കോർക്ക്: കോർക്ക് നഗരത്തിൽ വ്യാപക പരിശോധന നടത്തി പോലീസ്. പണവും, മയക്കുമരുന്നും, ഇ- സ്കൂട്ടറുകളും ഉൾപ്പെടെ പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്നലെയായിരുന്നു നഗരത്തിൽ പോലീസ് പരിശോധന നടത്തിയത്. ആറിടങ്ങളിൽ ആയിട്ടായിരുന്നു പരിശോധന. 6,000 യൂറോ പണം, 1,000 യൂറോയുടെ ഹെറോയിൻ, 600 യൂറോയുടെ കൊക്കെയ്ൻ എന്നിവ പിടിച്ചെടുത്തു. ഇതിന് പുറമേ ഇ- സ്ക്രാംബ്ലറുകൾ, ഇ- സ്കൂട്ടറുകൾ, സ്ലാഷ് ഹൂക്ക്സ്, ഹാമ്മറുകൾ, ബേസ്ബോൾ ബാറ്റുകൾ മുതലായവയും പിടിച്ചെടുത്തു. സംഭവത്തിൽ 20 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിച്ചത്.

