- പിരിച്ചുവിടൽ ആരംഭിച്ച് മെറ്റ
- ഇലക്ട്രിക് ബൈക്കുകൾ പിടികൂടി
- ‘ ഇത് തിരിച്ചടി ‘; പാലുത്പന്നങ്ങളുടെ വില കുറച്ചതിനെതിരെ ക്ഷീര കർഷകർ
- വാടക വർധിപ്പിക്കാനുള്ള തീരുമാനം; ഡബ്ലിൻ സിറ്റി കൗൺസിലിനെതിരെ പ്രതിഷേധം
- ഇൻഷൂറൻസ് രേഖകൾ ഹാജരാക്കാനായില്ല; മുടങ്ങിയത് 1200 ലധികം ടെസ്റ്റുകൾ
- ഹാശാ ആഴ്ച ശുശ്രൂഷകൾ 29 മുതൽ
- ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു
- അയർലൻഡിൽ മഴ; പ്രളയത്തിന് സാധ്യത
Author: Anu Nair
വിശാഖപട്ടണം : ഉറക്കത്തിൽ കൃത്രിമ പല്ല് വിഴുങ്ങി 52 കാരൻ . ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. അടിയന്തിര ശസ്ത്രക്രിയ നടത്തിയാണ് രോഗിയുടെ ശ്വാസകോശത്തിൽ നിന്ന് ഇത് നീക്കം ചെയ്തത്. 52 കാരനായ ഇയാൾ വർഷങ്ങളായി കൃത്രിമ പല്ലുകൾ ഉപയോഗിച്ചിരുന്നു. കാലക്രമേണ ഈ കൃത്രിമ പല്ലുകൾ അയഞ്ഞ നിലയിലായി .ഇതാണ് ഉറക്കത്തിൽ ഇവ ഇറങ്ങി പോകാൻ ഇടയാക്കിയത് .പല്ല് സെറ്റ് ശ്വാസനാളത്തിലൂടെ താഴേക്ക് നീങ്ങുകയും ശ്വാസകോശത്തിൻ്റെ വലതു ഭാഗത്തായി എത്തുകയും ചെയ്തു. ശ്വാസകോശവും ഭാഗങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നതിനാൽ ശ്വാസതടസ്സം അനുഭവപ്പെട്ടില്ലെങ്കിലും ശക്തമായ ചുമ ഉണ്ടായി. തുടർന്ന് കിംസ് ഐക്കൺ ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ഇൻ്റർവെൻഷണൽ പൾമണോളജിസ്റ്റ് ഡോ സിഎച്ച് ഭരതിൽ നിന്ന് ചികിത്സ തേടി. എക്‌സ്‌റേ, സിടി സ്‌കാൻ എന്നിവ നടത്തിയ ശേഷം ശ്വാസകോശത്തിൽ ഡെൻ്റൽ സെറ്റിൻ്റെ സാന്നിധ്യം ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് ശസ്ത്രക്രിയ തീരുമാനിച്ചു. ശ്വാസകോശത്തിനോ ശ്വാസനാളത്തിനോ പരിക്കേൽക്കാനുള്ള സാധ്യതയുണ്ടെന്നതിനാൽ സങ്കീർണമായിരുന്നു ശസ്ത്രക്രിയ .‘ നീക്കം ചെയ്യുമ്പോൾ ഡെൻ്റൽ സെറ്റിൻ്റെ ഇരുവശത്തുമുള്ള…
