- ബൈബിൾ കൺവെൻഷൻ ശനിയാഴ്ച
- പണപ്പെരുപ്പം ഉയരും; മുന്നറിയിപ്പുമായി ബാങ്ക് ഓഫ് അയർലൻഡ്
- ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്
- കോൺഗ്രസ് ജയിക്കും, രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുമാകും ; പി ജെ കുര്യന്റെ പ്രസ്താവന കല്ലുകടിയാകുന്നു
- പൂഴ്ത്തിവയ്പ്പുകാർക്കെതിരെ കർശന നടപടികളുമായി ഉത്തർപ്രദേശ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്
- യാത്രികരുടെ പരിധി ഉയരുന്നത് ടിക്കറ്റ് വില വർധിക്കുന്നതിന് കാരണമാകും; മുന്നറിയിപ്പ്
- ആശ്വാസം; ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറച്ചു
- കേരളത്തിൽ ബിജെപി ഭരിക്കുന്ന സമയം അടുത്തുവരുന്നു ; ഇത്തവണ 30 സീറ്റ് ലഭിക്കുമെന്ന് അനിൽ ആന്റണി
Author: Anu Nair
മുംബൈ : ആയിരം കോടിയുടെ തിളക്കവുമായി കുതിക്കുന്നതിനിടെ പുഷ്പ 2 യൂട്യൂബിലുമെത്തി . മിന്റുകുമാർ മിന്റുരാജ് എന്ന അക്കൗണ്ടിൽ നിന്നാണ് ചിത്രത്തിന്റെ ഹിന്ദിപതിപ്പ് അപ്ലോഡ് ചെയ്തത് . 25 ലക്ഷത്തോളം പേരാണ് ചിത്രം കണ്ടത്. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പരാതിയെ തുടർന്ന് വൈറലായ പതിപ്പ് നീക്കം ചെയ്തു . എന്നാൽ മറ്റ് നിരവധി അക്കൗണ്ടുകളിൽ ഇപ്പോഴും പുഷ്പ 2 ഉണ്ട് . പലരും കാണുകയും ചെയ്യുന്നുണ്ട്. എട്ട് മണിക്കൂർ മുൻപാണ് ഹിന്ദി പതിപ്പ് യൂട്യൂബിൽ എത്തിയത്. 922 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള വേൾഡ് വൈഡ് കളക്ഷൻ . ഇതിൽ ഭൂരിഭാഗം നേടിയതും ഹിന്ദി വേർഷനിൽ നിന്നുമാണ്. ഇതിനിടെയാണ് ഹിന്ദിപതിപ്പ് യൂട്യൂബിൽ എത്തിയത് . അതേസമയം ചിത്രം ഇന്ന് തന്നെ ആയിരം കോടി കടക്കുമെന്നാണ് സൂചന . അതേസമയം കേരളത്തിൽ ചിത്രത്തിന് മോശം പ്രതികരണമാണ് ലഭിച്ചതെങ്കിലും ആൾ കേരള കളക്ഷൻ 14 കോടിയാണ്. തെലിങ്ക് ഡബ്ബ് ചിത്രം കേരളത്തിൽ നിന്ന് നേടുന്ന ആറാമത്തെ…
കൊച്ചി : പയ്യന്നൂരിലെ ലോഡ്ജിൽ യുവതിയെ നഗ്നയായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ഇന്ത്യൻ വനിതകൾ സ്വയം നഗ്നയായി ആത്മഹത്യ ചെയ്യുമെന്ന് കരുതാനാകില്ലെന്നും അങ്ങനെ കണ്ടെത്തുന്നത് തന്നെ കൊലപാതക സൂചനയായതിനാൽ ആത്മഹത്യവാദം ദുർബലപ്പെടുത്തുന്നുവെന്നും വിലയിരുത്തിയാണ് ഉത്തരവ്. അഴീക്കൽ സ്വദേശിയ്ക്ക് തലശേരി അഡീ. സെഷൻസ് കോടതി നൽകിയ ശിക്ഷയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി. പ്രദീപ്കുമാർ എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരിവെച്ചത്. ഗാർഹിക പീഡനക്കുറ്റം കോടതി ഒഴിവാക്കി . പ്രതിയുടെ അമ്മയെ വെറുതെ വിടുകയും ചെയ്തു . ഇരുവരും നൽകിയ അപ്പീലിലാണ് വിധി. സംശയം ഒരു രോഗമാണെന്നും , അത് മനുഷ്യനെ അന്ധനാക്കുമെന്നും ,അതിന്റെ പ്രത്യാഘ്യാതം ദുരന്തമാണെന്നും വിധി ന്യായത്തിനിടെ കോടതി ചൂണ്ടിക്കാട്ടി. 2010 ജനുവരി 22 നാണ് അഴീക്കൽ സ്വദേശി രമ്യയെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന ഭർത്താവ് ഷമ്മികുമാറിനെയും, കുഞ്ഞിനെയും കാണാതായത് സംശയത്തിനിടയാക്കി. കൊലപാതക സൂചനകളുണ്ടെങ്കിലും ആത്മഹത്യയെന്ന വാദം…
ന്യൂഡൽഹി : പ്രധാനമന്ത്രിയെ സന്ദർശിച്ച് ഹിന്ദിയിലെ പ്രമുഖ കപൂർ താരകുടുംബം . രാജ് കപൂർ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് മോദിയെ ക്ഷണിക്കാനായാണ് കപൂർ കുടുംബം എത്തിയത് . 1988-ൽ അന്തരിച്ച ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച വ്യക്തിത്വങ്ങളിലൊന്നായ രാജ് കപൂറിൻ്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമാണ് ഈ ഫെസ്റ്റിവൽ. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ കരീന, സെയ്ഫ്, രൺബീർ കപൂർ, ആലിയ ഭട്ട്, നീതു കപൂർ, കരിഷ്മ കപൂർ എന്നിവരും മറ്റ് കുടുംബാംഗങ്ങളും പങ്കെടുത്തു. കപൂർ കുടുംബം പ്രധാനമന്ത്രിയെ കണ്ടതിൻ്റെ ചിത്രങ്ങൾ കരീന കപൂർ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു.സെയ്ഫും രൺബീറും പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുന്നതും ചിത്രങ്ങളിൽ കാണാം.കരീന തൻ്റെ മക്കളായ തൈമൂറിനും ജെഹിനും വേണ്ടി പ്രധാനമന്ത്രിയിൽ നിന്ന് ഓട്ടോഗ്രാഫ് ആവശ്യപ്പെടുകയും ചെയ്തു . “TIM AND J ” എന്നാണ് ഓട്ടോഗ്രാഫിൽ പ്രധാനമന്ത്രി എഴുതി നൽകിയത് . “ഞങ്ങളുടെ പിതാമഹനായ ഇതിഹാസനായ രാജ് കപൂറിൻ്റെ അസാധാരണ ജീവിതത്തെയും പാരമ്പര്യത്തെയും അനുസ്മരിക്കാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ…
ന്യൂഡൽഹി ; സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ച് ഇന്ത്യ . ഇവരെ ലെബനനിലേക്കാണ് മാറ്റിയത്. അവരെ ഉടൻ തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് സൂചന . സിറിയയിൽ നിന്ന് ഒഴിപ്പിച്ചവരിൽ ജമ്മു കശ്മീരിൽ നിന്നുള്ള 44 തീർഥാടകരും ഉൾപ്പെടുന്നു. എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിതമായി ലെബനനിലെത്തിയെന്നും ലഭ്യമാകുന്ന വിമാനങ്ങളിൽ അവർ ഇന്ത്യയിലേക്ക് മടങ്ങുമെന്നുമാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് ഇന്ത്യാ ഗവൺമെൻ്റ് പ്രഥമ പരിഗണന നൽകുന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സിറിയയിലെ ഇന്ത്യൻ പൗരന്മാരുടെ അഭ്യർത്ഥനയുടെയും സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിൻ്റെയും അടിസ്ഥാനത്തിൽ ഡമാസ്കസിലെയും ബെയ്‌റൂട്ടിലെയും ഇന്ത്യൻ എംബസികൾ ചേർന്നാണ് ഇന്ത്യക്കാരെ ഒഴിപ്പിച്ചത്. ഇന്ത്യൻ പതാകകളും കൈയ്യിലേന്തിയാണ് ഇവർ ലെബനിനിലേയ്ക്ക് പോയത് സിറിയയിൽ ശേഷിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഡമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറായ +963 993385973 (വാട്ട്‌സ്ആപ്പിലും) ബന്ധപ്പെടാമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു .
