Author: Anu Nair

രാഖി സാവന്തിനെ സംബന്ധിച്ചിടത്തോളം, വിവാദങ്ങൾ സൃഷ്ടിക്കുന്നതിന് അവസാനമില്ല . അടുത്തിടെയാണ് രാഖി തൻ്റെ മൂന്നാം വിവാഹം പ്രഖ്യാപിച്ചത്. പാകിസ്ഥാൻ മോഡലായ ദോദി ഖാനുമായി തന്റെ വിവാഹം നടക്കുമെന്നാണ് താരം പറഞ്ഞത് . മാത്രമല്ല പാകിസ്ഥാനികളെ തനിക്ക് വളരെ ഇഷ്ടമാണെന്നും രാഖി പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ ദോദി ഖാൻ രാഖിയുടെ ഈ പ്രസ്താവന നിരസിച്ചിരിക്കുകയാണ് . ‘ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ കണ്ടു. ഞാൻ രാഖി സാവന്തിനെ പ്രൊപ്പോസ് ചെയ്തുവെന്ന് . എനിക്ക് അവരെ നന്നായി അറിയാം. പരിചയപ്പെട്ടപ്പോൾ അവർക്ക് ദൈവത്തോട് വലിയ ഭക്തി ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി. അവർ ഇസ്ലാം സ്വീകരിച്ചു. അവളുടെ പേര് ഫാത്തിമ എന്നാക്കി മാറ്റി. ഞാൻ ഇതെല്ലാം ഇഷ്ടപ്പെടുകയും അവരോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. എന്നാൽ ഇത് ആളുകൾക്ക് അസ്വീകാര്യമാണെന്ന് ഞാൻ കരുതുന്നു. കാരണം എനിക്ക് ഇതിനകം ആവശ്യത്തിന് സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. രാഖി നീ എൻ്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഞാൻ…

Read More

ഇന്ത്യൻ റെയിൽവേയെ ഇന്ത്യയുടെ ലൈഫ് ലൈൻ എന്നാണ് വിളിക്കുന്നത് . രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഭാഗമാണ് റെയിൽവേ. ഇന്ത്യയിൽ ചെറുതും വലുതുമായ ആയിരക്കണക്കിന് സ്റ്റേഷനുകളുണ്ട്. എന്നാൽ ഔദ്യോഗികമായി പേരില്ലാത്ത ഒരു റെയിൽവേ സ്റ്റേഷനെ കുറിച്ച് നിങ്ങൾക്കറിയാമോ? പശ്ചിമ ബംഗാളിലാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ബർദ്വാൻ നഗരത്തിൽ നിന്ന് 35 കിലോമീറ്റർ അകലെയാണിത് . നിരവധി ട്രെയിനുകളും ഗുഡ്സ് ട്രെയിനുകളും ഈ റെയിൽവേ സ്റ്റേഷനിലൂടെ കടന്നുപോകുന്നു. എന്നാൽ നാളിതുവരെ ഈ സ്റ്റേഷന് പേരൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. 2008 മുതൽ ഈ റെയിൽവേ സ്റ്റേഷൻ പേരില്ലാതെ പ്രവർത്തിക്കുന്നു. ഈ റെയിൽവേ സ്റ്റേഷനിൽ നിന്ന് നിരവധി യാത്രക്കാർ ട്രെയിനിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ട്. രണ്ട് ഗ്രാമങ്ങൾ തമ്മിലുള്ള പ്രദേശിക തർക്കമാണ് ഇതിന് പേരില്ലാത്തതിന് കാരണമെന്ന് പറയപ്പെടുന്നു. റെയ്‌ന, റായ്‌നഗർ ഗ്രാമങ്ങൾ തമ്മിൽ പ്രദേശിക തർക്കമുണ്ട്. 2008-ൽ ഇന്ത്യൻ റെയിൽവേ ഈ സ്‌റ്റേഷൻ നിർമ്മിച്ചപ്പോൾ, ഇതിന് “റെയ്‌നഗർ” എന്ന് പേരിട്ടിരുന്നു, എന്നാൽ പ്രദേശവാസികൾ ഈ…