തിരുവനന്തപുരം : ശബരിമല തീർത്ഥാടകർക്കായി കൂടുതൽ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. ഡിസംബർ 19 മുതൽ ജനുവരി 24 വരെ അഞ്ച് സ്പെഷ്യൽ ട്രെയിനുകളാണ് സർവ്വീസ് നടത്തുക. ട്രെയിൻ നമ്പർ 07177 വിജയവാഡ-കൊല്ലം സ്‌പെഷ്യൽ ഡിസംബർ 21നും 28 നും, ട്രെയിൻ നമ്പർ 07178 കൊല്ലം-കാക്കിനട ടൗൺ സ്പെഷൽ ഡിസംബർ 16, 23, 30 തീയതികളിലും സർവ്വീസ് നടത്തും.ട്രെയിൻ നമ്പർ 07175 സെക്കന്തരാബാദ്- കൊല്ലം സ്പെഷ്യൽ ജനുവരി 2,9, 16 തീയതികളിലും ട്രെയിൻ നമ്പർ 07176 സെക്കന്തരാബാദ് – കൊല്ലം – സ്പെഷ്യൽ ജനുവരി 4, 11, 18 തീയതികളിലും സർവ്വീസ് നടത്തും. ട്രെയിൻ നമ്പർ 07183 നരാസാപൂർ കൊല്ലം സ്പെഷ്യൽ ട്രെയിൻ ജനുവരി 15, 22 തീയതികളിലും, ട്രെയിൻ നമ്പർ 07184 കൊല്ലം-നരാസാപൂർ സ്പെഷ്യൽ ട്രെയിൻ ജനുവരി 17, 24 തീയതികളിലും സർവ്വീസ് നടത്തും. ട്രെയിൻ നമ്പർ 07181 ഗുണ്ടൂർ- കൊല്ലം സ്പെഷ്യൽ ട്രെയിൻ ജനുവരി 4,11,18 തീയതികളിലും,…
ബെംഗളൂരു : 34 കാരനായ ഐ ടി എഞ്ചിനീയർ അതുൽ സുഭാഷിൻ്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയും ബന്ധുക്കളും അറസ്റ്റിൽ. അതുലിന്റെ ഭാര്യ നികിത സിംഘാനി , നികിതയുടെ അമ്മ വിഷ, സഹോദരൻ അനുരാഗ് എന്നിവരെ ഗുരുഗ്രാമിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 9 നാണ് സുഭാഷിനെ ബംഗളൂരുവിലെ അപ്പാർട്ട്‌മെൻ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താനുമായി പിരിഞ്ഞ് താമസിക്കുന്ന ഭാര്യയും അവരുടെ കുടുംബവും തന്നെ പീഡിപ്പിക്കുന്നുവെന്ന് അതുൽ എഴുതിയ കുറിപ്പും കണ്ടെടുത്തിരുന്നു . ആത്മഹത്യാ പ്രേരണക്കുറ്റത്തിന് നികിതയയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്. വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് കേസ് നടക്കുന്നതിനിടെയാണ് അതുൽ ജീവനൊടുക്കിയത് . സുഭാഷിനെതിരായ കേസ് പിൻവലിക്കാൻ മൂന്ന് കോടി രൂപയും മകനെ കാണാൻ സന്ദർശകാവകാശമായി 30 ലക്ഷം രൂപയും ഭാര്യയും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കിയതിനാൽ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നികിതയും കുടുംബാംഗങ്ങളും അലഹബാദ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.അതിനിടെയാണ് അറസ്റ്റ്.
