Author: Anu Nair

പ്രയാഗ്‌രാജ്: മഹാകുംഭമേളയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. 25 പേരെ തിരിച്ചറിഞ്ഞെന്നും ബാക്കി അഞ്ച് പേരെ തിരിച്ചറിയാനുണ്ടെന്നും പൊലീസ് അറിയിച്ചു. അറുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 90 പേര്‍ക്കാണ് പരിക്കേറ്റത്. അത്യാവശ്യ സാഹചര്യങ്ങളില്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1920ല്‍ ബന്ധപ്പെടണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, ദുരന്തമുണ്ടായതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച സ്‌നാനം പുനരാരംഭിച്ചിട്ടുണ്ട്. ബാരിക്കേഡ് മറികടക്കാന്‍ വലിയ ആള്‍ക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയില്‍ വലിയ ജനക്കൂട്ടമെത്തിച്ചേര്‍ന്നു. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും മോദി പറഞ്ഞു. യോഗി ആദിത്യനാഥുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

Read More

സാങ്കേതിക വിദ്യയുടെ കാര്യത്തിൽ എല്ലാവരേയും കടത്തിവെട്ടി വളർന്ന ചൈന പലപ്പോഴും വാർത്തകളിൽ നിറയുന്നത് അതിൻ്റെ ഭക്ഷണ ശീലങ്ങൾ കൊണ്ടും ചില വിചിത്രമായ കാര്യങ്ങൾ കൊണ്ടുമാണ്. കടുവയുടെ മൂത്രം വിറ്റതിൻ്റെ പേരിൽ ചൈനയിലെ ഒരു മൃഗശാലയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഉളുക്ക്, പേശി വേദന, വാതം എന്നിവയ്ക്ക് കടുവ മൂത്രം നല്ലതാണെന്നാണ് മൃഗശാല അധികൃതരുടെ വാദം. രൂപ. 250 മില്ലി കടുവ മൂത്രം വിൽക്കുന്നത് 600 രൂപയ്ക്കാണ്. എന്നാൽ വാർത്ത വൈറലായതോടെ കടുവയുടെ മൂത്രത്തിൽ നിന്ന് ആരോഗ്യഗുണങ്ങളൊന്നുമില്ലെന്ന് വിദഗ്ധർ സ്ഥിരീകരിച്ചു. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള യാൻ ബിഫെങ്‌സിയ വന്യജീവി മൃഗശാലയിലാണ് സൈബീരിയൻ കടുവയുടെ 250 മില്ലി മൂത്രം ഏകദേശം 50 യുവാൻ അഥവാ 600 രൂപയ്ക്ക് വിൽക്കുന്നത്. കടുവയുടെ മൂത്രം നിറച്ച കുപ്പികളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഒരു വിനോദസഞ്ചാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കടുവയുടെ മൂത്രം ഒരു പരമ്പരാഗത മരുന്നല്ല, ഇതിന് തെളിയിക്കപ്പെട്ട ഔഷധ ഗുണങ്ങളൊന്നുമില്ലെന്ന് ചൈനയിലെ ഡോക്ടർമാർ…

Read More

ജയ്പൂർ : രാജസ്ഥാനിൽ വിമാനം പറന്നുയരാൻ തുടങ്ങവെ യാത്രക്കാരൻ എമർജൻസി എക്‌സിറ്റ് തുറന്നു. സംഭവം. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്ന് ബാംഗ്ലൂരിലേക്ക് ഇൻഡിഗോ വിമാനം പുറപ്പെടുന്നതിനിടെയാണ് സംഭവം. എല്ലാ യാത്രക്കാരും വിമാനത്തിൽ കയറി, ക്യാബിൻ ക്രൂ ഫ്ലൈറ്റ് സുരക്ഷാ നിർദ്ദേശങ്ങളും നൽകി കഴിഞ്ഞാണ് യാത്രക്കാരനായ ആക്‌സിസ് ബാങ്കിൽ ജോലി ചെയ്യുന്ന സിറാജ് കിദ്‌വായ് ഫ്ലാപ്പ് വലിച്ച് എമർജൻസി എക്സിറ്റ് വാതിൽ തുറന്നത്. സംഭവം വിമാനത്തിൽ ആശയക്കുഴപ്പവും പരിഭ്രാന്തിയുമുണ്ടാക്കി . യാത്രക്കാരനെ പിടികൂടി സിഐഎസ്എഫിന് കൈമാറി. ഫ്‌ളാപ്പ് അബദ്ധത്തിൽ വലിച്ചതാണെന്നും തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് സിറാജ് കിദ്‌വായ് പറയുന്നത്. സംഭവം വിശദീകരിച്ച് ഇൻഡിഗോ അധികൃതർ പ്രസ്താവന പുറത്തിറക്കി . വിമാനത്തിലെ മറ്റ് യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു ഒപ്പം ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ നിലനിർത്താനുള്ള ഞങ്ങളുടെ പ്രതിബദ്ധത നിലനിർത്തുന്നു.- കുറിപ്പിൽ പറയുന്നു. ജോധ്പൂർ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ സിറാജ് കിദ്‌വായെ ചോദ്യം ചെയ്യുകയാണ്. സംഭവത്തെ തുടർന്ന് 20…