Read More

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളേജിന് ബോംബ് ഭീഷണി. വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയ്ക്ക് പ്രതികാരമായിട്ടാണ് ഇതെന്ന് ഭീഷണി സന്ദേശത്തില്‍ പറയുന്നു. ബോംബ് സ്ഥാപിച്ചതിന് ഉത്തരവാദി നക്‌സല്‍ നേതാവ് മാരനാണെന്നും സന്ദേശത്തില്‍ പറയുന്നു. നടി നിവേദിത പെതുരാജിന്റെ പേരിലാണ് സന്ദേശം. ഇമെയിൽ ലഭിച്ചയുടൻ വൈസ് ചാന്‍സലര്‍ പോലീസിനെ അറിയിച്ചു. നിലവില്‍ ബോംബ് സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. സേലത്തെ വെറ്ററിനറി കോളേജിലും കുറച്ച് ദിവസം മുമ്പ് സമാനമായ ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.

Read More

പറവൂർ : വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് കേരളത്തിലെത്തിയ 27 ബംഗ്ലാദേശികൾ പിടിയിൽ . വടക്കൻ പറവൂരിൽ നിന്നാണ് ഇവർ പിടിയിലായത് . ഇവിടെ ഒരു വീട്ടിൽ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു . വെള്ളിയാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഘം പിടിയിലാകുന്നത്. നേരത്തെ സമാനമായ രീതിയിൽ ഏഴ് ബംഗ്ലാദേശികൾ പിടിയിലായിരുന്നു. എറണാകുളം റൂറലിൽ നിന്നാണ് ഇവർ പിടിയിലായത് . എന്നാൽ ഇത്രയധികം പേർ ഒരുമിച്ച് പിടിയിലായത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത് . എടിഎസും, പോലീസും ചേർന്നാണ് ഇവരെ വലയിലാക്കിയത് . മൂന്ന് മാസം മുൻപ് ഇവിടെ എത്തിയവരാണ് എന്നാണ് ഇവർ നൽകിയ മൊഴി. എന്നാൽ ഇത് വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ഇവർ എങ്ങനെയാണ് കേരളത്തിൽ എത്തിയതെന്നും , താമസസൗകര്യം ഒരുക്കി നൽകിയത് ആരാണെന്നതും അന്വേഷിക്കും.അതേസമയം ഇത്രയും പേർ ഒന്നിച്ച് താമസിക്കുന്നത് രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വിഷയമാണെന്നാണ് വിലയിരുത്തൽ.

Read More

ലക്നൗ : പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ വീണ്ടും തീപിടുത്തം . സെക്ടർ 22 ന് പുറത്തുള്ള ചമൻഗഞ്ച് ചൗക്കിക്ക് സമീപമുള്ള സ്ഥലത്താണ് വ്യാഴാഴ്ച തീപിടുത്തമുണ്ടായത്. ഏകദേശം 15 ടെന്റുകൾ നശിച്ചതായാണ് റിപ്പോർട്ട് . അഗ്നിശമന സേന എത്തിയാണ് തീ അണച്ചത് . സംഭവത്തിൽ ആളപായമില്ല. ഉച്ചകഴിഞ്ഞാണ് തീ പിടിത്തമുണ്ടായതെന്നും, അത് വേഗത്തിൽ പടർന്നതായും അഗ്നിശമനസേന എത്തി അണച്ചതായും, ശരിയായ റോഡുകളുടെ അഭാവം ഫയർ എഞ്ചിനുകൾക്ക് സ്ഥലത്തെത്താൻ ബുദ്ധിമുട്ടുണ്ടാക്കിയെന്നും , ചീഫ് ഫയർ ഓഫീസർ പ്രമോദ് ശർമ്മ പറഞ്ഞു. മഹാകുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് 30 ഓളം മരണപ്പെട്ടതിനു പിന്നാലെയാണ് തീ പിടുത്തം . മുൻപുണ്ടായ തീ പിടുത്തത്തിന്റെ ഉത്തരവാദിത്വം ഖലിസ്ഥാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.

