ലേഖകന്‍: sreejithakvijayan

ഡബ്ലിൻ: അയർലൻഡിലെ കൗണ്ടികളിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഹോസ്‌പൈപ്പ് നിരോധനത്തിന് മാറ്റം. 13 കൗണ്ടികളിലെ നിരോധനം നീട്ടുകയും 13 കൗണ്ടികളിലെ നിരോധനം രണ്ട് ദിവസത്തിനുള്ളിൽ പിൻവലിക്കാൻ തീരുമാനിക്കുകയും ചെയ്തു. കഴിഞ്ഞ മാസം ആയിരുന്നു രാജ്യത്ത് ഹോസ്‌പൈപ്പ് ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തിയത്. കാർലോ, കോർക്ക്, ഡബ്ലിൻ, കിൽഡെയർ, കിൽകെന്നി, ലാവോയിസ്, ലിമെറിക്ക്, മീത്ത്, ഓഫാലി, ടിപ്പററി, വാട്ടർഫോർഡ്, വെക്‌സ്‌ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് നിരോധനം നീട്ടിയത്. ഇവിടുത്തെ സ്രോതസ്സുകളിലെ ജലം വീണ്ടെടുക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് വിലയിരുത്തൽ. ഇതേ തുടർന്നാണ് നീട്ടിയത്. സെപ്തംബർ അവസാനം വരെ ആയിരിക്കും ഇവിടെ നിരോധനം. കാവൻ, ക്ലെയർ, ഡൊണഗൽ, ഗാൽവേ, കെറി, ലൈട്രിം, ലോങ്ഫോർഡ്, ലൗത്ത്, മായോ, മോനാഗൻ, റോസ്‌കോമൺ, സ്ലൈഗോ, വെസ്റ്റ്മീത്ത് എന്നിവിടങ്ങളിൽ ഈ മാസം 26 ന് നിരോധനം പിൻവലിക്കുകയും ചെയ്യും.

Read More

ലിമെറിക്ക്: ലിമെറിക്കിലെ യുവതിയുടെ മരണവും കോർക്കിലെ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ബ്രസീൽ സ്വദേശിനിയായ ജാഡി ക്രിസ്റ്റീൻ പെരേര റോസയെ ആണ് അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ആയിരുന്നു സംഭവം. ഇതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ കോർക്കിൽവച്ച് പ്രതിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലിമെറിക്കിൽവച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് വാഹനത്തിൽ കോർക്കിലെത്തി. ഇവിടെവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിലയിരുത്തൽ. ഇരുവരും തമ്മിൽ പരിചയമുള്ളകാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Read More

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ യുവതിയ്ക്ക് നേരെ ആക്രമണം. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം. ഇനിഷോവൻ പെനിൻസുലയിലെ കാർണ്ടോനാഗിന്റെ പ്രാന്തപ്രദേശത്ത് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ആക്രമണം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Read More

ക്ലെയർ: കൗണ്ടി ക്ലെയറിൽ വാഹനാപകടം. 40 വയസ്സ് പ്രായമുള്ള വ്യക്തിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ലിമെറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് 40 കാരനെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാത്രി 11.40 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. ആർ352 ലായിരുന്നു അപകടം നടന്നത്. കാറിൽ സഞ്ചരിക്കുകയായിരുന്നു 40 കാരൻ. ഇതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. ഉടനെ തന്നെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഗാർഡ ഫോറൻസിക് കൊളിഷൻ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി.

Read More

ഡബ്ലിൻ: അയർലൻഡിൽ ഭവന വാടകയുടെ വർധനവിന്റെ തോത് കുറഞ്ഞു. പ്രോപ്പർട്ടി വെബ്‌സൈറ്റായ ഡാഫ്റ്റാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. അതേസമയം അയർലൻഡിൽ ഭവന വില വർധനവിന്റെ തോത് കുറഞ്ഞതായുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു. മാർച്ച് മുതൽ ജൂൺവരെയുള്ള കാലയളവിൽ മാർക്കറ്റ് വാടക 1.4 ശതമാനം വർധിച്ചതായി രണ്ടാം പാദ വാടക റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ആദ്യ പാദത്തിലെ റിപ്പോർട്ടിൽ 4.4 ശതമാനം എന്ന റെക്കോർഡ് വർധനവായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ രണ്ടാം പാദത്തിലേക്ക് കടന്നപ്പോൾ സ്ഥിതിഗതികൾ മാറുകയായിരുന്നു. അതേസമയം ഡബ്ലിന് പുറത്തുള്ള നാല് പ്രധാന നഗരങ്ങളിൽ വാടക പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Read More

ഡബ്ലിൻ: വടക്കൻ അയർലൻഡ് സെക്രട്ടറി ഡബ്ലിൻ സന്ദർശിക്കും. ഇന്നാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക സന്ദർശനം. ചുമതലയേറ്റതിന് ശേഷം ആദ്യമായിട്ടാണ് സെക്രട്ടറി ക്രിസ് ബ്രയാന്റി ഡബ്ലിനിൽ എത്തുന്നത്. ഐറിഷ് നീതി മന്ത്രി ജിം ഒ കെല്ലഗനുമായും വിദേശകാര്യമന്ത്രി ഹെലൻ മക്കെന്റിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. ബ്രായാന്റിനൊപ്പം ഡബ്ലിനിലെ ബ്രിട്ടീഷ് അംബാസിഡർ കാര ഓവനും ഉണ്ടാകും. അയർലൻഡും യുകെയും തമ്മിലുള്ള സാമ്പത്തിക- സുരക്ഷാ ബന്ധങ്ങൾ ഊട്ടിഉറപ്പിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം എന്നാണ് സൂചന.