Read More

വാരണാസി : കോൾഡ്പ്ല എന്ന ‘മാന്ത്രിക സംഘത്തിലെ മുഖ്യഗായകൻ ക്രിസ് മാർട്ടിൻ മഹാകുംഭമേളയ്ക്കെത്തി. കാമുകിയും, ഹോളിവുഡ് നടിയുമായ ഡക്കോട്ട ജോൺസണൊപ്പമാണ് ക്രിസ് എത്തിയത്. ശ്രീ ബാബുൽനാഥ് ക്ഷേത്രത്തിൽ അവർ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പരമ്പരാഗത നീല കുർത്ത ധരിച്ച്, ഇന്ത്യൻ സംസ്കാരത്തെ സ്വീകരിച്ച് കഴുത്തിൽ രുദ്രാക്ഷ മാല ധരിച്ചാണ് ക്രിസ് ക്ഷേത്രത്തിലെത്തിയത് . 35 കാരിയായ ഡക്കോട്ട ദുപ്പട്ട കൊണ്ട് തല മറച്ചിരുന്നു. ക്ഷേത്രത്തിലെ നന്ദീദേവന്റെ കാതിൽ ഡക്കോട്ട തന്റെ പ്രാർത്ഥന പറയുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. കഴിഞ്ഞയാഴ്ചയാണ് പാട്ടുമേളം തീർക്കാൻ കോൾഡ്പ്ലേ ഇന്ത്യയിലെത്തിയത്. 8 വർഷത്തിനു ശേഷമാണ് കോൾഡ്പ്ല ഇന്ത്യയിലെത്തിയത്. 1996 ലാണ് ക്രിസ് മാർട്ടിനും ജോണി ബക്ലൻഡും ചേർന്ന് ബ്രിട്ടിഷ് റോക്ക് മ്യൂസിക് ബാൻഡ് ആയ കോൾഡ്പ്ലേയ്ക്കു രൂപം നൽകുന്നത്.

Read More

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സാം പിട്രോഡ വീണ്ടും വിവാദത്തിൽ . അനധികൃത കുടിയേറ്റക്കാർ ഇന്ത്യയിൽ സ്ഥിര താമസമാക്കണമെന്നാണ് സാം പിട്രോഡയുടെ വാദം. ‘ അവർക്ക് ഇവിടെ വരണമെങ്കിൽ, നിയമവിരുദ്ധമായി പോലും, അവർ വരട്ടെ. നമ്മൾ എല്ലാവരെയും ഉൾപ്പെടുത്തണം. നമുക്ക് അല്പം കഷ്ടപ്പെടേണ്ടി വന്നാലും, കുഴപ്പമില്ല. നമ്മൾ പങ്കിടും, പക്ഷേ ആരും പങ്കിടാൻ ആഗ്രഹിക്കുന്നില്ല. അവർക്ക് സ്വന്തം കാര്യങ്ങൾ മാത്രം മതി ‘ എന്നാണ് സാം പിട്രോഡയുടെ പ്രസ്താവന . അനധികൃത കുടിയേറ്റക്കാർക്കെതിരായ കേന്ദ്രത്തിന്റെ നടപടിയെയും പിട്രോഡ വിമർശിച്ചു . ഇത് കൈകാര്യം ചെയ്യുന്നതിനുപകരം പൊതുജനങ്ങൾക്ക് പ്രാധാന്യമുള്ള ആഗോളതാപനം പോലുള്ള വിഷയങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സാം പിട്രോഡ പറഞ്ഞു.അതേസമയം പിട്രോഡയുടെ പരാമർശത്തിനെതിരെ കടുത്ത വിമർശനമാണുയരുന്നത്.

