- കുട്ടികൾ വീണ സംഭവം; ബാൽക്കണികൾ പരിശോധിച്ച് അധികൃതർ
- ഒഫാലിയിൽ വീട്ടിൽ തീപിടിത്തം; ഒരു മരണം
- ലോകത്തിലെ ഏറ്റവും മലിനമായ രാജ്യം; നാണക്കേടിന്റെ റെക്കോർഡുകൾ അലങ്കാരമാക്കി പാകിസ്താൻ, രണ്ടാം സ്ഥാനം ബംഗ്ലാദേശിന്
- അയർലൻഡ് തണുക്കുന്നു; ഇന്ന് മഴ
- കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നു; റിപ്പോർട്ട് പുറത്ത്
- പമ്പുകൾക്ക് മുന്നിൽ നീണ്ട ക്യൂകൾ; ടാങ്കറുകൾ ആക്രമണ ഭീഷണിയിൽ; ഇന്ധന പ്രതിസന്ധിയിൽ വലഞ്ഞ് ബംഗ്ലാദേശ്
- എല്ലാ കാര്യത്തിലും പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട് ; അത് പാലിച്ചില്ലെങ്കിൽ, പ്രതികരണം അതനുസരിച്ചായിരിക്കും ; പിണറായി വിജയൻ
- ‘ തെറ്റ് എന്റെ ഭാഗത്താണ് , ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു ‘ ; ഇതാണ് മുഖ്യമന്ത്രിയോട് ചോദ്യമുന്നയിക്കാൻ ശ്രമിച്ച ദാസ് പി ജോർജ്
Author: Anu Nair
ലക്നൗ : ട്രെയിൻ പാളങ്ങളിലൂടെയുള്ള അശ്രദ്ധമായ യാത്ര പലപ്പോഴും വൻ അപകടങ്ങൾക്കിടയാക്കാറുണ്ട്. അതുപോലെ ചിലരാകട്ടെ ഭാഗ്യം കൊണ്ട് രക്ഷപെടാറുമുണ്ട്. എന്നാൽ അടുത്തിടെ ട്രെയിൻ പാളത്തിലിരുന്ന ഫോൺ വിളിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നത് . പാഞ്ഞെത്തുന്ന ട്രെയിനു മുന്നിൽ യാതൊരു കൂസലുമില്ലാതെയിരുന്ന് കാമുകിയുമായി ഫോണിൽ സംസാരിക്കുകയായിരുന്നു യുവാവ്. ലോക്കോപൈലറ്റിന്‍റെ കൃത്യമായ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. ട്രെയിനിന്റെ ഹോൺ ഉച്ചത്തിൽ മുഴുകിയിട്ടും, ഹെഡ്‌ഫോണുകൾ ധരിച്ച് സംഭാഷണത്തിൽ മുഴുകിയിരുന്നതിനാൽ യുവാവ് അപകടത്തെക്കുറിച്ച് അറിഞ്ഞില്ല.സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, ട്രെയിനിനെ ശ്രദ്ധിക്കാതെ ട്രാക്കിൽ ഇരിക്കുന്ന യുവാവിന്റെ അടുത്തേക്ക് ട്രെയിൻ പതുക്കെ അടുക്കുന്നത് കാണാം. യുവാവിന്റെ അശ്രദ്ധമായ പെരുമാറ്റം ദൂരെ നിന്ന് ശ്രദ്ധിച്ച ലോക്കോ പൈലറ്റ് പതുക്കെ ട്രെയിൻ നിർത്തി. ഇതിനിടെ യുവാവ് ട്രെയിൻ കണ്ട് പാളത്തിൽ നിന്ന് മാറുന്നതും ദൃശ്യങ്ങളിൽ കാണാം . എങ്കിലും കോപാകുലനായ ലോക്കോ പൈലറ്റ് ട്രെയിനിൽ നിന്ന് ഇറങ്ങി യുവാവിനെ ഓടിക്കുന്നതും, കല്ലെറിയുന്നതും ദൃശ്യങ്ങളിൽ കാണാം . https://www.instagram.com/army_lover_ajay_yadav_ghzipur/reel/DFP2Qj8SixD/
കോട്ടയം: വൈക്കത്ത് തലയ്ക്ക് പരിക്കേറ്റ 11 വയസ്സുകാരന് തുന്നൽ ഇട്ടത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ . ശനിയാഴ്ച വൈകുന്നേരം 4.30 ന് വൈക്കം താലൂക്ക് ആശുപത്രിയിലാണ് സംഭവം.ചെമ്പ് മുറിയിലെ കെ പി സുജിത്തിന്റെയും സുരഭിയുടെയും മകനായ എസ് ദേവതീർത്ഥിന് വീടിനുള്ളിൽ വീണാണ് തലയുടെ വലതുവശത്ത് പരിക്കേറ്റത്. ഉടൻ തന്നെ മാതാപിതാക്കൾ കുട്ടിയെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുട്ടിയെ മുറിവ് ഡ്രസ് ചെയ്യാനായി ഉടൻ തന്നെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോയി. കുറച്ച് സമയത്തിന് ശേഷം, അറ്റൻഡർ എത്തി പുറത്ത് കാത്തുനിന്ന മാതാപിതാക്കളോട് വൈദ്യുതിയില്ലെന്നും മുറിക്കുള്ളിൽ ഇരുട്ടാണെന്നും അറിയിച്ചു. ഒപി കൗണ്ടറിന് പുറത്ത് കാത്തിരിക്കാൻ അറ്റൻഡർ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. വൈദ്യുതി ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് മാതാപിതാക്കൾ ചോദിച്ചപ്പോൾ, വൈദ്യുതി നിലച്ചപ്പോൾ ഉയർന്ന ഡീസൽ ചെലവ് കാരണം ആശുപത്രി ജനറേറ്റർ പ്രവർത്തിപ്പിച്ചില്ലെന്നായിരുന്നു മറുപടി. കുട്ടിയെ ഒരു ജനാലയ്ക്കരികിൽ ഇരുത്തി ഡോക്ടർ മൊബൈൽ ഫോണിലെ ലൈറ്റ് ഉപയോഗിച്ച് തുന്നലിടുകയായിരുന്നു.കുട്ടിയുടെ തലയിൽ രണ്ട് തുന്നലുകൾ ഉണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം…
തിരുവനന്തപുരം : ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതു ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി . ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന പേരിലാണ് ഇവര്‍ പണം തട്ടിയതെന്നാണ് വിവരം. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് മൂന്ന് പേരുടെ മൊഴി രേഖപ്പെടുത്തി. ശ്രീതുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ രണ്ട് ദിവസമായി ശ്രീതുവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ശ്രീതുവിനെ താമസിപ്പിച്ചിട്ടുള്ള ബാലരാമപുരത്തെ മഹിളാ മന്ദിരത്തില്‍വെച്ചായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്. ഇന്നലെ രാത്രി ബാലരാമപുരം പോലീസ് സ്റ്റേഷനില്‍ എത്തിച്ചും ചോദ്യം ചെയ്യല്‍ നടന്നിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ഇതടക്കം പോലീസ് ഉദ്യോഗസ്ഥര്‍ ശ്രീതുവിനോട് ചോദിച്ചറിയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ശ്രീതുവില്‍ നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നാണ് വിവരം. കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ മാത്രമാണ് കൊലപാതകത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ക്ക് മാനസിക സ്ഥിരതയില്ലെന്ന് എസ്പി…
കണ്ണൂർ: ലൈംഗികാതിക്രമ കേസിൽ കോടതി വിധി വരുന്നതുവരെ മുകേഷ് എംഎൽഎ സ്ഥാനത്ത് തുടരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് ഗോവിന്ദന്റെ പരാമർശം. ” ഇത് മറ്റാരും തീരുമാനിക്കേണ്ട കാര്യമല്ല; വിഷയം കോടതി കൈകാര്യം ചെയ്യേണ്ട കാര്യമാണ്. കോടതി നിലപാട് എടുക്കട്ടെ, തുടർന്ന് ഞങ്ങൾ അതനുസരിച്ച് തീരുമാനിക്കും. അതാണ് പാർട്ടിയുടെ നിലപാട്,” എം.വി. ഗോവിന്ദൻ പറഞ്ഞു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ആലുവയിൽ നിന്നുള്ള നടിയാണ് 2024 ഓഗസ്റ്റ് 29 ന് മുകേഷിനെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 30 ന് കേസ് രജിസ്റ്റർ ചെയ്തു. സിനിമാ അവസരങ്ങളും അമ്മയിൽ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്) അംഗത്വവും വാഗ്ദാനം ചെയ്ത് മുകേഷ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് നടി ആരോപിച്ചത് .
