ഡബ്ലിൻ: അയർലൻഡിലെ കൗണ്ടികളിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഹോസ്പൈപ്പ് നിരോധനത്തിന് മാറ്റം. 13 കൗണ്ടികളിലെ നിരോധനം നീട്ടുകയും 13 കൗണ്ടികളിലെ നിരോധനം രണ്ട് ദിവസത്തിനുള്ളിൽ പിൻവലിക്കാൻ തീരുമാനിക്കുകയും ചെയ്തു. കഴിഞ്ഞ മാസം ആയിരുന്നു രാജ്യത്ത് ഹോസ്പൈപ്പ് ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തിയത്.
കാർലോ, കോർക്ക്, ഡബ്ലിൻ, കിൽഡെയർ, കിൽകെന്നി, ലാവോയിസ്, ലിമെറിക്ക്, മീത്ത്, ഓഫാലി, ടിപ്പററി, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് നിരോധനം നീട്ടിയത്. ഇവിടുത്തെ സ്രോതസ്സുകളിലെ ജലം വീണ്ടെടുക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് വിലയിരുത്തൽ. ഇതേ തുടർന്നാണ് നീട്ടിയത്. സെപ്തംബർ അവസാനം വരെ ആയിരിക്കും ഇവിടെ നിരോധനം. കാവൻ, ക്ലെയർ, ഡൊണഗൽ, ഗാൽവേ, കെറി, ലൈട്രിം, ലോങ്ഫോർഡ്, ലൗത്ത്, മായോ, മോനാഗൻ, റോസ്കോമൺ, സ്ലൈഗോ, വെസ്റ്റ്മീത്ത് എന്നിവിടങ്ങളിൽ ഈ മാസം 26 ന് നിരോധനം പിൻവലിക്കുകയും ചെയ്യും.

