- കുട്ടികൾ വീണ സംഭവം; ബാൽക്കണികൾ പരിശോധിച്ച് അധികൃതർ
- ഒഫാലിയിൽ വീട്ടിൽ തീപിടിത്തം; ഒരു മരണം
- ലോകത്തിലെ ഏറ്റവും മലിനമായ രാജ്യം; നാണക്കേടിന്റെ റെക്കോർഡുകൾ അലങ്കാരമാക്കി പാകിസ്താൻ, രണ്ടാം സ്ഥാനം ബംഗ്ലാദേശിന്
- അയർലൻഡ് തണുക്കുന്നു; ഇന്ന് മഴ
- കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നു; റിപ്പോർട്ട് പുറത്ത്
- പമ്പുകൾക്ക് മുന്നിൽ നീണ്ട ക്യൂകൾ; ടാങ്കറുകൾ ആക്രമണ ഭീഷണിയിൽ; ഇന്ധന പ്രതിസന്ധിയിൽ വലഞ്ഞ് ബംഗ്ലാദേശ്
- എല്ലാ കാര്യത്തിലും പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട് ; അത് പാലിച്ചില്ലെങ്കിൽ, പ്രതികരണം അതനുസരിച്ചായിരിക്കും ; പിണറായി വിജയൻ
- ‘ തെറ്റ് എന്റെ ഭാഗത്താണ് , ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു ‘ ; ഇതാണ് മുഖ്യമന്ത്രിയോട് ചോദ്യമുന്നയിക്കാൻ ശ്രമിച്ച ദാസ് പി ജോർജ്
Author: Anu Nair
മലപ്പുറം : എളങ്കൂരിൽ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് പ്രബിൻ ആണ് പിടിയിലായത് . കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പ്രബിന്റെ ഭാര്യ വിഷ്ണുജയെ പ്രബിന്റെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . വിഷ്ണുജയെ സൗന്ദര്യം പോരെന്ന് പറഞ്ഞ് ഭർത്താവ് പീഡിപ്പിച്ചിരുന്നതായും, സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് ഉപദ്രവിച്ചിരുന്നതായും വീട്ടുകാർ പറയുന്നു. ഭർത്താവിന്റെ മാനസിക പീഡനമാണ് വിഷ്ണുജ ജീവനൊടുക്കാൻ കാരണമെന്നാണ് വീട്ടുകാർ പറയുന്നത്. രണ്ട് വർഷം മുൻപാണ് പ്രബിനും , വിഷ്ണുജയും തമ്മിലുള്ള വിവാഹം നടന്നത് . പ്രബിന് മറ്റ് സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നതായി വിഷ്ണുജ പറഞ്ഞിരുന്നതായും അച്ഛൻ പറയുന്നു. പല തവണ പ്രബിൻ വിഷ്ണുജയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും, മൃതദേഹത്തിൽ മുറിവുകൾ ഉണ്ടായിരുന്നുവെന്നും വീട്ടുകാർ പറയുന്നു. കുടുംബം നൽകിയ പരാതിയ്ക്ക് പിന്നാലെയാണ് പ്രബിനെ പിടികൂടിയത്.
