുള്ളവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം.
Discussion about this post

