ഡബ്ലിൻ: വടക്കൻ ഡബ്ലിനിൽ രണ്ട് വ്യത്യസ്തയിടങ്ങളിലായി നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. രണ്ട് സ്ത്രീകളിൽ നിന്നായിരുന്നു പ്രതികൾ കൊള്ളയടിച്ചത്.
കഴിഞ്ഞ ദിവസം ആയിരുന്നു രണ്ട് സംഭവങ്ങളിൽ ഒന്ന് നടന്നത്. ഡബ്ലിൻ മൂന്നിലെ ആൽഫി ബൈൺ റോഡിൽ ആയിരുന്നു സംഭവം. ഇന്നലെ രാവിലെ നടന്നു പോകുകയായിരുന്ന 20 കാരിയെ ആക്രമിച്ച് പ്രതി പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയായിരുന്നു രണ്ടാമത്തെ സംഭവം ഉണ്ടായത്. ആർട്ടനെ മേഖലയിലൂടെ നടന്ന് പോകുകയായിരുന്നു 80 കാരി. ഇതിനിടെ മോഷ്ടാവ് ആക്രമിക്കുകയായിരുന്നു. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

