- ‘ തെറ്റ് എന്റെ ഭാഗത്താണ് , ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു ‘ ; ഇതാണ് മുഖ്യമന്ത്രിയോട് ചോദ്യമുന്നയിക്കാൻ ശ്രമിച്ച ദാസ് പി ജോർജ്
- മോർട്ട്ഗേജ് സ്വിച്ചിംഗ്; പുതിയ മാറ്റങ്ങളുമായി സെൻട്രൽ ബാങ്ക്
- ശബ്ദം എങ്ങനെ ക്ലോൺ ചെയ്യാമെന്ന് പഠിപ്പിക്കുന്ന വീഡിയോ യൂട്യൂബിൽ : മോഹൻലാലിന്റെ കേസ് പരിഗണിച്ച് കോടതി
- അറ്റകുറ്റപ്പണികൾ പൂർത്തിയായി; പൂൾബെഗ് ലൈറ്റ്ഹൗസിലേക്കുള്ള പ്രവേശനം പുന:സ്ഥാപിച്ചു
- ഇവിടെ നിന്നും പാസാകാൻ പാടുപെടും; ബുദ്ധിമുട്ടേറിയ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളായി താലയും ഫിൻഗ്ലാസും
- കണ്ടും മിണ്ടിയുമിരിക്കാൻ ചിലവായത് 11 ലക്ഷം : മോഹൻലാൽ – പിണറായി വിജയൻ അഭിമുഖത്തിനായി പണം പോയത് ഖജനാവിൽ നിന്ന്
- ആപ്പിൾ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്
- ‘മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ല’ ; നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി
Author: Anu Nair
ന്യൂഡൽഹി : തെരുവ് കച്ചവടക്കാർക്കായി സുപ്രധാന പ്രഖ്യാപനം നടത്തി ധനമന്ത്രി നിർമ്മല സീതാരാമൻ. . പ്രധാനമന്ത്രി തെരുവ് കച്ചവടക്കാരുടെ ആത്മനിർഭർ നിധി (പിഎം സ്വനിധി) പദ്ധതി പ്രകാരം, തെരുവ് കച്ചവടക്കാർക്ക് ഇനി മുതൽ ക്രെഡിറ്റ് കാർഡുകൾ നൽകും. ഈ ക്രെഡിറ്റ് കാർഡുകളുടെ പരിധി 30,000 രൂപ വരെയായിരിക്കും. ഈ ക്രെഡിറ്റ് കാർഡുകളുടെ പലിശ നിരക്കുകൾ വളരെ കുറവായിരിക്കും. കോവിഡ്-19 പകർച്ചവ്യാധി സമയത്ത്, 2020 ജൂലൈ 2 ന് ഭവന, നഗരകാര്യ മന്ത്രാലയം ഈ പദ്ധതിയ്ക്ക് തുടക്കമിട്ടിരുന്നു. ലോക്ക്ഡൗൺ കാരണം നഷ്ടം നേരിട്ട തെരുവ് കച്ചവടക്കാരെയും ചെറുകിട കട ഉടമകളെയും അവരുടെ ബിസിനസുകൾ പുനരാരംഭിക്കാൻ സഹായിക്കുന്നതിനായാണ് ഈ പദ്ധതി അവതരിപ്പിച്ചത്. റോഡരികുകളിൽ പഴങ്ങൾ, പച്ചക്കറികൾ എന്നിവ വിൽക്കുന്നവർക്കും സലൂണുകൾ, പാൻ കടകൾ എന്നിവ നടത്തുന്ന കച്ചവടക്കാർക്കും പ്രധാനമന്ത്രി സ്വനിധി പ്രകാരം വായ്പകൾ ലഭിക്കും. സമയബന്ധിതമായ വായ്പ തിരിച്ചടവ് അധിക ആനുകൂല്യങ്ങളും നൽകുന്നു. പദ്ധതി പ്രകാരം, വിൽപ്പനക്കാർക്ക് 50,000 രൂപ വരെ വായ്പ ലഭിക്കും…
