- പണപ്പെരുപ്പം ഉയരും; മുന്നറിയിപ്പുമായി ബാങ്ക് ഓഫ് അയർലൻഡ്
- ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്
- കോൺഗ്രസ് ജയിക്കും, രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുമാകും ; പി ജെ കുര്യന്റെ പ്രസ്താവന കല്ലുകടിയാകുന്നു
- പൂഴ്ത്തിവയ്പ്പുകാർക്കെതിരെ കർശന നടപടികളുമായി ഉത്തർപ്രദേശ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്
- യാത്രികരുടെ പരിധി ഉയരുന്നത് ടിക്കറ്റ് വില വർധിക്കുന്നതിന് കാരണമാകും; മുന്നറിയിപ്പ്
- ആശ്വാസം; ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറച്ചു
- കേരളത്തിൽ ബിജെപി ഭരിക്കുന്ന സമയം അടുത്തുവരുന്നു ; ഇത്തവണ 30 സീറ്റ് ലഭിക്കുമെന്ന് അനിൽ ആന്റണി
- രാഹുൽ മാങ്കൂട്ടത്തിലിന് താത്കാലിക ആശ്വാസം; മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി
Author: Anu Nair
തൃശൂർ : ചാലക്കുടിയിൽ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു. ഒഡീഷ സ്വദേശികളായ ഗുല്ലി – ശാന്തി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായിരുന്ന ശാന്തി ആശാ വര്‍ക്കര്‍ നിര്‍ദേശിച്ചിട്ടും ആശുപത്രിയില്‍ പോകാൻ തയാറായിരുന്നില്ല. ചാലക്കുടി ശാന്തിപുരത്ത് വാടക വീട്ടിലായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിയെങ്കിലും ഡോക്ടറെ കണ്ടില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. ബുധനാഴ്ച വൈകിട്ടോടെ വീട്ടില്‍ വച്ച് പ്രസവം നടന്നു. തുടര്‍ന്ന് ശാന്തി തന്നെ കുഞ്ഞിന്‍റെ പൊക്കിള്‍കൊടി മുറിച്ചു മാറ്റുകയായിരുന്നു. എന്നാൽ അമിത രക്ത സ്രാവം ഉണ്ടാവുകയും കുഞ്ഞ് മരിക്കുകയുമായിരുന്നു. ശാന്തി ഗർഭിണിയായിരുന്നു എന്ന കാര്യം തന്നെ വളരെ വൈകിയാണ് തങ്ങൾ അറിഞ്ഞത് എന്നും ആശാവർക്കർമാർ വ്യക്തമാക്കുന്നുണ്ട്. വിവരം അറിഞ്ഞെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ യുവതിയെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് ജീവനില്ലെന്ന് സ്ഥിരീകരിച്ചത്.
കൊല്ലം : ഒമ്പതാം ക്ലാസ് അർദ്ധവാർഷിക പരീക്ഷയുടെ സാമൂഹ്യശാസ്ത്ര ചോദ്യപേപ്പറിൽ കാശ്മീരിനെയും അരുണാചൽ പ്രദേശിനെയും അടയാളപ്പെടുത്താതെ നൽകിയതിനെതിരെ ദേശീയ അധ്യാപക പരിഷത്ത് കൊല്ലം ജില്ലാ സമിതി. ഭാരതത്തിന്റെ ഭൂപടത്തെ വികലമാക്കി ചിത്രീകരിക്കുന്നതിന് പിന്നിലെ ഗൂഢോദ്ദേശ്യം അന്വേഷിച്ച് ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടികൾ സ്വീകരിക്കണം. എന്ന് ജില്ലാ സമിതി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന കൺവീനർ പാറങ്കോട് ബിജു പറഞ്ഞു. ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്നുള്ള ഭൂപടം മാത്രം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണം എന്നാണ് നിർദ്ദേശം. ഇടതുപക്ഷ ജിഹാദി കൂട്ടുകെട്ടുകളുടെ സമ്മർദ്ദം മൂലമുള്ള ഇത്തരം രാഷ്ട്രവിരുദ്ധ നടപടികൾ വിദ്യാർത്ഥികളിൽ ഭൂപടത്തെക്കുറിച്ച് തെറ്റായ ധാരണകൾ വളർത്താനേ ഉപകരിക്കൂ. ചരിത്രധാരണകളെയും അടിസ്ഥാന നിർമ്മിതികളെയും നിരാകരിച്ചുകൊണ്ടുള്ള ചോദ്യപേപ്പറുകൾ വളർന്നുവരുന്ന വിദ്യാർത്ഥി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. ഇത് രാഷ്ട്രത്തിനോടുള്ള വെല്ലുവിളിയാണ്. ‘ദേശീയോദ്ഗ്രഥനത്തിന്റെ ഭാഗമായി ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണപ്രദേശങ്ങളെയും ഒരുപോലെ പ്രദർശിപ്പിക്കുകയും ആദരിക്കുകയും ചെയ്യണമെന്നത് ഭരണഘടന വ്യവസ്ഥകളാണ്.അത് പാലിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു .…