ശബരിമല : സന്നിധാനത്ത് തിരക്ക് കുറഞ്ഞു . പുലർച്ചെ മൂന്നിന് നട തുറന്നപ്പോൾ വലിയ നടപ്പന്തൽ നിറഞ്ഞ് ആളുണ്ടായിരുന്നു . എന്നാൽ 6.30 ആയപ്പോഴേക്കും തിരക്ക് കുറഞ്ഞു. നടപ്പന്തലിൽ രണ്ടു വരി ക്യു നിൽക്കാനുളള തീർഥാടകരേ ഉള്ളു.എന്നാൽ ഗുരുവയൂർ ഏകാദശി കഴിയുമ്പോൾ വീണ്ടും ഭക്തരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത് . അതേസമയം അഗസ്ത്യാർകൂടത്തിലെ വനവാസികൾ അയ്യപ്പദർശനം തേടിയെത്തി. തേൻ, കാട്ടുപൂക്കൾ , കദളിപ്പഴം എന്നിവയുമായാണ് ഇവർ എത്തിയത് .തിരുവനന്തപുരം ജില്ലയിലെ കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്ര ട്രസ്റ്റി വിനോദ് മുണ്ടണിയുടെ നേതൃത്വത്തിലുള്ള 145 അംഗ സംഘമാണ് ഇത്തവണ അയ്യനെ കാണാൻ വന വിഭവങ്ങളുമായി എത്തിയത്. ഇത്തവണത്തെ മണ്ഡലകാലത്ത് അയ്യപ്പസ്വാമിയുടെ സ്വർണ ലോക്കറ്റ് തയ്യാറാക്കാനൊരുങ്ങുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഒരു ഗ്രാം, രണ്ട് ഗ്രാം, നാല് ഗ്രാം, ആറ് ഗ്രാം, എട്ട് ഗ്രാം എന്നിങ്ങനെ തൂക്കമുള്ള അയ്യപ്പസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത ലോക്കറ്റുകളാണ് വിൽപ്പനയ്ക്ക് എത്തുക.
കൊല്ലം : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മാടൻ നടയിലെ കുടുംബവീട്ടിൽ മോഷണം . രണ്ട് പേർ പിടിയില്ലെന്ന് സൂചന .ചൊവ്വാഴ്ച്ച വൈകിട്ട് സഹോദരപുത്രനും, കുടുംബവും വീട്ടിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത് . രണ്ട് പേർ മതിൽ ചാടിക്കടന്ന് പോകുന്നതും ഇവർ കണ്ടു. പിന്നീട് നടത്തിയ പരിശോധനയിലാണ് വീടിനു സമീപത്തെ ഷെഡിൽ സൂക്ഷിച്ചിരുന്ന പഴയ പാത്രങ്ങളും ഇരുമ്പ് സാധനങ്ങളും മോഷണം പോയതായി കണ്ടെത്തിയത്. തുടർന്ന് ഇരവിപുരം പൊലീസിൽ പരാതി നൽകി . വീട് കുറച്ച് ദിവസങ്ങളായി പൂട്ടി കിടക്കുകയായിരുന്നു. ഇരവിപുരം പൊലീസ് സ്ഥലത്തെത്തി . സമീപത്തെ സിസിടിവി ക്യാമറകളും പരിശോധിച്ചു . രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് സൂചന . ഇവർ സ്ഥിരം മോഷ്ടാക്കളാണെന്നും പറയുന്നു.
കൊച്ചി : തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് അടച്ചുകെട്ടി സിപി എം ഏര്യാ സമ്മേളനം നടത്തിയതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പൊതുവഴികൾ തടസപ്പെടുത്തി പരിപാടികളും മറ്റും നടത്തരുതെന്ന കോടതിയുടെ മുൻ ഉത്തരവുകൾക്ക് വിരുദ്ധമാണെന്നും കോടതിയലക്ഷ്യ നടപടി സ്വീകരിക്കണ്ടേതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സർക്കാർ വിശദമായ സത്യവാങ്മൂലം നൽകണം. വിഷയത്തിൽ എന്ത് നടപടിയാണ് സർക്കാർ എടുത്തതെന്ന് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സിപിഎം നടപടിക്കെതിരെ നൽകിയ ഹർജിയിൽ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അദ്ധ്യക്ഷനായ ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഹർജി പരിഗണിച്ച കോടതി, ആരൊക്കെയാണ് യോഗത്തിൽ പങ്കെടുത്തതെന്നും ആരാണ് ഇത്തരത്തിൽ അനുമതി നൽകിയതെന്നും ചോദിച്ചു. ഇത്തരം യോഗങ്ങൾക്ക് എവിടെ നിന്നുമാണ് വൈദ്യുതി കിട്ടുന്നത്. റോഡ് അടച്ച് യോഗം നടത്തിയതിൽ കേസ് എടുത്തോ എന്നും ജസ്റ്റിൻ അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചു ‘കാൽനടയാത്രക്കാർക്ക് റോഡിലൂടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. എവിടെ നിന്നാണ് ഇത്തരം യോഗങ്ങൾ നടത്താൻ അധികാരം കിട്ടുന്നത്.…
കോഴിക്കോട് : റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ടി കെ ആല്‍വിന്‍(20) ആണ് മരിച്ചത്. ഇന്ന് രാവിലെ ബീച്ച് റോഡില്‍ വെള്ളയിൽ ഭാഗത്താണ് സംഭവം. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂട്ടത്തിലെ ഒരു വാഹനം യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആല്‍വിന്‍ മൊബൈല്‍ ഉപയോഗിച്ച് റോഡില്‍ നിന്നും വീഡിയോ ചിത്രീകരിക്കവെ ഡിഫെന്‍ഡര്‍ കാര്‍ ആല്‍വിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ഒപ്പം ഉണ്ടായിരുന്ന യുവാക്കള്‍ ഉടന്‍ തന്നെ ആല്‍വിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നേരത്തേ വിദേശത്തായിരുന്ന ആല്‍വിന്‍ അസുഖബാധിതനായതിനെ തുടര്‍ന്ന് തിരിച്ച് നാട്ടിലെത്തി ചികിത്സ നടത്തി വരികയായിരുന്നു. അതിനിടെ ജോലി ചെയ്യുന്ന മോട്ടോര്‍ വാഹന കമ്പനിയുടെ പ്രമോഷണല്‍ വീഡിയോ ചിത്രീകണത്തിനിടെയാണ് അപകടം.ട്രിപ്പിള്‍ ലൈന്‍ ഓട്ടോമോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടിയാണ് റീല്‍സ് ചിത്രീകരിച്ചത്. മൃതദേഹം ബുധനാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിട്ടു നല്‍കും.
