കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളേജിന് ബോംബ് ഭീഷണി. വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. അഫ്സല് ഗുരുവിന്റെ വധശിക്ഷയ്ക്ക് പ്രതികാരമായിട്ടാണ് ഇതെന്ന് ഭീഷണി സന്ദേശത്തില്‍ പറയുന്നു.
ബോംബ് സ്ഥാപിച്ചതിന് ഉത്തരവാദി നക്സല്‍ നേതാവ് മാരനാണെന്നും സന്ദേശത്തില്‍ പറയുന്നു. നടി നിവേദിത പെതുരാജിന്റെ പേരിലാണ് സന്ദേശം. ഇമെയിൽ ലഭിച്ചയുടൻ വൈസ് ചാന്‍സലര്‍ പോലീസിനെ അറിയിച്ചു. നിലവില്‍ ബോംബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെയും നേതൃത്വത്തില്‍ പരിശോധനകള്‍ നടക്കുന്നുണ്ട്.
സേലത്തെ വെറ്ററിനറി കോളേജിലും കുറച്ച് ദിവസം മുമ്പ് സമാനമായ ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.
Discussion about this post