ന്യൂഡൽഹി: പാർട്ടി വിട്ട എട്ട് എഎപി എംഎൽഎമാരും ചില പാർട്ടി കൗൺസിലർമാരും ബിജെപിയിൽ ചേർന്നു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് 4 ദിവസം മാത്രം ബാക്കി നിൽക്കെയാണ് ആം ആദ്മി പാർട്ടിക്ക് ഈ കനത്ത തിരിച്ചടി. ഭാവന ഗൗർ, മദൻ ലാൽ, ഗിരീഷ് സോണി, രാജേഷ് ഋഷി, നരേഷ് യാദവ്, പവൻ ശർമ, ബിഎസ് ജൂൺ, രോഹിത് മെഹ്‌റോലിയ, മുൻ എംഎൽഎ ബിജേന്ദ്ര ഗാർഗ് എന്നിവരാണ് ഇന്ന് ബിജെപിയിൽ ചേർന്ന 8 എംഎൽഎമാർ. ആം ആദ്മി പാർട്ടി മുൻ കൗൺസിലർ അജയ് റായിയും ബിജെപിയിൽ ചേർന്നു. അഴിമതി ആരോപണങ്ങളും അരവിന്ദ് കെജ്‌രിവാളിൻ്റെ നേതൃത്വത്തിലുള്ള പാർട്ടി ആശയങ്ങളിൽ നിന്നുള്ള വ്യതിചലനവും ചൂണ്ടിക്കാട്ടിയാണ് എംഎൽഎ രാജിവച്ചത് . പാർട്ടിയിലും, കെജ്രിവാളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അതിനാലാണ് രാജിയെന്നുമാണ് എം എൽ എ മാർ പറയുന്നത്. സത്യസന്ധമായ രാഷ്ട്രീയം” എന്ന സ്ഥാപക തത്വം എഎപി ഉപേക്ഷിച്ചുവെന്ന് നരേഷ് യാദവ് തന്റെ രാജി കത്തിൽ പറഞ്ഞു. അഴിമതി കുറയ്ക്കുമെന്ന പ്രതിജ്ഞ…
ചെന്നൈ: ഗോൾ പോസ്റ്റ് തലയിൽ വീണ് ഏഴു വയസുകാരന് ദാരുണാന്ത്യം . വ്യോമസേന ജീവനക്കാരനും, തിരുവല്ല സ്വദേശിയുമായ രാജേഷ് പണിക്കരുടെയും , ശ്രീലക്ഷ്മിയുടെയും മകൻ അദ്വികാണ് മരിച്ചത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ചെന്നൈ ആവടിയിലുള്ള വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ആണ് സംഭവം. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. വ്യോമസേനയുടെ സ്റ്റാഫ് ക്വാർട്ടേഴ്സ് മൈതാനത്ത് മറ്റ് കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു അദ്വിക്. ഇതിനിടെ കല്ലിൽ ചാരി നിർത്തിയ ഗോൾ പോസ്റ്റ് മറിഞ്ഞ് തലയിലേയ്ക്ക് വീഴുകയായിരുന്നു. ഗോൾ പോസ്റ്റ് മറിയുന്നത് കണ്ട് കുട്ടി ഓടി മാറാൻ ശ്രമിച്ചെങ്കിലും തലയിലേയ്ക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ന്യൂഡൽഹി : ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാർക്ക് നേട്ടം നൽകുന്നതാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ഇടത്തരക്കാരുടെ കൈകളിൽ കൂടുതൽ പണം എത്തും.ആദായനികുതി ഇളവ് പ്രഖ്യാപിച്ചതിലൂടെ ഉപഭോക്തൃവിപണി സജീവമാകുന്നതിനും വഴിയൊരിക്കും. ചെറുകിട ഇടത്തരം സംരംഭകർക്കും , സ്റ്റാർട്ടപ്പ് മേഖലയ്ക്കും കൂടുതൽ അവസരങ്ങൾ നൽകുന്നതാണ് ഈ ബജറ്റ് . പ്രാദേശിക ഉത്പാദനം വർധിക്കുന്നതിനും , പുതിയ പ്രഖ്യാപനങ്ങൾ വഴിയൊരുക്കും. വനിതാസംരംഭകർക്കും കർഷകർക്കും മികച്ച പിന്തുണ നൽകുന്നത് കൂടിയാണ് കേന്ദ്രബജറ്റ്. കയറ്റുമതി പ്രോത്സാഹന മിഷൻ പ്രഖ്യാപനം രാജ്യത്തിന്റെ കയറ്റുമതി മേഖലയിൽ പുതിയ ഊർജ്ജം നൽകും . കളിപ്പാട്ടമേഖലയെ ഗ്ലോബൽ ഹബ്ബാക്കുമെന്ന പ്രഖ്യാപനം തദ്ദേശ്ശീയ കളിപ്പാട്ട മേഖലയിലേയ്ക്ക് കൂടുതൽ നിക്ഷേപം എത്തിക്കും.2030 ആകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയുള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റാൻ ലക്ഷ്യമിടുന്നതാണ് ബജറ്റെന്നും എം എ യൂസഫലി വ്യക്തമാക്കി.
