ലേഖകന്‍: sreejithakvijayan

ഡബ്ലിൻ: ന്യൂകാസിൽ മലയാളി കൂട്ടായ്മയുടെ ഓണാഘോഷം 30 ന്. ന്യൂകാസിൽ ബഡ്ഡീസ് എന്ന കൂട്ടായ്മയുടെ ഓണാഘോഷം, പൊന്നോണം 2026 ആണ് ഞായറാഴ്ച നടക്കുക. ന്യൂകാസിൽ കമ്യൂണിറ്റി ഹാളാണ് വേദി. നാട്ടിലെ ഓണത്തിന്റെ ഓർമ്മകൾ ഉണർത്തി പൂക്കളം ഇട്ടുകൊണ്ടായിരിക്കും ആഘോഷങ്ങൾക്ക് തുടക്കമാകുക. ഓണസദ്യയും ഉണ്ടായിരിക്കും. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ പരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കുട്ടികളുടെ ഫാഷൻ ഷോയും ഉണ്ടായിരിക്കും. ഇതിന് പുറമേ ഓണാഘോഷത്തിന് ആവേശം പകർന്ന് വടംവലി, മ്യൂസിക്കൽ ചെയർ എന്നിവ ഉൾപ്പെടെയുള്ള മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

Read More

ഡബ്ലിൻ: സ്‌പെയിനിലെ റിസോർട്ടിൽ ഐറിഷ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. 50 വയസ്സുള്ള പുരുഷനെയും 45 വയസ്സുള്ള സ്ത്രീയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ജാക്കൂസിയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഇരുവരും ഐറിഷ് പൗരന്മാരാണെന്ന് വ്യക്തമാകുകയായിരുന്നു. അതേസമയം മരിച്ചവരുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. വലൻസിയയുടെ തെക്ക് ഭാഗത്തുള്ള ഒരു തീരദേശ റിസോർട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് മക്കളുണ്ട്. ഇവരാണ് ആദ്യം മൃതദേഹം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് വിലയിരുത്തൽ. സ്പാനിഷ് പോലീസാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. മൃതദേഹങ്ങൾ അയർലൻഡിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

Read More

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ( ഐഒസി) അയർലൻഡിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലായിരുന്നു ഓണത്തോട് അനുബന്ധിച്ചുള്ള കിറ്റ് വിതരണം നടന്നത്. അയർലൻഡ് കേരള ചാപ്റ്റർ ജോയിന്റ് സെക്രട്ടറി ഫ്രാൻസിസ് ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു കിറ്റ് വിതരണം. കോഴിക്കോട് ജില്ലാ കോൺഗ്രസ് ഭാരവാഹിയും കോൺഗ്രസ് നേതാവുമായ എം. കെ സഞ്ജയ് പരിപാടി ഉദ്ഘാടനം ചെയ്തു. നിരവധി കുടുംബങ്ങൾക്കാണ് ഭാരവാഹികൾ കിറ്റുകൾ വിതരണം ചെയ്തത്.

Read More

ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ ഇടിയും മഴയും. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. തെക്ക്- കിഴക്കൻ കൗണ്ടികളിൽ ആയിരിക്കും ശക്തമായ മഴ ലഭിക്കുകയെന്നാണ് പ്രവചനം. കാർലോ, കിൽക്കെന്നി, വാട്ടർഫോർഡ്, വെക്‌സ്‌ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. നാളെ ഉച്ച മുതൽ മുന്നറിയിപ്പ് നിലവിൽ വരും. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിവരെയാണ് വാണിംഗുള്ളത്. ഈ കൗണ്ടികളിൽ അതിശക്തമായ മഴയും വെള്ളപ്പൊക്കവുമാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. ഇടിമിന്നലിനും സാധ്യതയുണ്ട്. വ്യാഴാഴ്ച രാവിലെ സമയങ്ങളിൽ വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക.

Read More

മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ സൈക്കിൾ യാത്രക്കാരനായ കുട്ടിയ്ക്ക് ദാരുണാന്ത്യം. കെൽസിലെ ന്യൂജെന്റ്സ്ടൗണിൽ ഏകദേശം എട്ട് മണിയോടെയായിരുന്നു സംഭവം. കൗമാരക്കാരന്റെ മൃതദേഹം നാവനിലെ അവർ ലേഡീസ് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. ഇവിടെ പോസ്റ്റ്‌മോർട്ടം നടക്കും. ഇതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. കാറാണ് കുട്ടിയെ ഇടിച്ച് വീഴ്ത്തിയതെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസിന്റെ നിർദ്ദേശം. വാഹനങ്ങളുടെ ഡാഷ്‌ക്യാമുകളും പരിശോധിക്കേണ്ടതാണ്.

