Author: Anu Nair

തിരുവനന്തപുരം : സംസ്ഥാനത്ത് എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു . എസ് എസ് എൽ സി പരീക്ഷകൾ മാർച്ച് മൂന്നിന് ആരംഭിക്കും . 26-)0 തീയതി വരെയാണ് പരീക്ഷ . രാവിലെ ഒൻപതരയ്ക്കാണ് പരീക്ഷകൾ ആരംഭിക്കുക . മോഡൽ പരീക്ഷകൾ ഫെബ്രുവരി 17 ന് ആരംഭിച്ച് 21 ന് പൂർത്തിയാകും . മൂല്യനിർണ്ണയം ഏപ്രിൽ 8 ന് തുടങ്ങി 28 ഓടെ പൂർത്തിയാക്കും . മേയ് മൂന്നാമത്തെ ആഴ്ച്ചയ്ക്ക് മുൻപ് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. പ്ലസ് വൺ പരീക്ഷകൾ മാർച്ച് 6 ന് ആരംഭിച്ച് 29 ന് അവസാനിക്കും . പ്ലസ് ടു പരീക്ഷകൾ മൂർച്ച് മൂന്നു മുതൽ 26 വരെയാണ് നടക്കുക . വി എച്ച് എസ് സി പരീക്ഷകളും ഹയർസെക്കൻഡറി പരീക്ഷകൾക്കൊപ്പം നടക്കും . ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലെ വർഷാന്ത്യ…

Read More

ദീപാവലി ദിനത്തിൽ ഇന്ത്യൻ കുടുംബങ്ങളിൽ നേരിട്ടെത്തി ദീപാവലി ആശംസകൾ കൈമാറി ബഹ്റൈൻ കിരീടാവകാശിയും , കുടുംബാംഗങ്ങളും . കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനെ പ്രതിനിധീകരിച്ചാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇന്ത്യക്കാരായ നിരവധി പേരുടെ കുടുംബങ്ങളെ കാണാനെത്തിയത് . ബഹ്റൈനിലെ പ്രമുഖ ഇന്ത്യൻ വ്യവസായികളായ കവലാനി , താക്കർ, ബാബൂഭായ് കേവൽ റാം , മുൽജിമൽ, അസർപോട്ട, ഭാട്ടിയ കുടുംബങ്ങളെയാണ് കിരീടാവകാശി നേരിട്ട് കാണാനെത്തിയത് . മറ്റ് രാജകുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. രാജ്യത്തിന്റെ ഐക്യവും , സ്നേഹവും നിലനിർത്തുന്നതിൽ ഇന്ത്യക്കാർക്ക് വളരെയേറെ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ സേവിക്കുന്നതിലും , പരസ്പര വിശ്വാസവും ,സഹകരണവും ഉറപ്പാക്കുന്നതിലും ഇന്ത്യക്കാർ വഹിക്കുന്ന സേവനത്തെയും അദ്ദേഹം പ്രശംസിച്ചു .എല്ലാ മതവിഭാഗങ്ങളോടും ഒരുപോലെ അനുകമ്പ കാട്ടുന്ന രാജ്യത്തിന്റെ നയവും , പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു.പ്രവാസി സമൂഹത്തിന് എന്നും ശക്തമായ പിന്തുണ നൽകുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാനും…