പ്രയാഗ് രാജ് ; ബോളിവുഡ് നടി മമത കുൽക്കർണ്ണി മഹാകുംഭമേളയിൽ പങ്കെടുത്ത് സന്യാസം സ്വീകരിച്ചത് വിവാദത്തിൽ . മമതയ്ക്ക് സന്യാസ ദീക്ഷ നൽകിയ ലക്ഷ്മി നാരായൺ ത്രിപാഠിയെയും കിന്നർ അഖാഡയിൽ നിന്ന് പുറത്താക്കിയതായി കിന്നർ അഖാഡയുടെ സ്ഥാപകൻ എന്നവകാശപ്പെടുന്ന ഋഷി അജയ് ദാസ് അറിയിച്ചു. “കിന്നർ അഖാഡയുടെ സ്ഥാപകൻ എന്ന നിലയിൽ, ആചാര്യ മഹാമണ്ഡലേശ്വർ ലക്ഷ്മി നാരായൺ ത്രിപാഠിയെ കിന്നർ അഖാഡയിലെ ആചാര്യ മഹാമണ്ഡലേശ്വർ സ്ഥാനത്ത് നിന്ന് ഞാൻ ഇതിനാൽ ഒഴിവാക്കുന്നു, ഇത് ഉടനടി നടപ്പിൽ വരും. മതപരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ഉന്നമനത്തിനുമായി അദ്ദേഹത്തിന്റെ നിയമനം നടത്തിയെങ്കിലും അവർ ഈ ഉത്തരവാദിത്തങ്ങളിൽ നിന്ന് വ്യതിചലിച്ചു.”- എന്നാണ് ഋഷി അജയ് ദാസ് പ്രസ്താവനയിൽ പറയുന്നത്. മമത കുൽക്കർണ്ണിയ്ക്ക് സന്യാസ ദീക്ഷ നൽകിയതിനെ വിമർശിച്ച് പലരും രംഗത്തെത്തിയിരുന്നു. സിനിമാ മേഖലയിലെ അവരുടെ ഭൂതകാലത്തെ ചൂണ്ടിക്കാട്ടി പലരും ഇതിനെ ചോദ്യം ചെയ്തു. എന്നാൽ തന്നെ പുറത്താക്കാനും മറ്റും ഋഷി അജയ് ദാസിന് അധികാരമില്ലെന്നും…
ന്യൂഡൽഹി : സ്വർണ്ണാഭരണങ്ങൾക്കുള്ള ഇറക്കുമതി തീരുവ 20 ശതമാനമാക്കി കുറച്ച് കേന്ദ്രബജറ്റ് . സ്വർണ്ണവില പിടിച്ചു നിർത്തുന്ന പ്രഖ്യാപനങ്ങൾ സാധാരണക്കാർ ഈ ബജറ്റിൽ പ്രതീക്ഷിച്ചിരുന്നതാണ്. നേരത്തെ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 25 ശതമാനാമായിരുന്നു. ഇതിനൊപ്പം രത്നം പതിപ്പിച്ച ആഭരണങ്ങൾക്കുള്ള ഇറക്കുമതി തീരുന 25 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായും കുറച്ചു. ഫെബ്രുവരി രണ്ട് മുതൽ ഇത് നിലവിൽ വരും . ഇതോടെ ഇറക്കുമതി ചെയ്ത ആഭരണങ്ങൾക്ക് വില കുറയും. സ്വർണ്ണാഭരണങ്ങൾക്ക് ഉയർന്ന ഉപഭോഗമുള്ള ഇന്ത്യയിൽ തീരുവ കുറയ്ക്കാനുള്ള തീരുമാനം ആഭ്യന്തരഡിമാന്റ് വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ . പ്രത്യേകിച്ച് ലക്ഷ്വറി ആഭരണങ്ങളുടെ വിലയില്‍ ഇത് കാര്യമായ കുറവ് വരുത്തും. ബജറ്റ് തീരുമാനം വന്നതിന് പിന്നാലെ ജുവലറി ഓഹരികൾ വലിയ മുന്നേറ്റമുണ്ടാക്കി. പി എൻ ഗാഡ്ഗിൽ ജുവലേഴ്സ് 10 ശതമാനം ഉയർന്നു.സെൻകോ ഗോൾഡ് 9.62 ശതമാനവും , കല്യാൺ 14.04 ശതമാനവും ഉയർന്നു. ടൈറ്റാന്‍ ഓഹരി 6.06 ശതമാനവും ത്രിഭോവൻദാസ് ഭീംജി സവേരി 6.81 ശതമാനവും…
കൊച്ചി ; ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ അതിക്രൂര ആക്രമണത്തിന് ഇരയായ പെൺകുട്ടി ചികിത്സയ്ക്കിടെ മരിച്ചു. മരുന്നുകളോട് പ്രതികരിക്കാതിരുന്ന പെൺകുട്ടി ആറ് ദിവസമായി വെൻ്റിലേറ്ററിലായിരുന്നു. ക്രൂരപീഡനനത്തിനിരയായാണ് പെൺകുട്ടി കൊലപ്പെട്ടത്. പ്രതി അനൂപിനെതിനെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു യുവതിയെ വീട്ടിനുള്ളിൽ കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലും കൈയിൽ മുറിവേറ്റ നിലയിലും കണ്ടത്. അർധനഗ്ന നിലയിലായിരുന്നു. കൈയിലെ മുറിവ് ഉറുമ്പരിച്ച നിലയിലായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതി അനൂപിനെ പടികൂടിയത്. അനൂപ് പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. പെൺകുട്ടിയുടെ തല ഇയാൾ ഭിത്തിയിലിടിക്കുകയും ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇയാൾ പെൺകുട്ടിയോട് ചത്തൂടേ എന്ന് ചോദിച്ചതായും പോലീസ് പറയുന്നു. ഇതിന് ശേഷമാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടി ഷാളിൽ തൂങ്ങി മരണവെപ്രാളത്തിലായതോടെ ഇയാൾ ഷാൾ മുറിച്ചു. അതിന് ശേഷവും അനൂപ് പെൺകുട്ടിയെ ഉപദ്രവിച്ചതായും പിന്നീട് മരിച്ചെന്ന് കരുതി രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറയുന്നു. പെൺകുട്ടി ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതിയുമായി സൗഹൃദത്തിലായത്. ഇടയ്ക്കിടയ്ക്ക് ഇയാൾ പെൺകുട്ടി താമസിച്ചിരുന്ന…
ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ ഏഴ് ആം ആദ്മി പാർട്ടി (എഎപി) എംഎൽഎമാർ രാജിവച്ചു. നരേഷ് യാദവ് (മെഹ്‌റൗളി), രോഹിത് കുമാർ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്പുരി), മദൻ ലാൽ (കസ്തൂർബ നഗർ), പവൻ ശർമ്മ (ആദർശ് നഗർ), ഭാവ്ന ഗൗഡ് (പാലം) , ഭൂപീന്ദർ സിങ് ജൂൺ എന്നിവരാണ് രാജി വച്ചത്. ഇവർക്ക് ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകിയിരുന്നില്ല . പാർട്ടിയിലും, കെജ്രിവാളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അതിനാലാണ് രാജിയെന്നുമാണ് എം എൽ എ മാർ പറയുന്നത്. ഇവർ ബിജെപിയിൽ ചേരുമെന്ന സൂചനകളുമുണ്ട്. സത്യസന്ധമായ രാഷ്ട്രീയം” എന്ന സ്ഥാപക തത്വം എഎപി ഉപേക്ഷിച്ചുവെന്ന് നരേഷ് യാദവ് തന്റെ രാജി കത്തിൽ പറഞ്ഞു. അഴിമതി കുറയ്ക്കുമെന്ന പ്രതിജ്ഞ നിറവേറ്റുന്നതിനുപകരം പാർട്ടി “അഴിമതിയുടെ ചതുപ്പിൽ കുടുങ്ങി” എന്ന് അദ്ദേഹം ആരോപിച്ചു അണ്ണാ ഹസാരെ നയിച്ച അഴിമതിക്കെതിരായ പ്രസ്ഥാനത്തിനിടെ ദളിത്, വാൽമീകി സമുദായങ്ങൾക്ക് സാമൂഹിക നീതി ഉറപ്പാക്കുമെന്ന പ്രതീക്ഷയോടെയാണ് താൻ എഎപിയിൽ…
ജബൽപൂർ: മെഡിക്കൽ കോളേജ് ഹോസ്റ്റലിന് സമീപം നായ്ക്കൾ തലയോട്ടിയുമായി കളിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു. മധ്യപ്രദേശിലെ ജബൽപൂർ നഗരത്തിലെ സർക്കാർ നിയന്ത്രണത്തിലുള്ള മെഡിക്കൽ കോളേജിന് സമീപമാണ് സംഭവം. ഇത് മനുഷ്യന്റെ തലയോട്ടിയാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കൽ കോളേജ് ആൻഡ് ആശുപത്രി ഡീൻ ഡോ. നവനീത് സക്‌സേന പറഞ്ഞു. “തലയോട്ടിയെക്കുറിച്ച് ഇപ്പോൾ ഞങ്ങൾക്ക് കൃത്യമായി ഒന്നും പറയാൻ കഴിയില്ല. അത് ഒരു മനുഷ്യ തലയോട്ടി ആയിരിക്കാം, അടുത്തുള്ള തടാകത്തിൽ നിന്ന് എടുത്തതാകാം . അല്ലെങ്കിൽ വിദ്യാർത്ഥികൾ പഠിക്കാൻ വീട്ടിലേക്ക് കൊണ്ടുപോകുന്ന തലയോട്ടികളിൽ ഒന്നായിരിക്കാം,” അദ്ദേഹം പറഞ്ഞു. തലയോട്ടിയുടെ ഉറവിടത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ അന്വേഷണത്തിൽ വെളിപ്പെടുത്തുമെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ബുധനാഴ്ച ഉദ്യോഗസ്ഥർ ആശുപത്രിയിൽ പോയെങ്കിലും വീഡിയോയിൽ കാണിച്ചിരിക്കുന്ന തലയോട്ടി കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഗർഹ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ പി കെ ശർമ്മ പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലക്നൗ : 92 വയസുള്ള അമ്മയെ കൈവണ്ടിയിൽ ഇരുത്തി മഹാകുംഭമേളയ്ക്കെത്തിച്ച മകന്റെ ദൃശ്യങ്ങൾ വൈറലാകുന്നു . ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നിന്നാണ് വയോധികയെ കൈവണ്ടിയിൽ ഇരുത്തി കിലോമീറ്ററുകൾ താണ്ടി മകൻ പ്രയാഗ് രാജിൽ എത്തിച്ചത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മതപരമായ ഒത്തുചേരലുകളിൽ ഒന്നായ മഹാകുംഭമേളയിൽ എത്തി ത്രിവേണീ സംഗമസ്ഥാനത്ത് പുണ്യസ്നാനം ചെയ്യുക എന്നത് തന്റെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുവെന്നാണ് ആ മകൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. തനിക്കും പ്രായത്തിന്റെയും, രോഗത്തിന്റെയുമൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അമ്മയുടെ ആഗ്രഹം നിരസിക്കാൻ തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ ഈ അമ്മയുടെയും , മകന്റെയും ദൃശ്യങ്ങൾ വൈറലായി കഴിഞ്ഞു. ഏറെ പേരാണ് മകന്റെ മാതൃസ്നേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. https://twitter.com/i/status/1884298359370121573
ഇടുക്കി: വയറിളക്കം മൂലം ആശുപത്രിയില്‍ ചികിത്സ തേടി വീട്ടില്‍ മടങ്ങിയെത്തിയ 12 വയസുകാരന്‍ മരിച്ചു. ആശുപത്രിയില്‍ നിന്നും മടങ്ങിയെത്തിയപ്പോള്‍ അവശത ഏറി. വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. വലിയതോവാള കല്ലടയില്‍ വിനോദിന്റെ മകന്‍ റൂബന്‍ ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഇരട്ടയാറിലെ ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. വൈകിട്ട് അവശനിലയിലായതോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ മരണം സംഭവിച്ചു. വണ്ടന്‍മേട് പൊലീസ് കേസെടുത്തു.
