ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കാർണിവൽ പരേഡ് നടന്നു. പരിപാടിയിൽ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. ഇതോട് കൂടി ഒരാഴ്ച നീണ്ട് നിൽക്കുന്ന നഗരത്തിലെ സാംസ്കാരിക പരിപാടിയായ മേള ഉത്സവത്തിന് തുടക്കമായി. തുടർച്ചയായ 20ാം വർഷമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഒരാഴ്ച നീണ്ട് നിൽക്കുന്ന മേള ഉത്സവത്തിൽ വടക്കൻ അയർലൻഡിലെ ന്യൂനപക്ഷ സമൂഹങ്ങൾ ഒത്തുചേരും. ഇവരുടെ വിവിധ കലാ- സാംസ്കാരിക പ്രകടനങ്ങൾ പരിപാടികളിലെ മുഖ്യ ആകർഷമാണ്. സിറ്റി കൗൺസിൽ, സ്റ്റോർമോണ്ട് എക്സിക്യൂട്ടീവ്, ഐറിഷ് സർക്കാർ എന്നിവരിൽ നിന്നുള്ള സഹായത്തോടെയാണ് പരിപാടി അരങ്ങേറുക.
Discussion about this post

