രാഖി സാവന്തിനെ സംബന്ധിച്ചിടത്തോളം, വിവാദങ്ങൾ സൃഷ്ടിക്കുന്നതിന് അവസാനമില്ല . അടുത്തിടെയാണ് രാഖി തൻ്റെ മൂന്നാം വിവാഹം പ്രഖ്യാപിച്ചത്. പാകിസ്ഥാൻ മോഡലായ ദോദി ഖാനുമായി തന്റെ വിവാഹം നടക്കുമെന്നാണ് താരം പറഞ്ഞത് . മാത്രമല്ല പാകിസ്ഥാനികളെ തനിക്ക് വളരെ ഇഷ്ടമാണെന്നും രാഖി പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ ദോദി ഖാൻ രാഖിയുടെ ഈ പ്രസ്താവന നിരസിച്ചിരിക്കുകയാണ് .
‘ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ കണ്ടു. ഞാൻ രാഖി സാവന്തിനെ പ്രൊപ്പോസ് ചെയ്തുവെന്ന് . എനിക്ക് അവരെ നന്നായി അറിയാം. പരിചയപ്പെട്ടപ്പോൾ അവർക്ക് ദൈവത്തോട് വലിയ ഭക്തി ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി. അവർ ഇസ്ലാം സ്വീകരിച്ചു. അവളുടെ പേര് ഫാത്തിമ എന്നാക്കി മാറ്റി. ഞാൻ ഇതെല്ലാം ഇഷ്ടപ്പെടുകയും അവരോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു.
എന്നാൽ ഇത് ആളുകൾക്ക് അസ്വീകാര്യമാണെന്ന് ഞാൻ കരുതുന്നു. കാരണം എനിക്ക് ഇതിനകം ആവശ്യത്തിന് സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. രാഖി നീ എൻ്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഞാൻ എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും. പക്ഷെ നീ എൻ്റെ ഭാര്യയാകില്ല . പക്ഷേ, നീ പാക്കിസ്ഥാൻ്റെ മരുമകളായിരിക്കുമെന്ന് ഞാൻ വാക്ക് തരുന്നു. ഞാൻ നിന്നെ ഒരു പാക്കിസ്ഥാനിയെ കൊണ്ട് വിവാഹം കഴിപ്പിക്കുമെന്ന് വാക്കു നൽകുന്നു ‘ -എന്നാണ് ഇപ്പോൾ ദോദി പറയുന്നത് .