ഡബ്ലിൻ: അയർലൻഡിന് വൻ തുക നികുതിയായി നൽകി ആപ്പിൾ. 17.1 ബില്യൺ ഡോളറാണ് കമ്പനി നികുതി അടച്ചത്. ആഗോളതലത്തിൽ കമ്പനി 43.2 ബില്യൺ ഡോളറാണ് ആദായനികുതിയായി അടച്ചത്. ഇതിന്റെ ഏകദേശം 40 ശതമാനമാണ് 17.1 ബില്യൺ ഡോളർ. ഇതിൽ പഴയ നികുതിയും ഇതിൽ ഉൾപ്പെടുന്നു.
നിയമനടപടികളിലൂടെയാണ് ഇത്രയും തുക പിരിച്ചെടുത്തത്. തിരിച്ചുപിടിക്കേണ്ട തുകയും ഇതിൽ ഉൾപ്പെടുത്തുന്നു. നികുതിയിൽ ആപ്പിളിന് അയർലൻഡ് നിയമവിരുദ്ധമായി ആനുകൂല്യങ്ങൾ നൽകിയെന്ന് യൂറോപ്യൻ കമ്മീഷൻ ആരോപിച്ചിരുന്നു. ഇതിനെതിരെ ആയിരുന്നു അയർലൻഡിന്റെ നിയമ പോരാട്ടം. എന്നാൽ 2024 ൽ കമ്മീഷന്റെ കണ്ടെത്തൽ ശരിയാണെന്ന് യൂറോപ്യൻ യൂണിയന്റെ പരമോന്നത കോടതി കണ്ടെത്തുകയായിരുന്നു.
Discussion about this post