Read More

ഡബ്ലിൻ: അയർലൻഡിന് വൻ തുക നികുതിയായി നൽകി ആപ്പിൾ. 17.1 ബില്യൺ ഡോളറാണ് കമ്പനി നികുതി അടച്ചത്. ആഗോളതലത്തിൽ കമ്പനി 43.2 ബില്യൺ ഡോളറാണ് ആദായനികുതിയായി അടച്ചത്. ഇതിന്റെ ഏകദേശം 40 ശതമാനമാണ് 17.1 ബില്യൺ ഡോളർ. ഇതിൽ പഴയ നികുതിയും ഇതിൽ ഉൾപ്പെടുന്നു. നിയമനടപടികളിലൂടെയാണ് ഇത്രയും തുക പിരിച്ചെടുത്തത്. തിരിച്ചുപിടിക്കേണ്ട തുകയും ഇതിൽ ഉൾപ്പെടുത്തുന്നു. നികുതിയിൽ ആപ്പിളിന് അയർലൻഡ് നിയമവിരുദ്ധമായി ആനുകൂല്യങ്ങൾ നൽകിയെന്ന് യൂറോപ്യൻ കമ്മീഷൻ ആരോപിച്ചിരുന്നു. ഇതിനെതിരെ ആയിരുന്നു അയർലൻഡിന്റെ നിയമ പോരാട്ടം. എന്നാൽ 2024 ൽ കമ്മീഷന്റെ കണ്ടെത്തൽ ശരിയാണെന്ന് യൂറോപ്യൻ യൂണിയന്റെ പരമോന്നത കോടതി കണ്ടെത്തുകയായിരുന്നു.

Read More

ലിമെറിക്ക്: ലിമെറിക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. ബ്രസീൽ സ്വദേശിനി ജാഡി ക്രിസ്റ്റീൻ പെരേര റോസയാണ് മരിച്ചത്. ഇവരുടെ മൃതദേഹം തിരികെ നാട്ടിലെത്തിക്കാനും സംസ്‌കാര ചടങ്ങുകൾക്കായി ധനസമാഹരണ ക്യാമ്പയ്ൻ ആരംഭിച്ചു. ബ്രസീലിൽ നിന്നും നിയമത്തിൽ റോസ ബിരുദം നേടിയിട്ടുണ്ട്. ലിമെറിക്കിലെ ഒരു ക്ലീനിംഗ് കമ്പനിയിലാണ് റോസ ജോലി ചെയ്യുന്നത്. വെള്ളിയാഴ്ചയാണ് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ലോവർ സെസിൽ സ്ട്രീറ്റിലെ ഒരു അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഗാർഡ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ലിമെറിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം പൂർത്തിയായിട്ടുണ്ട്.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കാർണിവൽ പരേഡ് നടന്നു. പരിപാടിയിൽ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. ഇതോട് കൂടി ഒരാഴ്ച നീണ്ട് നിൽക്കുന്ന നഗരത്തിലെ സാംസ്‌കാരിക പരിപാടിയായ മേള ഉത്സവത്തിന് തുടക്കമായി. തുടർച്ചയായ 20ാം വർഷമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒരാഴ്ച നീണ്ട് നിൽക്കുന്ന മേള ഉത്സവത്തിൽ വടക്കൻ അയർലൻഡിലെ ന്യൂനപക്ഷ സമൂഹങ്ങൾ ഒത്തുചേരും. ഇവരുടെ വിവിധ കലാ- സാംസ്‌കാരിക പ്രകടനങ്ങൾ പരിപാടികളിലെ മുഖ്യ ആകർഷമാണ്. സിറ്റി കൗൺസിൽ, സ്റ്റോർമോണ്ട് എക്‌സിക്യൂട്ടീവ്, ഐറിഷ് സർക്കാർ എന്നിവരിൽ നിന്നുള്ള സഹായത്തോടെയാണ് പരിപാടി അരങ്ങേറുക.

Read More

കോർക്ക്: കോർക്കിൽ വെടിവയ്പ്പ്. രണ്ട് പേർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്. ബാലിവൊളേൻ റോഡിന് സമീപമാണ് സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. യുവാക്കളുടെ പരിക്കുകൾ സാരമുള്ളതല്ല. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അന്വേഷണം പുരോഗമിക്കുകയാണ്. സംഭവ സ്ഥലത്ത് സാങ്കേതിക പരിശോധനകൾ പൂർത്തിയായി.

Read More