Read More

ശ്രീഹരിക്കോട്ട : ഗതിനിർണയ സംവിധാനങ്ങൾക്കുള്ള എൻ.വി.എസ്.-02 ഉപഗ്രഹ വിക്ഷേപണം വിജയം .ഭാരതത്തിന് അഭിമാനം പകരുന്ന ഐഎസ്ആര്‍ഒയുടെ ചരിത്ര ദൗത്യത്തിന് സാക്ഷ്യം വഹിച്ചത് ആന്ധ്രപ്രദേശ് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രമാണ്. ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള ജി.എസ്.എൽ.വി.-എഫ്. 15 റോക്കറ്റ് ചൊവ്വാഴ്ച രാവിലെ 6.23ന് കുതിച്ചുയർന്നു. ജിഎസ്എല്‍വി എഫ്15-എന്‍വിഎസ്02 ദൗത്യത്തിന്റെ വിക്ഷേപണത്തോടെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐഎസ്ആര്‍ഒ 100 വിക്ഷേപണങ്ങള്‍ എന്ന നാഴികക്കല്ലിലെത്തി. 27.30 മണിക്കൂര്‍ മുമ്പുള്ള കൗണ്ട് ഡൗണ്‍ ചൊവ്വാഴ്ച വെളുപ്പിന് 2.53ന് ആരംഭിച്ചിരുന്നു. ഗതിനിർണയ, ദിശനിർണയ (നാവിഗേഷൻ) ആവശ്യങ്ങൾക്കായി ഇന്ത്യ വികസിപ്പിക്കുന്ന നാവിക് സംവിധാനത്തിനു വേണ്ടിയാണ് 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം എൻ.വി.എസ്.-01 വിക്ഷേപിച്ചത് 2023 മേയ് 29-നാണ്. വിക്ഷേപണത്തിനു മുന്നോടിയായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍ തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ദൗത്യവിജയത്തിനായി പ്രാര്‍ത്ഥിച്ചിരുന്നു. ഡോ. നാരായണന്‍ ചെയര്‍മാനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ വിക്ഷേപണമാണിത്.

Read More

ശ്രീനഗർ ; വഖഫ് ഭേദഗതി ബില്ലിൽ ആശങ്ക പ്രകടിപ്പിച്ച് നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള . വഖഫ് സ്വത്തുക്കൾക്ക് ആത്മീയ സ്വാഭാവമുണ്ടെന്നാണ് ഫാറൂഖ് അബ്ദുള്ളയുടെ വാദം. ‘ അള്ളാഹു ആണ് എല്ലാത്തിന്റെയും യജമാനൻ. അള്ളാഹു മാത്രമേ വഖഫിനെ രക്ഷിക്കൂ. വഖഫ് ഉപയോഗിച്ച് അവർ എന്ത് ചെയ്താലും അവർക്ക് അള്ളാഹുവിന്റെ നാമം മായ്ക്കാൻ കഴിയില്ല. എല്ലാം നശിപ്പിക്കപ്പെടുമ്പോൾ, ഇൻഷാ അല്ലാഹ്, മുസ്ലീങ്ങൾ വീണ്ടും ഉയിർത്തെഴുന്നേൽക്കും ‘ ഫാറൂഖ് അബ്ദുള്ള പറഞ്ഞു.ഹസ്രത്ത്ബാൽ ദർഗയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . ഫാറൂഖ് അബ്ദുള്ള മുസ്ലീങ്ങളെയും വിമർശിച്ചിട്ടുണ്ട്. മുസ്ലീങ്ങൾ പേരിൽ മാത്രമാണെന്നും അവർ ഇസ്ലാം ആചരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങൾ അവരുടെ പ്രവൃത്തികൾ തിരുത്തിയാൽ എല്ലാം ശരിയാകുമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