ബെംഗളരു : അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ കണ്ടുകെട്ടിയ എല്ലാ സ്വത്തുക്കളും ബെംഗളുരുവിലെ സിബിഐ പ്രത്യേക കോടതി തമിഴ്‌നാട് സര്‍ക്കാറിന് കൈമാറും. സര്‍ക്കാരിന് കൈമാറാന്‍ പ്രത്യേക സിബിഐ കോടതി ബുധനാഴ്ചയാണ് ഉത്തരവിട്ടത്. ജയലളിതയുടെ സ്വത്തുക്കളില്‍ അവകാശവാദം ഉന്നയിച്ച സഹോദരന്റെ മക്കളായ ജെ.ദീപ, ജെ. ദീപക്ക് എന്നിവര്‍ നല്‍കിയ ഹർജി ജനുവരി 13ന് കര്‍ണാടക ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് തീരുമാനം. ഫെബ്രുവരി 14,15 തീയതികളില്‍ 27 കിലോ സ്വര്‍ണാഭരണങ്ങള്‍, വജ്രങ്ങള്‍, 11344 സാരി, 250 ഷാള്‍, 750 ജോടി ചെരിപ്പ് എന്നിവ കൈമാറും. ഈ തീയതികളില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിനിധികള്‍ കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ജയലളിതയുടെ വേദനിലയം എന്ന വീട് ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ഇനി തമിഴ്നാട് സര്‍ക്കാരിന്റെ വകയാകും. അനധികൃത സ്വത്ത് കേസിന്റെ വിചാരണ ബെംഗളുരുവിലെ പ്രത്യേക കോടതിയിലേക്കു മാറ്റിയതോടെയാണ് തമിഴ്‌നാട് പോലീസ് പിടിച്ചെടുത്ത സ്വത്ത് കര്‍ണാടക സര്‍ക്കാരിന്റെ കസ്റ്റഡിയിലായത്. 1996ല്‍ ജയലളിതയുടെ ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതി റെയ്ഡ്…
രാഖി സാവന്തിനെ സംബന്ധിച്ചിടത്തോളം, വിവാദങ്ങൾ സൃഷ്ടിക്കുന്നതിന് അവസാനമില്ല . അടുത്തിടെയാണ് രാഖി തൻ്റെ മൂന്നാം വിവാഹം പ്രഖ്യാപിച്ചത്. പാകിസ്ഥാൻ മോഡലായ ദോദി ഖാനുമായി തന്റെ വിവാഹം നടക്കുമെന്നാണ് താരം പറഞ്ഞത് . മാത്രമല്ല പാകിസ്ഥാനികളെ തനിക്ക് വളരെ ഇഷ്ടമാണെന്നും രാഖി പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ ദോദി ഖാൻ രാഖിയുടെ ഈ പ്രസ്താവന നിരസിച്ചിരിക്കുകയാണ് . ‘ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ കണ്ടു. ഞാൻ രാഖി സാവന്തിനെ പ്രൊപ്പോസ് ചെയ്തുവെന്ന് . എനിക്ക് അവരെ നന്നായി അറിയാം. പരിചയപ്പെട്ടപ്പോൾ അവർക്ക് ദൈവത്തോട് വലിയ ഭക്തി ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി. അവർ ഇസ്ലാം സ്വീകരിച്ചു. അവളുടെ പേര് ഫാത്തിമ എന്നാക്കി മാറ്റി. ഞാൻ ഇതെല്ലാം ഇഷ്ടപ്പെടുകയും അവരോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. എന്നാൽ ഇത് ആളുകൾക്ക് അസ്വീകാര്യമാണെന്ന് ഞാൻ കരുതുന്നു. കാരണം എനിക്ക് ഇതിനകം ആവശ്യത്തിന് സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. രാഖി നീ എൻ്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഞാൻ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