പത്തനംതിട്ട: ക്രിസ്മസും, ജന്മദിനവുമൊന്നും ആഘോഷിക്കാൻ നിൽക്കാതെയാണ് നിഖിലും , അനുവും വിട പറയുന്നത്. തിങ്കളാഴ്ച അനുവിന്റെ ജന്മദിനമാണ്. മലേഷ്യയിൽ നിന്ന് ഇരുവരും വന്നത് ക്രിസ്മസും , പിറന്നാളും കുടുംബങ്ങൾക്കൊപ്പം ആഘോഷിക്കാനുള്ള സന്തോഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് മരിച്ച അനുവും , നിഖിലും നാട്ടുകാർക്കാകെ വേദനയാവുകയാണ് . പുനലൂർ-മൂവാറ്റുപുഴ പാതയിൽ പത്തനംതിട്ട കൂടൽ മുറിഞ്ഞകല്ലിലാണ് അപകടം. അനുവിന്റെയും, നിഖിലിന്റെയും പിതാക്കന്മാരായ മത്തായി ഈപ്പൻ, ബിജു പി ജോർജും എന്നിവരും അപകടത്തിൽ മരണപ്പെട്ടിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. വിവാഹ ശേഷം മലേഷ്യയിൽ ഹണിമൂണിന് പോയ മക്കളെ കൂട്ടികൊണ്ടുവരാനാണ് രണ്ടുപേരുടെയും അച്ഛന്മാർ വിമാനത്താവളത്തിലെത്തിയത്. കൂട്ടി കൊണ്ട് വരുന്നതിനിടയിലാണ് അപകടത്തിൽ പെട്ടത്. 15 ദിവസങ്ങൾക്ക് മുമ്പ് വിവാഹം നടന്ന അതേ പള്ളിയിലാണ് അവസാന യാത്രയ്ക്കായി അവരെത്തുന്നത്. വിദേശത്ത് നിന്നും ബന്ധുക്കൾ എത്തിയതിന് ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടത്തുകയെന്ന് ബന്ധുക്കൾ അറിയിച്ചു
ഹൈദരാബാദ് : നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് ആരാധകൻ . കഴിഞ്ഞ ദിവസം അല്ലുവിനെ അറസ്റ്റ് ചെയ്യുന്നത് അറിഞ്ഞ് ഇയാൾ അല്ലുവിന്റെ വീടിന് മുന്നിൽ എത്തിയിരുന്നു. പിന്നീടാണ് താരത്തെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാത്രി ചഞ്ചൽഗുഡ ജയിലിന് പുറത്ത് ഇയാൾ ബഹളം ഉണ്ടാക്കിയത്. അറസ്റ്റിലായി മണിക്കൂറുകൾക്ക് ശേഷം അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ജാമ്യം ലഭിച്ചിട്ടും രാത്രിയിൽ വിട്ടയക്കാൻ നിയമം അനുവദിക്കാത്തതിനാൽ അല്ലുവിന് രാത്രി ജയിലിൽ കഴിയേണ്ടിവന്നു.ഇതാണ് ആരാധകനെ വേദനിപ്പിച്ചത്. ഇയാൾ സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്താനും ശ്രമിച്ചു. തുടർന്ന് പോലീസ് എത്തി ഇയാളെ തടയുകയും , കസ്റ്റഡിയിലെടുക്കുകയും, ചെയ്തു.സംഭവത്തിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്.
ബെംഗളൂരുവിലെ മലയാളി വിദ്യാർത്ഥികളുടെ ഹോസ്റ്റലിൽ സംഘർഷം ; വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടു
ബെംഗളൂരു ; മടിവാളയിലെ മലയാളി വിദ്യാർത്ഥികളുടെ പിജി ഹോസ്റ്റലിൽ സംഘർഷം . വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടു. വിദ്യാർത്ഥികളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പി ജി ഹോസ്റ്റൽ നടത്തിപ്പുകാരും, ഉടമയും തമ്മിലുള്ള തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണം . ഉടമയെത്തി മലയാളികൾ അടക്കമുള്ള വിദ്യാർത്ഥികളോട് ഉടൻ തന്നെ ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു.പിജി നടത്തിപ്പുകാരെ ഒഴിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഉടമയും പുറത്തുനിന്നുള്ളയാളും എത്തിയത്. മുന്നറിയിപ്പില്ലാതെ മുറിയിലെത്തി ഇറങ്ങിപോകാൻ ആവശ്യപ്പെട്ടുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത് . ഹാൾ ടിക്കറ്റും ,പുസ്തകങ്ങളും അടക്കം ഒന്നും എടുക്കാൻ പറ്റിയില്ലെന്നും ഇവർ പറയുന്നു. സംഭവത്തില്‍ മടിവാള പോലീസില്‍ പരാതി നല്‍കിയതിനേത്തുടര്‍ന്ന് പോലീസ് കേസെടുത്തിട്ടുണ്ട്.
