ഡബ്ലിൻ: അനോയിന്റിംഗ് ഫയർ ബൈബിൾ കൺവെൻഷൻ ഈ മാസം 22 ന് നടക്കും. ഡബ്ലിനിലെ ബ്യൂമൗണ്ടിലെ ബ്ലെസ്സ്ഡ് മാർഗരറ്റ് ബാൾ ദേവാലയത്തിലാണ് വചന ശുശ്രൂഷ നടക്കുക. എല്ലാ മാസവും നാലാമത്തെ ശനിയാഴ്ചകളിലാണ് ഡബ്ലിനിൽ അനോയിന്റിംഗ് ഫയർ കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ബൈബിൾ കൺവെൻഷൻ നടത്താറുള്ളത്.
രാവിലെ 11 മണി മുതൽ ദേവാലയത്തിൽ ശുശ്രൂഷകൾ ആരംഭിക്കും. വൈകീട്ട് നാല് മണിവരെയാണ് പരിപാടി. വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുമ്പസാരം, വചന ശുശ്രൂഷ, സ്തുതിയാരാധന എന്നിവ കൺവെൻഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫാദർ ജോസഫ് തോട്ടപ്പിള്ളിയാണ് കൺവെൻഷന് നേതൃത്വം നൽകുന്നത്.
Discussion about this post