Read More

ന്യൂഡൽഹി : ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യൻ ആർമി ഡോഗായിരുന്ന ‘ ഫാന്റം ‘ കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചത് . സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തിയ ഭീകരരെ തേടിയുള്ള അന്വേഷണത്തിനിടെയാണ് ഫാന്റത്തിന് വെടിയേറ്റത് . അഭിവാദ്യം അർപ്പിച്ച് ഇന്ത്യൻ ആർമി പങ്ക് വച്ച കുറിപ്പിൽ ഫാന്റത്തിന്റെ ധീരതയേയും, വീരത്തെയും പ്രശംസിച്ചിരുന്നു . കരുത്തരായ നമ്മുടെ സൈനികർക്കൊപ്പം അതിവേഗമേറിയ , ശൗര്യമേറിയ നായ്ക്കൾ കൂടിയായാൽ ഭീകരർക്ക് അത് കനത്ത തിരിച്ചടി തന്നെയാകും . ഇന്ത്യൻ സൈന്യത്തിൽ വിവിധ ഇനം നായ്ക്കളെ ഭീകരരെ കണ്ടെത്താനും മറ്റുമായി നിയോഗിക്കാറുണ്ട് . ഇതിനായി നായ്ക്കളെ തെരഞ്ഞെടുക്കുമ്പോൾ പല കാര്യങ്ങളും പരിഗണിക്കാറുമുണ്ട് . അവയുടെ ബുദ്ധിശക്തി, ചടുലത , ആളുകളുമായി ഇടപഴകാനുള്ള കഴിവ് ഇവയൊക്കെ നോക്കിയാണ് ഇന്ത്യൻ ആർമിയിൽ നായ്ക്കളെ നിയോഗിക്കുന്നത് . ജർമ്മൻ ഷെപ്പേർഡ്, ലാബ്രഡോർ , ബെൽജിയൻ ഷെപ്പേർഡ് , ഗ്രേറ്റ് സ്വിസ് മൗണ്ടൻ നായ്ക്കൾ എന്നിവയൊക്കെ ഇന്ത്യൻ സൈന്യത്തിനൊപ്പം പ്രവർത്തിക്കുന്നുണ്ട്. ഇത്…

Read More

ആകാശത്ത് മിന്നിത്തെളിയുന്ന മത്താപ്പൂക്കളും , വർണങ്ങൾ വാരിവിതറുന്ന പൂത്തിരികളും ഒക്കെയുണ്ടെങ്കിലും ദീപാവലി ആഘോഷമാകാൻ പടക്കം കൂടിയേ തീരൂ . അത് തമിഴർക്കായാലും , മലയാളിയ്ക്കായാലും ഇനി കന്നഡക്കാർക്കായാലും . പടക്ക വിപണിയിൽ എന്നും താരം ശിവകാശി പടക്കങ്ങൾ തന്നെ . ഇക്കുറി 6000 കോടിയുടെ പടക്ക വിൽപ്പനയാണ് ശിവകാശിയിൽ ദീപാവാലിയോടനുബന്ധിച്ച് നടന്നത് . 1150 പടക്കശാലകളിലെ നാലു ലക്ഷത്തോളം തൊഴിലാളികളുടെ ശ്രമമാണിതിന് പിന്നിൽ . തമിഴ്നാട്ടിലെ പടക്ക നിർമ്മാതാക്കളുടെ സംഘടനയാണ് ഈ കണക്കുകൾ പുറത്ത് വിട്ടത് . ദീപാവലിയ്ക്ക് ഒരു മാസം മുൻപേ ശിവകാശിയിൽ പടക്ക വിൽപ്പന ആരംഭിക്കും . ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നതിൽ 70 ശതമാനവും ശിവകാശിയിൽ നിന്നുള്ളവയാണ്. എന്നാൽ ഇത്തവണ ശിവകാശിയിൽ പടക്ക നിർമ്മാണം 30 ശതമാനത്തോളം കുറവായിരുന്നു . പടക്ക നിർമ്മാണത്തിലെ പ്രധാന ഘടകമായ ബേരിയം നൈട്രൈറ്റിന് സുപ്രീം കോടതി നിയന്ത്രണം ഏർപ്പെടുത്തിയതാണ് ഇതിന് പ്രധാന കാരണം . വായുമലിനീകരണം ഉണ്ടാക്കുന്നതിൽ പടക്കനിർമ്മാണങ്ങളിലെ ബേരിയം നൈട്രേറ്റും ,അലൂമിനിയം പൗഡറും…

Read More