ഡബ്ലിൻ: അയർലൻഡിൽ വേപ്പ് ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്ക് കർശനമായി നിയന്ത്രണം വേണമെന്ന് ആവശ്യം. ഉയർന്ന അപകടസാധ്യതയുള്ള സിന്തറ്റിക് കന്നാബിനോയിഡുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ഈ പദാർത്ഥം ഗുരുതരമായ ആരോഗ്യ- മാനസിക പ്രശ്നങ്ങൾ ആയിരിക്കും സൃഷ്ടിക്കുക.
കടകളിലും ഓൺലൈനിലും വിൽക്കുന്ന വേപ്പ് ഉത്പന്നങ്ങളിൽ തെറ്റായ ലേബലിംഗ് ആണുള്ളത്. ഇത് സംബന്ധിച്ച് ആശങ്കകളും ഉയർന്നിട്ടുണ്ട്. 2026ൽ ഇതുവരെ ആകെ 76 വേപ്പുകൾ അല്ലെങ്കിൽ വേപ്പ് ജ്യൂസ് ഉൽപ്പന്നങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 28 എണ്ണത്തിൽ എച്ച്എച്ച്സി അല്ലെങ്കിൽ സെമി- സിന്തറ്റിക് കന്നാബിനോയിഡുകൾ പോലുള്ള സംയുക്തങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. എട്ടെണ്ണത്തിൽ ശക്തമായ സിന്തറ്റിക് കന്നാബിനോയിഡുകൾ അടങ്ങിയപ്പോൾ 10 എണ്ണത്തിൽ ശ്വാസകോശ രോഗവുമായി ബന്ധപ്പെട്ട അസറ്റേറ്റ് അടങ്ങിയ സംയുക്തം ഉണ്ടായിരുന്നു.