ന്യൂഡൽഹി ; കേന്ദ്ര ബജറ്റിൽ കർഷകർക്ക് പ്രത്യേക പരിഗണന. കാർഷിക മേഖലയെ ശക്തിപ്പെടുത്താനാണ് സർക്കാർ ഊന്നൽ നൽകുന്നതെന്ന് നിർമല സീതാരാമൻ പറഞ്ഞു.കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി ബജറ്റിൽ വർധിപ്പിച്ചു. കർഷകർക്ക് കുറഞ്ഞ പലിശയ്ക്ക് നൽകുന്ന വായ്പ മൂന്ന് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാക്കി ഉയർത്തി. കർഷകർക്ക് വിള ഉൽപാദനത്തിനും കാർഷിക ആവശ്യങ്ങൾക്കും എളുപ്പത്തിൽ വായ്പ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ആരംഭിച്ചത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), നബാർഡ് എന്നിവയുടെ സഹകരണത്തോടെ 1988-ൽ ഇന്ത്യാ ഗവൺമെൻ്റ് ഈ പദ്ധതി നടപ്പാക്കി. കിസാൻ ക്രെഡിറ്റ് കാർഡ് വഴി കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കും. ഇതിലൂടെ കർഷകർക്ക് വിത്ത്, വളം, കീടനാശിനി, മറ്റ് കാർഷിക ആവശ്യങ്ങൾ എന്നിവ സാധിക്കും. ഒറ്റയ്ക്കും കൂട്ടായും കൃഷി ചെയ്യുന്ന എല്ലാ കർഷകർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഭൂവുടമകൾ, പാട്ടത്തിനെടുത്ത കർഷകർ, വാക്കാലുള്ള കരാറുകാർ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ,…
പക്ഷാഘാതം എന്നത് ജീവന് തന്നെ ഭീഷണിയായ രോഗാവസ്ഥയാണ്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ, ചിലപ്പോൾ ജീവൻ പോലും നഷ്ടപ്പെടും. എന്നാൽ സ്ട്രോക്കിന് മുമ്പ് ശരീരത്തിൽ ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട് . എന്നാൽ പലരും ഈ ലക്ഷണങ്ങൾ അവഗണിക്കുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ ലക്ഷണങ്ങൾ കൃത്യസമയത്ത് കണ്ടെത്തിയാൽ സ്ട്രോക്ക് തടയാൻ കഴിയും. ഒരു വ്യക്തിക്ക് പെട്ടെന്ന് ശരീരത്തിൻ്റെ ഒരു വശത്ത്, പ്രത്യേകിച്ച് മുഖം, കൈകൾ അല്ലെങ്കിൽ കാലുകൾ എന്നിവയിൽ ബലഹീനതയോ മറ്റ് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാണെങ്കിൽ, അത് സ്ട്രോക്കിൻ്റെ ലക്ഷണമാകാം. മിക്കപ്പോഴും ആളുകൾ ഇത് ലളിതമായ ബലഹീനതയോ ക്ഷീണമോ ആയി അവഗണിക്കുന്നു. എന്നാൽ ഒരാൾക്ക് പെട്ടെന്ന് സംസാരിക്കാനോ ആരെങ്കിലും പറയുന്നത് മനസ്സിലാക്കാനോ ബുദ്ധിമുട്ടുണ്ടെങ്കിൽ അത് നിസ്സാരമായി കാണരുത്. ഇത് തലച്ചോറിലെ രക്തയോട്ടം തടസ്സപ്പെട്ടതിൻ്റെ ലക്ഷണമാകാം, ഇത് പിന്നീട് സ്ട്രോക്കിലേക്ക് നയിച്ചേക്കാം. വാക്കുകൾ ശരിയായി ഉച്ചരിക്കാൻ കഴിയുന്നില്ലെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കണം. ഇതുകൂടാതെ, നടക്കാനുള്ള പെട്ടെന്നുള്ള ബുദ്ധിമുട്ട്, ബാലൻസ് നഷ്ടപ്പെടൽ എന്നിവ സ്ട്രോക്കിനുള്ള ലക്ഷണമാണ് . സ്ട്രോക്ക് തടയാൻ,…