Read More

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ വാഹനാപകടം. സംഭവത്തിൽ 20 വയസ്സുള്ള യുവതിയ്ക്ക് ജീവൻ നഷ്ടമായി. ബുധനാഴ്ച രാവിലെയോടെയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാർ അപകടത്തിലായിരുന്നു യുവതിയ്ക്ക് ജീവൻ നഷ്ടമായത്. കാർ നിയന്ത്രണംവിട്ട് ഇടിയ്ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ യുവതിയ്ക്ക് സാരമായി പരിക്കേറ്റ യുവതിയ്ക്ക് സംഭവസ്ഥലത്തുവച്ചു തന്നെ ജീവൻ നഷ്ടമായി. യുവതിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

Read More

ടൈറോൺ: കൗണ്ടി ടൈറോണിൽ സംശയാസ്പദമായ സാഹചര്യത്തിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ കൗമാരക്കാരൻ അറസ്റ്റിൽ. തീവ്രവാദ നിയമപ്രകാരം 16 വയസ്സുള്ള ആൺകുട്ടിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഒമാഗിലെ ഗാർഡൻവില്ലെ അവന്യൂ പ്രദേശത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തത്. സംഭവത്തെ തുടർന്ന് മേഖലയിൽ ഏർപ്പെടുത്തിയ സുരക്ഷാ മുന്നറിയിപ്പ് അവസാനിച്ചിട്ടുണ്ട്. മൂന്ന് ഉപകരണങ്ങളാണ് വീട്ടിൽ നിന്നും പരിശോധനയിൽ കണ്ടെടുത്തതെന്ന് പിഎസ്എൻഐ ഉദ്യോഗസ്ഥർ പറഞ്ഞു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സ്ഥലത്ത് എത്തിയത്. ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തിയിരുന്നു. മുഴുവൻ ഉപകരണങ്ങളും നിർവ്വീര്യമാക്കിയെന്നും പിഎസ്എൻഐ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Read More

കോർക്ക്: വൻ തുകയുടെ ലോട്ടോ ജാക്ക്‌പോട്ടിനർഹമായ ടിക്കറ്റ് വിറ്റ് പോയത് കൗണ്ടി കെറിയിൽ. കില്ലാർണിയിലെ ട്രാലി റോഡിലെ റീക്‌സ് ഗേറ്റ്വേയിലെ സെൻട്ര ദി റീക്‌സ് എന്ന സ്ഥലത്താണ് ടിക്കറ്റിന്റെ വിൽപ്പന നടന്നത്. നറുക്കെടുപ്പ് ദിവസമാണ് വിജയി ടിക്കറ്റ് വാങ്ങിയതെന്ന് നാഷണൽ ലോട്ടറി അറിയിച്ചു. 1,005,000 യൂറോയാണ് വിജയി സ്വന്തമാക്കിയത്. ഓഗസ്റ്റ് 21 ന് ആയിരുന്നു നറുക്കെടുപ്പ്. അതേ ദിവസം ക്വിക്ക് പിക്കിലൂടെയാണ് ടിക്കറ്റ് വിജയി സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. I-VBD-36131 എന്നതാണ് സമ്മാനത്തിന് അർഹമായ ടിക്കറ്റ് നമ്പർ. ജോൺ ബൗളർ എന്ന വ്യക്തിയാണ് ടിക്കറ്റ് വിറ്റത്. വിജയത്തിന്റെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കടയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ജോൺ ബൗളർ പറഞ്ഞു.

Read More

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ വ്യാപക പരിശോധന നടത്തി പോലീസ്. ലാപ്‌ടോപ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷ്ടിക്കുന്ന സംഘങ്ങളെ ലക്ഷ്യമിട്ടായിരുന്നു പരിശോധന. ഇതിലാണ് ഉപകരണങ്ങൾ പിടിച്ചെടുത്തത്. 36 ലാപ്‌ടോപ്പുകളും 40 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ജൂലൈയിൽ സ്റ്റോർ സ്ട്രീറ്റിലെ പ്രദേശത്ത് നിന്നും മോഷ്ടിച്ച ഒരു മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Read More

കോർക്ക്: കൗണ്ടി കോർക്കിൽ മോഷ്ടിച്ച കാറുമായി കടന്നുകളയാൻ ശ്രമിച്ച കൗമാരക്കാരെ പിന്തുടർന്ന് പിടികൂടി പോലീസ്. നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബിഎംഡബ്ല്യു കാറായിരുന്നു ഇവർ മോഷ്ടിച്ചത്. ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. ബെഗൂളി പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്നു പോലീസ്. ഇതിനിടെ ആയിരുന്നു അമിത വേഗതയിൽ എത്തിയ വാഹനം പോലീസ് ശ്രദ്ധിച്ചത്. ഇതേ തുടർന്ന് വാഹനം തടയാൻ ശ്രമിച്ചു. എന്നാൽ കൗമാരക്കാരുടെ സംഘം പട്രോൾ കാറിൽ ഇടിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. കാറിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരും 19 വയസ്സുള്ള ഒരാളുമാണ് ഉണ്ടായിരുന്നത്. ഇവർ കോർക്കിലെ വിവിധ ഗാർഡ സ്‌റ്റേഷനുകളിൽ കസ്റ്റഡിയിലാണ്.

Read More