Read More

ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചലച്ചിത്രമായ ഐഡന്റിറ്റി, ഡിജിറ്റൽ സ്ട്രീമിങിന് ഒരുങ്ങുന്നു. ജനപ്രിയ ഒ ടി ടി പ്ലാറ്റ്ഫോമായ ZEE5 ലൂടെ ജനുവരി 31 മുതൽ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ചിത്രം എത്തും. ബിഗ് ബജറ്റിൽ തിയേറ്ററുകളിൽ ആവേശം കൊള്ളിച്ച ചിത്രത്തിൽ, തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ തൃഷ,  വിനയ്റോയ് , മന്ദിര ബേബി, അജു വർഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കിയ ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ഐഡന്റിറ്റി.  ടോവിനോ, തൃഷ തുടങ്ങിയവരുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അമ്പതു കോടിക്ക് മുകളിൽ ബഡ്ജറ്റ് വരുന്ന ചിത്രമാണിത്. കൂടാതെ ടോവിനോയുടെ കരിയറിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രങ്ങളിൽ ഒന്നാണ് ഐഡന്റിറ്റി എന്നാണ് തിയ്യേറ്ററിൽ നിന്നും ലഭിച്ച പ്രേക്ഷക പ്രതികരണം.പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ത്രസിപ്പിക്കുന്ന രീതിയിലാണ്…

Read More

വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന ഒരു ജാതി ജാതകം എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. മനു രഞ്ജിത്ത് എഴുതിയ വരികൾക്ക് ഗുണ ബാലസുബ്രഹ്മണ്യൻ സംഗീതം പകർന്ന് സുഭാഷ് കൃഷ്ണ വയനാട് പാടിയ “ചാട്ടുളി നോട്ടം കൊണ്ട് ” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.ജനുവരി മുപ്പത്തിയൊന്നിനാണ് ചിത്രം പ്രദർശനത്തിനെത്തുക. ബാബു ആന്റണി, പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, ഇഷാ തൽവാർ വിധു പ്രതാപ്,സയനോര ഫിലിപ്പ്,കയാദു ലോഹർ,രഞ്ജി കങ്കോൽ,അമൽ താഹ,ഇന്ദു തമ്പി,രഞ്ജിത മധു,ചിപ്പി ദേവസ്യ,വർഷ രമേശ്,പൂജ മോഹൻരാജ്,ഹരിത പറക്കോട്,ഷോൺ റോമി,ശരത്ത് ശഭ, നിർമ്മൽ പാലാഴി, വിജയകൃഷ്ണൻ, ഐശ്വര്യ മിഥുൻ കൊറോത്ത്,അനുശ്രീ അജിതൻ, അരവിന്ദ് രഘു, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വർണച്ചിത്രയുടെ മഹാസുബൈറാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിലും,രാകേഷ് മണ്ടോടി തിരക്കഥയും, സംഭാഷണവും നിർവഹിച്ചിരിക്കുന്നു. എഡിറ്റർ-രഞ്ജൻ എബ്രഹാം,ഗാനരചന-മനു മഞ്ജിത്ത്,സംഗീതം- ഗുണ ബാലസുബ്രമണ്യം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സൈനുദ്ദീൻ, കല-ജോസഫ് നെല്ലിക്കൽ,…

Read More

പാലക്കാട്: നെന്മാറയില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും സംസ്‌കാര ചടങ്ങുകള്‍ നടന്നു. നെന്മാറ വാക്കാവ് ശാന്തിഗൃഹം ശ്മശാനത്തിലായിരുന്നു ലക്ഷ്മിയമ്മയുടെ സംസ്‌കാരം. സുധാകരന്റെ മൃതേദഹം എലവഞ്ചേരിയിലെ ശ്മശാനത്തില്‍ സംസ്‌കരിച്ചു. മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചപ്പോള്‍ സഹോദരങ്ങളും മക്കളും അലമുറയിട്ട് കരഞ്ഞത് കണ്ടു നിന്നവരെയും വേദനയിലാക്കി . സുധാകരന്റെ മക്കളായ അതുല്യയുടെയും അഖിലയുടെയും കരച്ചില്‍ കണ്ടുനില്‍ക്കാന്‍ കഴിയുന്നതായിരുന്നില്ല. ഇരുവരെയും കൊലപ്പെടുത്തിയ ചെന്താമര കഴിഞ്ഞ ദിവസമാണ് പിടിയിലായത് . സുധാകരന്റെ ഭാര്യ സജിതയെ 2019 ല്‍ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ ജാമ്യത്തിലിറങ്ങിയാണ് ഇന്നലെ വീണ്ടും കൊലപാതകം നടത്തിയത്. .പ്രതിയുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ കൊലപ്പെടുത്താനുപോയോഗിച്ച കൊടുവാളും ഒപ്പം പകുതിയൊഴിഞ്ഞ വിഷക്കുപ്പിയും കണ്ടെത്തിയിരുന്നു. .

Read More