ഗാൽവേ: കൗണ്ടി ഗാൽവേയിൽ അമ്മയെ കൊലപ്പെടുത്തിയ മകനെതിരെ കുറ്റം ചുമത്തി. ബാലിബ്രിറ്റിലെ ക്ലൈ മോർ സ്വദേശിയായ ദുബ്രാവ്കോ ഓസ്റ്റോജിക്കാണ് പ്രതി. 33 വയസ്സുള്ള ഇയളെ ഇന്നലെ രാവിലെ ഗാൽവേ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിലിൽ ആയിരന്നു 65 കാരിയായ മിലേന ഓസ്റ്റോജിക് കൊല്ലപ്പെട്ടത്. ഏപ്രിൽ 24 ന് സ്വന്തം വീട്ടിൽ ഗുരുതരമായ പരിക്കുകളോടെ ഇവരെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പിന്നാലെ മകനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post

