ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ യുവതിയ്ക്ക് നേരെ ആക്രമണം. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം.
ഇനിഷോവൻ പെനിൻസുലയിലെ കാർണ്ടോനാഗിന്റെ പ്രാന്തപ്രദേശത്ത് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ആക്രമണം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Discussion about this post