തൃശൂർ: കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും കരുവന്നൂർ ബാങ്കിൽ പരിശോധന നടത്തി. ബാങ്ക് പരിധിയിലല്ലാത്തവർ എടുത്ത വായ്പകളുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങളാണ് ഇഡി ശേഖരിച്ചത്. അനധികൃത വായ്പ എടുത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് നീക്കം.ഇതിനു മുന്നോടിയായി മേൽ വിലാസങ്ങൾ ശേഖരിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് നടന്ന കാലയളവിൽ ബാങ്കിൻ്റെ അധികാര പരിധിക്ക് പുറത്തുള്ള നിരവധി പേർക്ക് വായ്പ അനുവദിച്ചിരുന്നു. ഇത്തരം വായ്പകൾക്കുള്ള മൂല്യം ഈട് വച്ച ഭൂമിക്കില്ലെന്നാണ് വിവിധ ഏജൻസികൾ കണ്ടെത്തിയത്. ഇക്കാര്യമാണ് ഇന്ന് ഇഡി പരിശോധിച്ചത്. കേസിലെ പ്രതികളായ സി പി എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനും സി കെ ജിൽസിനും ഹൈക്കോടതി കർശന ഉപാധികളോടെ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 14 മാസമായി ജയിലിലാണെന്നതും ക്രിമിനൽ പശ്ചാത്തലമില്ലെന്നതും പരിഗണിച്ചാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ നടപടി. എന്നാൽ പ്രതികൾക്ക് ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിലെ ചില ഭാഗങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനാണ്…
പിസ്സ, ബർഗറുകൾ, മോമോസ് തുടങ്ങിയവ ക്യാൻസറിന് കാരണമാകുമെന്ന് പഠനറിപ്പോർട്ട്. അടുത്തിടെ, ഓസ്‌ട്രേലിയയിലെ ഫ്‌ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിൽ, റെഡ് മീറ്റ്, സംസ്‌കരിച്ച മാംസം, ഫാസ്റ്റ് ഫുഡ്, മധുര പാനീയങ്ങൾ, മദ്യം തുടങ്ങിയ അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ പാർശ്വഫലങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയിരുന്നു . അതിലാണ് പുതിയ കണ്ടുപിടുത്തം. പിസ, ബർഗർ, മോമോസ് തുടങ്ങിയ ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ദുർമേദസ് വർദ്ധിപ്പിക്കുമെന്നും ഇത് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും വിദഗ്ധർ പറയുന്നു. വൻകുടലിലെ ക്യാൻസർ 50 വയസോ അതിൽ താഴെയോ പ്രായമുള്ളവരിൽ കൂടുതലായി കാണപ്പെടുന്നു. സംസ്കരിച്ച ഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ, മധുരമുള്ള പാനീയങ്ങൾ എന്നിവ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും, കാരണം ഈ ഭക്ഷണങ്ങളിൽ കൊഴുപ്പും മധുരവും അമിത്മായി അടങ്ങിയിട്ടുണ്ട്. ഈ ഫാസ്റ്റ് ഫുഡുകളിൽ രാസവസ്തുക്കളും കൃത്രിമ അഡിറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൻ്റെ മെറ്റബോളിസത്തെ അസന്തുലിതമാക്കുകയും ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കുകയും ക്യാൻസർ കോശങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. ആരോഗ്യകരമായ കൊഴുപ്പും പച്ചക്കറികളും അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെയും പഞ്ചസാരയും മദ്യവും കുറച്ച് കഴിക്കുന്നതിലൂടെയും ക്യാൻസർ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
