കാവൻ: കൗണ്ടി കാവനിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഈ മാസം 15 ന് ആയിരുന്നു
15ന്, ബാലിജേംസ്ഡഫിലെ കിൽമോർ എസ്റ്റേറ്റിലെ വീട്ടിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ മൃതദേഹം നിലവിൽ നാവനിലെ അവര് ലേഡീസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറ് മണിയ്ക്കും അർദ്ധരാത്രിയ്ക്കും ഇടയിൽ ബാലിജേംസ്ഡഫിലെ കിൽമോർ എസ്റ്റേറ്റിൽ ഉണ്ടായിരുന്നവർ ബെയ്ലിബറോ ഗാർഡ സ്റ്റേഷനുമായി ബന്ധപ്പെടണം.
Discussion about this post