കാബൂൾ : താലിബാൻ സർക്കാരിൻ്റെ അഭയാർഥി കാര്യമന്ത്രി ഖലീൽ ഹഖാനി കാബൂളിലുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. അഭയാർത്ഥി കാര്യമന്ത്രാലയത്തിലുണ്ടായ ചാവേർ സ്‌ഫോടനത്തിലാണ് ഖലീൽ ഹഖാനിയും നാല് അംഗരക്ഷകരും കൊല്ലപ്പെട്ടതെന്ന് പറയപ്പെടുന്നു. ചാവേർ സ്‌ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഹഖാനി ശൃംഖലയിലെ മുതിർന്ന അംഗമായിരുന്നു ഖലീൽ ഹഖാനി, താലിബാൻ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയുടെ ബന്ധു കൂടിയായിരുന്നു അദ്ദേഹം. അഫ്ഗാനിസ്ഥാനിലേക്ക് വരുന്ന അഭയാർത്ഥികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്തിരുന്നത് ഖലീൽ ഹഖാനിയാണ്. ആരാണ് സ്‌ഫോടനം നടത്തിയതെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് താലിബാൻ അധികൃതർ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹഖാനിയെ മാത്രം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാണ്. ഖലീൽ ഹഖാനിയുടെ തലയ്ക്ക് അമേരിക്ക 5 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു . താലിബാൻ സർക്കാരിൻ്റെ പല സുപ്രധാന മന്ത്രാലയങ്ങളുടെയും നിയന്ത്രണം ഹഖാനി ശൃംഖലയിലെ ആളുകൾക്കാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നിരവധി ആക്രമണങ്ങളാണ് ഹഖാനി ശൃംഖല അഫ്ഗാനിസ്ഥാനിൽ നടത്തിയത്. 2012ൽ അമേരിക്ക ഇതിനെ ഭീകരസംഘടനയായി…
സമീപ വർഷങ്ങളിൽ ശ്വാസകോശ അർബുദ ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. രോഗം നേരത്തെ കണ്ടുപിടിക്കാൻ സാധിക്കാത്തത് രോഗം കൂടുന്നതിനും മരണത്തിനും കാരണമാകുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ മൂത്രപരിശോധനയിലൂടേ ശ്വാസകോശ അർബുദം കണ്ടെത്താനാകുമെന്നാണ് ഗവേഷകർ പറയുന്നത് .സാധാരണയായി ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ നിരന്തരമായ ചുമ , നെഞ്ചു വേദന , ശ്വാസതടസം എന്നിവയാണ്. ശരീരത്തിലെ കേടായ കോശങ്ങളെ സോംബി സെൽ എന്നാണ് വിളിക്കുന്നത് . ഇത് കേടായാലും വളരുകയോ, വിഭജിക്കുകയോ ചെയ്യാതെ ശരീരത്തിൽ തുടരുന്നു . പക്ഷെ ഈ കോശങ്ങൾ ക്യാൻസർ സാദ്ധ്യത വർധിപ്പിക്കുന്നുണ്ട്.ശ്വാസകോശത്തിലെ സോംബി കോശങ്ങള്‍ പുറംതള്ളുന്ന പ്രോട്ടീനുകളുമായി പ്രതിപ്രവര്‍ത്തിക്കുന്ന ഒരു കുത്തിവയ്പ്പാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തത്. ശരീരത്തിലേയ്ക്ക് സെൻസർ പ്രോബ് കുത്തി വയ്ക്കുന്നതാണ് പരിശോധന . സോംബി കോശങ്ങൾ പുറത്ത് വിടുന്ന പ്രത്യേക പ്രോട്ടീൻ കണ്ടെത്തുകയാണ് ഇവ ചെയ്യുന്നത്. സെൻസർ പ്രോബ് പ്രോട്ടീൻ കണ്ടെത്തുമ്പോൾ ഇത് രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നു. ഒരു ഭാഗം മൂത്രത്തിലൂടെ പുറം തള്ളപ്പെടും.ഇതിനെ സില്വർ സൊല്യൂഷൻ വഴി…
ആലപ്പുഴ : ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പൊങ്കാലയോട് അനുബന്ധിച്ച് ഡിസംബര്‍ 13ന് കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും. സംസ്ഥാനത്തെ പ്രധാന ഡിപ്പോകളില്‍ നിന്നും ക്ഷേത്രത്തിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ട് ആലപ്പുഴ ,പത്തനംതിട്ട ജില്ലാ കളക്ടര്‍മാര്‍ അവലോകനയോഗം ചേര്‍ന്നു. തമിഴ്‌നാട് , കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ഭക്തരാണ് ചക്കുളത്തുകാവില്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്നത്. ഭക്തജനങ്ങളെ വരവേല്‍ക്കുന്നതിനും പൊങ്കാലയുടെ സുഗമായ നടത്തിപ്പിനും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുളളതെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.