ന്യൂഡൽഹി : ഇന്ത്യയെ പിന്തുണയ്ക്കുന്ന റഷ്യയ്ക്കെതിരെ ഭീഷണി മുഴക്കി ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂൻ. ഇന്ത്യയെ പിന്തുണയ്ക്കുന്ന റഷ്യയുടെ ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളെ ആക്രമിക്കുമെന്നാണ് പുറത്തുവിട്ട വീഡിയോയിൽ പന്നൂൻ പറയുന്നത് . ഖാലിസ്ഥാൻ പ്രസ്ഥാനത്തിനെതിരെ തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് റഷ്യൻ മാധ്യമ സ്ഥാപനങ്ങളായ ആർടി ഇന്ത്യയെയും , സ്പുട്‌നിക് ഇന്ത്യയെയും പന്നൂൻ ലക്ഷ്യം വയ്ക്കുന്നുണ്ട്. ഖാലിസ്ഥാനി പ്രവർത്തനങ്ങളെ കുറിച്ച് റഷ്യ ഇന്ത്യക്ക് രഹസ്യാന്വേഷണ വിവരം നൽകാൻ തുടങ്ങിയെന്ന് പന്നൂൻ പറയുന്നു . വടക്കേ അമേരിക്ക, യൂറോപ്യൻ യൂണിയൻ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങളിലെ റഷ്യൻ നയതന്ത്രജ്ഞരെയും റഷ്യൻ മിഷനുകളെയും ഖാലിസ്ഥാനികൾ ആക്രമിക്കുമെന്ന് ഗുർപത്വന്ത് സിംഗ് പന്നൂൻ ഭീഷണിപ്പെടുത്തി. യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്രയെ റഷ്യൻ നയതന്ത്രജ്ഞരുമായും വടക്കേ അമേരിക്കയിലെ കോൺസുലേറ്റുകളുമായും ഏകോപിപ്പിക്കാനുള്ള ചുമതല ഏൽപ്പിച്ചിട്ടുണ്ടെന്നും പന്നൂൻ പറയുന്നു. വടക്കേ അമേരിക്കയിലെയും യൂറോപ്യൻ യൂണിയനിലെയും ഖാലിസ്ഥാൻ അനുകൂല സിഖ് ആക്ടിവിസത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ മോദി ഭരണകൂടവുമായി റഷ്യൻ…
സിംഗപ്പൂര്‍: ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ കളികൾക്ക് നിലവാരം പോരെന്ന വിമർശനങ്ങളോട് വിശ്വനാഥൻ ആനന്ദിന്റെ മറുപടി. 18-ാം വയസില്‍ ഇത്രയും വലിയൊരു നേട്ടം സ്വന്തമാക്കിയ യുവതാരത്തെ പിന്തുണയ്ക്കുകയാണ് വേണ്ടത്, അതിന് പകരം ആ വിജയത്തെ ഇടുങ്ങിയ ചിന്താഗതിയോടെ കാണുന്നത് ശരിയല്ലെന്ന് ആദ്ദേഹം പറഞ്ഞു. ഗുകേഷിന് റിക്കാര്‍ഡ് നേടാന്‍ വമ്പന്‍ താരം ഡിങ് ലിറന്‍ തോറ്റുകൊടുത്തുവെന്നാണ് മുന്‍ ലോക ചാമ്പ്യന്‍മാരായ വഌഡ്മിര്‍ ക്രാമ്‌നിക് പറഞ്ഞത്. ലിറന്‍ നടത്തിയ മണ്ടന്‍ നീക്കമാണ് ഗുകേഷിന് വിജയം സമ്മാനിച്ചത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു മുന്‍ ചാമ്പ്യന്റെ വിമര്‍ശനം. ഇതേ തരത്തില്‍ മറ്റൊരു ലോകോത്തര താരം മാഗ്നസ് കാഴ്‌സണും പ്രതികരിച്ചിരുന്നു. ഇവരുടെ വിമര്‍ശനങ്ങള്‍ വന്ന് നിമിഷങ്ങള്‍ക്കകമാണ് വിശ്വനാഥന്‍ ആനന്ദ് ചുട്ട മറുപടിയുമായി രംഗത്തെത്തിയത്. വിമർശനങ്ങൾ സ്വാഭാവികമാണ്. അത് അവഗണിക്കുക. ഇത്തരം പ്രതിലോമ പ്രതിരണങ്ങളെയെല്ലാം മറന്നേക്കൂ, കഴിഞ്ഞ ഒളിംപ്യാഡിലെ പ്രകടങ്ങൾ മാത്രം നോക്കിയാൽ മതി, എത്രനിലവാരത്തിലാണ് ഗുകേഷ് കളിക്കുന്നതെന്നറിയാൻ . സത്യസന്ധതയോടെ മത്സരത്തെ സമീപിക്കാന്‍ മടിക്കരുത് – വിശ്വനാഥന്‍ ആനന്ദ് പറഞ്ഞു.
