ലിമെറിക്ക്: ലിമെറിക്കിലെ യുവതിയുടെ മരണവും കോർക്കിലെ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം.
ബ്രസീൽ സ്വദേശിനിയായ ജാഡി ക്രിസ്റ്റീൻ പെരേര റോസയെ ആണ് അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ആയിരുന്നു സംഭവം. ഇതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ കോർക്കിൽവച്ച് പ്രതിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലിമെറിക്കിൽവച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് വാഹനത്തിൽ കോർക്കിലെത്തി. ഇവിടെവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിലയിരുത്തൽ. ഇരുവരും തമ്മിൽ പരിചയമുള്ളകാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