കൊച്ചി : അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമർശനം . എത്ര ബോര്‍ഡുകള്‍ നീക്കം ചെയ്‌തെന്ന കണക്കുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം തേടിയ സര്‍ക്കാര്‍ നടപടിയില്‍ സിംഗിള്‍ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. രാഷ്ടീയ പാര്‍ട്ടികളുടെ ബോര്‍ഡുകള്‍ നീക്കം ചെയ്തതിന്റെ കണക്കുകള്‍ പ്രത്യേകം വേണമെന്ന് ആവശ്യപ്പെട്ട കോടതി എത്ര രൂപ പിഴ ഈടാക്കിയെന്ന് അറിയിക്കണമെന്നും പറഞ്ഞു. രാഷ്ട്രീയക്കാരുടെ മുഖം ബോര്‍ഡുകളിലില്ലാതായാല്‍ നിരത്തുകള്‍ മലീമസമാക്കുന്ന നടപടിയില്‍ മാറ്റം വരുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുളള ബോര്‍ഡുകള്‍ ഇത്തരത്തില്‍ അനധികൃതമായി സ്ഥാപിക്കില്ലെന്ന് ഉത്തരവിറക്കാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു. ബോര്‍ഡുകള്‍ നീക്കാന്‍ ധൈര്യം വേണമെന്ന് സര്‍ക്കാരിനോട് പറഞ്ഞ കോടതി കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി.
കൊല്ലം : കരിങ്ങാലി വെള്ളകുപ്പി കാണുമ്പോൾ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം . സിപിഎം കൊല്ലം ജില്ലാ സമ്മേളന വേദിയിൽ ചില്ലു കുപ്പിയിൽ വെള്ളം നൽകിയത് ചർച്ചയായതോടെ വെള്ളം പ്ലാസ്റ്റിക് കുപ്പികളിലേയ്ക്ക് മാറ്റിയിരുന്നു. അതിനു പിന്നാലെയാണ് ചിന്തയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച്, ഹരിത രാഷ്ട്രീയത്തിൻ്റെ മാതൃകാ പാഠങ്ങൾ പകർത്തിയാണ് പാർട്ടിയുടെ സമ്മേളനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. അതിൻ്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന കുപ്പിയിൽ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയിൽ വിതരണം ചെയ്തത്. ഇതിൻ്റെ ചിത്രങ്ങൾ ബിയർ കുപ്പിയാണ് എന്ന മട്ടിലാണ് സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ ‘ നന്നാക്കികൾ’ പ്രചരിപ്പിക്കുന്നത്. ‘ എന്നാണ് ചിന്ത ഫേസ്ബുക്കിൽ കുറിച്ചത് . ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം …. കരിങ്ങാലി വെള്ളകുപ്പി കാണുമ്പോൾ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണം. സിപിഎം കൊല്ലം ജില്ലാ സമ്മേളനം വളരെ മാതൃകാപരമായ രീതിയിൽ ആണ് സംഘടിപ്പിപ്പെടുന്നതു.…
ന്യൂഡൽഹി : ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജകൾ മാറ്റിയ നടപടിയിൽ ദേവസ്വം ഭരണസമിതിക്ക് നോട്ടീസയച്ച് സുപ്രീംകോടതി. ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നുവെന്ന് നിരീക്ഷിച്ച സുപ്രീംകോടതി പൂജാ പട്ടിക അതേപടി തുടരണമെന്നും നിർദേശിച്ചു. വൃശ്ചികമാസത്തിലെ ഏകാദശിക്കാണ് ഉദയാസ്തമന പൂജകൾ നടക്കാറുള്ളത്. അത് തുലാമാസത്തിലേക്ക് ദേവസ്വം ഭരണസമിതി മാറ്റിയിരുന്നു. ഇത് ആചാരങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തന്ത്രികുടുംബം സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. വർഷങ്ങളായി