ന്യൂഡൽഹി : ഡൽഹിയിൽ നിന്ന് ജിദ്ദയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനം അടിയന്തരമായി കറാച്ചിയിൽ ഇറക്കി. മെഡിക്കൽ എമർജൻസിയാണ് ഇതിന് പിന്നിലെന്നാണ് സൂചന. പാക്കിസ്ഥാനിലെ കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു അടിയന്തര ലാൻഡിംഗ് . വിമാനം പാകിസ്ഥാൻ വ്യോമാതിർത്തിയിലായിരിക്കെ 55 വയസ്സുള്ള യാത്രക്കാരന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പറയുന്നു. യാത്രക്കാരൻ്റെ അവസ്ഥ മോശമാകുന്നത് കണ്ട ജീവനക്കാർ വിമാനത്തിൽ തന്നെ ഓക്സിജൻ സപ്പോർട്ട് നൽകിയിരുന്നു. എന്നിട്ടും അദ്ദേഹത്തിൻ്റെ ആരോഗ്യനില വഷളായി . തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി (എടിസി) ബന്ധപ്പെട്ടു. പാക്കിസ്ഥാനിൽ ഇറങ്ങാൻ അനുവാദം ചോദിക്കുകയായിരുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഇൻഡിഗോ വിമാനത്തിന് കറാച്ചിയിൽ ഇറങ്ങാൻ എയർ ട്രാഫിക് കൺട്രോൾ അനുമതി നൽകിയതെന്നാണ് റിപ്പോർട്ട്. വിമാനം പാക്കിസ്ഥാനിൽ ലാൻഡ് ചെയ്ത ഉടൻ അടിയന്തര ചികിത്സയ്ക്കായി മെഡിക്കൽ സംഘം വിമാനത്തിലെത്തി. അദ്ദേഹത്തിൻ്റെ നില മെച്ചപ്പെട്ട ശേഷം, വിമാനം കറാച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് പോകാതെ ന്യൂഡൽഹിയിലേക്ക് മടങ്ങി.അടിയന്തരസാഹചര്യങ്ങളിൽ ഇതിനുമുമ്പ് പലതവണ പാക്കിസ്ഥാനിൽ അടിയന്തര…
തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്രിസ്മസ് പരീക്ഷയുടെ ചോദ‍്യപേപ്പറുകൾ ചോർന്ന സംഭവത്തിൽ വിദ്യാഭ്യാസ ഡയറക്‌ടർ ഡിജിപിക്ക് പരാതി നൽകി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. ക്രിസ്മസ് അർദ്ധവാർഷിക പ്ലസ് വൺ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങളാണ് ചോർന്നത്. നടക്കുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിനേടുള്ള വെല്ലുവിളിയാണെന്നും യൂട്യൂബ് ചാനലിനെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തെ അർഹിക്കുന്ന ഗൗരവത്തോടെ കാണും. ചോദ്യമിടുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ചോദ്യപേപ്പർ ചോരില്ല. ട്യൂഷൻ എടുക്കുന്ന അധ്യാപകരുടെ വിവരങ്ങളടക്കം ശേഖരിക്കുമെന്നും മന്ത്രി അറിയിച്ചു. പരീക്ഷയുടെ തലേ ദിവസം എംഎസ് സൊല‍്യൂഷൻസ് എന്ന യൂട‍്യൂബ് ചാനലിലൂടെയാണ് ചോദ‍്യപേപ്പറുകൾ ചോർന്നത്. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