കൊൽക്കത്ത : വടക്കൻ ബംഗാളിലെ ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിൽ ബംഗ്ലാദേശ് സൈന്യം (ബിജിബി) അനധികൃതമായി ബങ്കർ നിർമ്മിക്കുന്നത് തടഞ്ഞ് ബിഎസ്എഫ്. വടക്കൻ ബംഗാൾ അതിർത്തിയിലെ ദഹാഗ്രാം അങ്കർപോട്ട പ്രദേശത്ത് അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 150 യാർഡിനുള്ളിൽ സെൻട്രി പോസ്റ്റ് ബങ്കർ നിർമ്മിക്കുകയായിരുന്നു ബംഗ്ലാദേശ് സൈന്യം . പ്രദേശവാസികളും ഇവർക്ക് പിന്തുണയായി ഒപ്പം നിന്നു. എന്നാൽ ബിഎസ്എഫിൻ്റെ സമയോചിതമായ ഇടപെടലിൽ ബോർഡർ ഗാർഡ് ബംഗ്ലാദേശ് സേന വേലികെട്ടൽ നീക്കം അവസാനിപ്പിക്കുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ ബംഗ്ലാദേശ് ആഗ്രഹിക്കുന്നുവെന്നതിൻ്റെ തെളിവാണ് ഇതെന്ന് ബിഎസ്എഫ് പറഞ്ഞു. അതേ സമയം ഷെയ്ഖ് ഹസീനയെ പുറത്താക്കി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സംഘർഷങ്ങൾ വർദ്ധിച്ചു വരികയാണ്.
ധാക്ക : വനിതകളുടെ ഫുട്ബോൾ മത്സരം റദ്ദാക്കി ബംഗ്ലാദേശ് .വടക്കുപടിഞ്ഞാറൻ നഗരമായ ജോയ്‌പൂർഹട്ടിൽ നടക്കാനിരുന്ന മത്സരമാണ് മദ്രസ വിദ്യാർത്ഥികളുടെയും , അധ്യാപകരുടെയും എതിർപ്പിനെ തുടർന്ന് റദ്ദാക്കിയത് .മാത്രമല്ല ഇതിനായി തയ്യാറാക്കിയ വേദിയും സൗകര്യങ്ങളും നശിപ്പിച്ചതായും പ്രാദേശിക സംഘാടകർ പറഞ്ഞു. നൂറുകണക്കിനാളുകൾ മത്സരത്തിനെതിരെ പ്രതിഷേധിക്കാൻ എത്തിയിരുന്നു. പല മദ്രസകളിലെ അധ്യാപകരും മദ്രസകളിൽ പഠിക്കുന്ന ആൺകുട്ടികളും ഈ പ്രതിഷേധത്തിൽ പങ്കെടുത്തു.വനിതകളുടെ ഫുട്‌ബോൾ ഇസ്‌ലാമിന് എതിരാണെന്നും, മതത്തിന് വിരുദ്ധമായ എല്ലാ കാര്യങ്ങളും തടയേണ്ടത് അവരുടെ മതപരമായ ഉത്തരവാദിത്തമാണെന്നും പ്രതിഷേധക്കാർ പറയുന്നു. ഇതിന് മുമ്പ് ദിനാജ്പൂർ നഗരത്തിൽ സമാനമായ രീതിയിൽ മറ്റൊരു മത്സരം റദ്ദാക്കിയിരുന്നു.ഈ മത്സരം നിർത്താൻ കൈയ്യിൽ ആയുധങ്ങളുമായാണ് പ്രതിഷേധക്കാർ എത്തിയത് . അദ്ധ്യാപകനായ മോനിറുസ്സമാൻ സിയയുടെ അഭിപ്രായത്തിൽ സുരക്ഷയ്ക്കായി കളിക്കാരെ ഒടുവിൽ അവിടെ നിന്ന് മാറ്റി നിർത്തേണ്ടിയും വന്നു. സംഭവത്തിൽ ബംഗ്ലാദേശ് ഫുട്ബോൾ ഫെഡറേഷനും പ്രതികരിച്ചു. മത്സരം നിർത്തിവെച്ചതിനെ അപലപിച്ച ഫെഡറേഷൻ, സ്‌പോർട്‌സിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ടെന്നും പറഞ്ഞു.