Read More

തിരുവനന്തപുരം ; ചെങ്ങന്നൂരിലെ ഭാസ്ക്കര കാരണവർ കേസിലെ ഒന്നാം പ്രതി ഷെറിനെ ജയിലിൽ നിന്ന് ഇറക്കാൻ ഇടപെട്ടത് മന്ത്രി ഗണേശ് കുമാറാണെന്ന് ആരോപണം . ഷെറിന് ശിക്ഷയിൽ ഇളവ് ലഭിക്കാൻ എടുത്ത മന്ത്രിസഭാ തീരുമാനവും , സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരോൾ ലഭിച്ച കൊലക്കേസ് പ്രതിയും ഷെറിനാണെന്ന കാര്യം ചർച്ചയാകുന്നതിനിടെയാണ് ഗണേശിന്റെ പേരും ഇക്കാര്യത്തിൽ ഉയർന്നത് . ഷെറിനെ മോചിപ്പിക്കണമെന്ന ആവശ്യം മന്ത്രിസഭയ്ക്ക് മുന്നിൽ വച്ചത് ഗണേശാണെന്ന ആരോപണം ആദ്യം ഉന്നയിച്ചത് കോൺഗ്രസ് നേതാവ് ജ്യോതി കുമാർ ചാമക്കാലയാണ് . മാത്രമല്ല ഷെറിന് പരോൾ കിട്ടിയ സമയത്ത് സഹായവുമായി നിന്നത് ഗണേശിന്റെ സന്തതസഹചാരി കോട്ടാത്തല പ്രദീപാണെന്നും , താൻ ഈ പറയുന്നതിൽ തെറ്റുണ്ടെങ്കിൽ ഗണേശ് കേസെടുക്കട്ടെയെന്നുമാണ് ചാമക്കാലയുടെ വാദം. 20 വർഷത്തിലേറെയായി ജയിലിൽ കഴിയുന്നവർ ഉള്ളപ്പോഴാണ് ഷെറിന് ഇളവ് നൽകുന്നത് . എന്തുകൊണ്ടാണ് ഷെറിന് മാത്രം ഈ പ്രത്യേക പരിഗണനയെന്ന് ഒന്നാം സാക്ഷിയും ചോദ്യം ഉന്നയിച്ചിരുന്നു.ശിക്ഷാകാലയളവിനിടെ 500 ദിവസത്തോളം ഷെറിൻ പുറത്തായിരുന്നു…

Read More

മുംബൈ : 10, 12 സംസ്ഥാന ബോർഡ് പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾക്ക് ബുർഖ നിരോധിക്കണമെന്ന് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെയ്ക്ക് കത്തെഴുതി . പരീക്ഷാഹാളിൽ തട്ടിപ്പിന് സാധ്യതയുണ്ടെന്ന ആശങ്കയും അദ്ദേഹം തന്റെ കത്തിൽ പറയുന്നുണ്ട്. “ഈ സർക്കാർ പ്രീണന രാഷ്ട്രീയം വെച്ചുപൊറുപ്പിക്കില്ല. ബുർഖയോ ഹിജാബോ ധരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് അവരുടെ വീടുകളിൽ ധരിക്കാം, പക്ഷേ പരീക്ഷാ കേന്ദ്രങ്ങളിൽ, മറ്റ് വിദ്യാർത്ഥികളെപ്പോലെ അവർ പരീക്ഷ എഴുതണം. വിദ്യാർത്ഥികൾ ബുർഖ ധരിച്ച കേസുകളിൽ വഞ്ചനയും കോപ്പിയടിയും നടത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതൊന്നും മഹാരാഷ്ട്രയിൽ സംഭവിക്കരുത് . ഹിന്ദു വിദ്യാർത്ഥികൾക്ക് ബാധകമായ നിയമങ്ങൾ മുസ്ലീം വിദ്യാർത്ഥികൾക്കും ബാധകമാണ്. ‘ – നിതേഷ് റാണെ വ്യക്തമാക്കി. പ്രതിപക്ഷവും മുസ്ലീം പണ്ഡിതരും ഇതിനെ എതിർത്തതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. “ശരിയ നിയമമല്ല, ബാബാസാഹേബ് അംബേദ്കർ തയ്യാറാക്കിയ ഭരണഘടനയാണ് നമുക്കുള്ളത് ” എന്നും അദ്ദേഹം…

