ലിമെറിക്ക്: ലിമെറിക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. ബ്രസീൽ സ്വദേശിനി ജാഡി ക്രിസ്റ്റീൻ പെരേര റോസയാണ് മരിച്ചത്. ഇവരുടെ മൃതദേഹം തിരികെ നാട്ടിലെത്തിക്കാനും സംസ്കാര ചടങ്ങുകൾക്കായി ധനസമാഹരണ ക്യാമ്പയ്ൻ ആരംഭിച്ചു.
ബ്രസീലിൽ നിന്നും നിയമത്തിൽ റോസ ബിരുദം നേടിയിട്ടുണ്ട്. ലിമെറിക്കിലെ ഒരു ക്ലീനിംഗ് കമ്പനിയിലാണ് റോസ ജോലി ചെയ്യുന്നത്. വെള്ളിയാഴ്ചയാണ് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ലോവർ സെസിൽ സ്ട്രീറ്റിലെ ഒരു അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഗാർഡ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം പൂർത്തിയായിട്ടുണ്ട്.