തുടരുന്ന ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നുവെന്നും ഗുരുവായൂർ ക്ഷേത്ര വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചിരിക്കുന്ന പൂജാ പട്ടിക അതേപടി തുടരണമെന്നും ജസ്റ്റിസ് ജെ. കെ മഹേശ്വരി അധ്യക്ഷയായ ബെഞ്ച് നിർദേശിക്കുകയായിരുന്നു. ആചാരങ്ങൾ മാറ്റുന്നത് ദേവഹിതത്തിനെതിരാകുമെന്ന് ചൂണ്ടിക്കാട്ടി പുഴക്കര ചേന്നാസ് ഇല്ലത്തെ അംഗങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഉദയാസ്തമന പൂജ മാറ്റുന്നത് ക്ഷേത്രത്തിന്റെ ചൈതന്യത്തെ ബാധിക്കുമെന്നും അഭിഭാഷകൻ എ കാർത്തിക് മുഖേനെ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടി. പൂജ മാറ്റണമെങ്കിൽ അഷ്ടമംഗല്യ പ്രശ്‌നം വയ്ക്കണമെന്നും ഹർജിക്കാർ ആവശ്യപെടുന്നു. ഏകാദശി ദിവസം വ്രതം നോറ്റ് പതിനായിരക്കണക്കിന്…
കോഴിക്കോട് : വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ . വീട് വച്ച് നൽകാമെന്ന തങ്ങളുടെ വാഗ്ദാനത്തിൽ കേരളം ഇതുവരെ പ്രതികരിച്ചില്ലെന്നാണ് സിദ്ധരാമയ്യ കത്തിൽ പറയുന്നത് . 100 വീട് വച്ച് നൽകാമെന്ന് തങ്ങൾ പറഞ്ഞിരുന്നുവെന്നും , എന്നാൽ കേരള സർക്കാരിന്റെ ഭാഗത്ത് നിന്ന് മറുപടി ലഭിച്ചില്ലെന്നും സിദ്ധരാമയ്യ പറയുന്നു. കേരള – കർണാടക ചീഫ് സെക്രട്ടറി തലത്തിലും വിഷയം ചർച്ച ചെയ്തിരുന്നു . വാഗ്ദാനം നടപ്പാക്കാൻ തങ്ങൾ ഇപ്പോഴും തയ്യാറാണ് . കേരളത്തിന്റെ മറുപടി ലഭിക്കാത്തതാണ് വാഗ്ദാനം പാലിക്കാൻ തടസം . ഭൂമി വാങ്ങി വീട് വച്ച് ദുരന്തബാധിതർക്ക് നൽകാമെന്നും സിദ്ധരാമയ്യ കത്തിൽ പറയുന്നു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളം റിപ്പോർട്ട് നൽകിയത് വൈകിയാണെന്ന് നേരത്തെ അമിത് ഷായും വ്യക്തമാക്കിയിരുന്നു . അത് സത്യമാണെന്ന് തെളിയിക്കുന്നതാണ് സിദ്ധരാമയ്യയുടെ വാദം. വയനാട് ദുരന്തത്തിൽ സഹായം ആവശ്യപ്പെട്ട് കേരളം റിപ്പോർട്ട് നൽകിയത് നവംബർ 13 നാണെന്നും…
കൊച്ചി : ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി . ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. അന്തസ്സും അഭിമാനവും സ്ത്രീകൾക്കു മാത്രമല്ല, പുരുഷന്മാർക്കുമുണ്ട് . 40 ലേറെ സിനിമകൾ ചെയ്ത അറിയപ്പെടുന്ന സംവിധായകനാണ് ബാലചന്ദ്ര മേനോൻ. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചയാൾ. നടി ആരോപണത്തില്‍ പറയുന്ന സംഭവം നടന്നിട്ട് 17 വര്‍ഷമായെന്നും കോടതി ചൂണ്ടിക്കാട്ടി നേരത്തെ നവംബർ 21 വരെ ഇടക്കാല മുൻകൂർ ജാമ്യം അദ്ദേഹത്തിന് അനുവദിച്ചിരുന്നു. ഇതേ ഹർജിയിലാണ് ഇപ്പോൾ മുൻകൂർ ജാമ്യം അനുവദിച്ചത്.തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ബാലചന്ദ്ര മേനോൻ വാദിച്ചത്. സിനിമാ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് ബാലചന്ദ്രമേനോൻ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് നടിയുടെ ആരോപണം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