Read More

തിരുവനന്തപുരം ; ബാലരാമപുരത്ത് സഹോദരിയുടെ മകളായ രണ്ട് വയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊന്നത് കുട്ടിയുടെ അമ്മയോടുള്ള വൈരാഗ്യം മൂലമെന്ന് പ്രതി ഹരികുമാർ. ഉറങ്ങിക്കിടന്ന കുഞ്ഞിനെ ആരും അറിയാതെ എടുത്ത് കിണറ്റിലിട്ടു എന്നാണ് ഹരികുമാറിന്റെ മൊഴി. സഹോദരിയും ആയിട്ടുള്ള വ്യക്തിപരമായ പ്രശ്നത്തിന്റെ പേരിലാണ് കുഞ്ഞിനെ കൊന്നതെന്നാണ് ഹരികുമാർ പറഞ്ഞത് . എന്നാൽ അതിന്റെപേരിൽ കുഞ്ഞിനെ എന്തിനു കൊന്നു എന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. ശ്രീജിത്ത് – ശ്രീതു ദമ്പതികളുടെ മകൾ ദേവേന്ദുവാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത് . അച്ഛനും, അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെയാണ് രാവിലെയോടെ കാണാതായത് . കുഞ്ഞിന്റെ മുത്തശ്ശന്റെ മരണാന്തര ചടങ്ങിനെത്തിയവർ അടക്കം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.കുടുംബാംഗങ്ങൾ പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയതാണ് മരണത്തിൽ സംശയം ജനിപ്പിച്ചത്. ഏറെ നാളായി കുട്ടിയുടെ മാതാപിതാക്കൾ അകന്ന് കഴിയുകയാണ് . കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് വിവരം. ഇതിന്‍റെ പേരിൽ കുടുംബത്തിൽ തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്.

Read More

ഇടുക്കി:ഹൈറേഞ്ചിലെ ആശുപത്രിയില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു. സംഭവത്തിൽ ബന്ധുവായ എട്ടാം ക്ലാസുകാരനെതിരെ പൊലീസ് കേസെടുത്തു. പതിനാല് വയസുളള പെണ്‍കുട്ടി ആണ്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസിലായത്.പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. പിതാവിനൊപ്പം താമസിച്ചു വന്ന പെണ്‍കുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് സമീപത്ത് താമസിക്കുന്ന ബന്ധുവില്‍ നിന്നും ഗര്‍ഭം ധരിച്ചത്. സംഭവത്തില്‍ ആണ്‍കുട്ടിക്കെതിരെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കും. ജുവനൈല്‍ ഹോമിലേക്ക് മാറ്റും

Read More

സ്റ്റോക്ക്ഹോം ; സ്വീഡനിൽ ഖുറാൻ കത്തിച്ച ഇറാഖി പൗരൻ സൽവാൻ മോമിക വെടിയേറ്റ് മരിച്ചു. ബുധനാഴ്ച രാത്രി സ്റ്റോക്ക്ഹോമിന് സമീപമുള്ള സോഡെറ്റെലി പ്രദേശത്ത് വച്ചാണ് മോമികയ്ക്ക് വെടിയേറ്റത്. പോലീസ് എത്തിയപ്പോഴേക്കും മോമിക ഗുരുതരാവസ്ഥയിലെത്തിയിരുന്നു. സൽവാൻ മോമിക 2021 മുതൽ നിരവധി തവണ ഖുറാൻ പരസ്യമായി കത്തിക്കുകയും ഇസ്‌ലാമിനെതിരായ തൻ്റെ കാഴ്ചപ്പാട് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്വീഡൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇയാൾക്കെതിരെ പ്രതിഷേധമുയർന്നിരുന്നു. അപമാനകരവും പ്രകോപനപരവുമാണ് മോമികയുടെ നടപടികളെന്ന് മുസ്ലീം സമുദായം വിശേഷിപ്പിച്ചിരുന്നു. എന്നാൽ മുസ്ലീം സമുദായത്തിനെതിരെയുള്ള പ്രതിഷേധമല്ല തന്റേതെന്നും ഇസ്ലാമിൻ്റെ മതഭ്രാന്തിനെതിരെയാണ് തൻ്റെ പ്രതിഷേധമെന്നും മോമിക പറഞ്ഞു. വംശീയ സമുദായങ്ങളെ പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി സ്വീഡിഷ് അധികൃതർ മോമികയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.

Read More