കോട്ടയം: തലയോലപ്പറമ്പ് വരിക്കാംകുന്നിലെ പ്രസാദഗിരി പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കിടെ വൈദികനെ ആക്രമിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കിടെ വിമത വൈദികന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന . ആക്രമണത്തിൽ ഫാദർ ജോൺ തോട്ടുപുറത്തിന് പരിക്കേറ്റു. അക്രമികൾ മൈക്കുകളും വസ്ത്രങ്ങളും നശിപ്പിച്ചു . സംഘർഷത്തിനിടെ നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തെത്തുടർന്ന് തലയോലപ്പറമ്പ് പോലീസ് പള്ളി പൂട്ടിയിട്ടു.ഏകീകൃത കുർബാനയെച്ചൊല്ലി തർക്കം നിലനിൽക്കുന്ന പള്ളിയിലാണ് സംഘർഷം ഉണ്ടായത്. പ്രസാദഗിരി പള്ളിയുടെ ചുമതലയുള്ള വൈദികൻ ഫാദർ ജോൺ തോട്ടുപുറം കുർബാന അർപ്പിക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. കുര്‍ബാന അര്‍പ്പിക്കുന്നത് അള്‍ത്താരയില്‍ കയറി ഒരു വിഭാഗം തടഞ്ഞു വൈദികനെ തള്ളി മാറ്റുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു . നാലു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇഷ്ടമുള്ളിടത്ത് സീറ്റും ബർത്തും നൽകാമെന്ന് പറഞ്ഞ് നിരവധി യാത്രക്കാരിൽ നിന്ന് കൈക്കൂലി വാങ്ങിയ ടിടിഇയെ കുടുക്കി യാത്രക്കാരൻ . കൈക്കൂലി വാങ്ങുന്നതിനിടെ മുകളിലെ ബർത്തിൽ കിടന്ന യാത്രക്കാരൻ ടിടി ഇ യുടെ വീഡിയോ എടുക്കുകയായിരുന്നു. തുടർന്ന് വാങ്ങിയ കൈക്കൂലി ഇയാൾ മടക്കി നൽകി . എന്നാൽ ജാള്യത മറയ്ക്കാനായി വീഡിയോ പകർത്തിയ യാത്രക്കാരനോട് ചൂടാകുകയും ചെയ്തു. ഇതിന്റെ മുഴുവൻ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ‘ഡ്യൂട്ടിയിലുള്ള ടിടിഇയുടെ വീഡിയോ എടുക്കുമോ ? ‘ഡ്യൂട്ടിയിലുള്ള ടിടിഇയുടെ വീഡിയോ എടുത്താൽ ഏഴ് വർഷം തടവ് ലഭിക്കുമെന്ന് നിങ്ങൾക്കറിയാമോ..?’ എന്നൊക്കെയാണ് ദൃശ്യം പകർത്തിയ യാത്രക്കാരനോട് ടി ടി ഇ പറയുന്നത് . എന്നാൽ ആ നിയമം എവിടെയാണ് എഴുതിയിരിക്കുന്നതെന്ന് യാത്രക്കാരൻ തിരിച്ചു ചോദിക്കുന്നു. തുടർന്ന് താൻ അത് കാട്ടിത്തരാമെന്നും ടി ടി ഇ പറയുന്നു . ഈ വാക്കുതർക്കങ്ങളുടെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