ന്യൂഡൽഹി : ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ ഹബ്ബാക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ് കേന്ദ്രസർക്കാർ . കഴിഞ്ഞ ദിവസം കേന്ദ്രബജറ്റിലും ഇക്കാര്യം പ്രതിപാദിച്ചിരുന്നു. മേക്ക് ഇൻ ഇന്ത്യയ്ക്ക് കീഴിൽ ഇന്ത്യയിലെ കളിപ്പാട്ട വ്യവസായത്തിന് പ്രത്യേക പദ്ധതി കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യൻ കളിപ്പാട്ട വിപണിയെ ലോകത്തിൻ്റെ കേന്ദ്രമാക്കി മാറ്റുന്നതിലാണ് സർക്കാരിൻ്റെ ശ്രദ്ധ. ലോകമെമ്പാടും ഇന്ത്യയുടെ ഐഡൻ്റിറ്റി ഉണ്ടാക്കിയ ഒരു കളിപ്പാട്ടമുണ്ട്. അതാണ് കർണാടകയിലെ ചന്നപട്ടണ കളിപ്പാട്ടം. കർണാടകയിലെ രാമനഗര ജില്ലയിലാണ് ചന്നപട്ടണം . ഇവിടെ നിർമ്മിക്കുന്ന തടികൊണ്ടുള്ള കളിപ്പാട്ടങ്ങൾ ചന്നപട്ടണ കളിപ്പാട്ടങ്ങൾ എന്നാണ് അറിയപ്പെടുന്നത്. രൂപകല്പന കൊണ്ടും തദ്ദേശീയമായ ശൈലി കൊണ്ടും ഇവ വിദേശ സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്നുണ്ട്. ടോയ് സിറ്റി എന്നാണ് ചന്നപട്ടണം അറിയപ്പെടുന്നത് തന്നെ. കളിപ്പാട്ടങ്ങളാണ് ഇവിടുത്തെ വരുമാനമാർഗം. പതിനെട്ടാം നൂറ്റാണ്ടിൽ പേർഷ്യയിൽ നിന്ന് ടിപ്പു സുൽത്താന് ഒരു തടിയുടെ കളിപ്പാട്ടം സമ്മാനമായി ലഭിച്ചു. ആ സമ്മാനത്തിൽ സന്തുഷ്ടനായ സുൽത്താൻ അവിടെ നിന്ന് കരകൗശല വിദഗ്ധരെ…
ന്യൂഡൽഹി: ആരോഗ്യസംരക്ഷണത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണയുമായി അഭിനേതാക്കളും ഡോക്ടർമാരും, കായികതാരങ്ങളും . ഡെറാഡൂണിൽ 38-ാമത് ദേശീയ ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് രാജ്യത്ത് അമിതവണ്ണത്തിൻ്റെ പ്രശ്നങ്ങളെ പറ്റിയും, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ സാധ്യതകളെ പറ്റിയും മോദി പരാമർശിച്ചത്. ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തെക്കുറിച്ച് സംസാരിക്കവെ, ആരോഗ്യസംരക്ഷണത്തിനായും മോദി ആഹ്വാനം ചെയ്തു . വ്യായാമത്തിൻ്റെയും ഭക്ഷണക്രമത്തിൻ്റെയും പ്രാധാന്യത്തെ പറ്റിയും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴിതാ പ്രധാനമന്ത്രിയുടെ ഈ ആഹ്വാനത്തെ പ്രശംസിച്ച് നടൻ അക്ഷയ് കുമാറാണ് ആദ്യം രംഗത്തെത്തിയത് . ‘ വർഷങ്ങളായി ഞാൻ ഇത് പറയുന്നുണ്ട്. പ്രധാനമന്ത്രി മോദി തന്നെ ഇതിനെക്കുറിച്ച് പറഞ്ഞത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ആരോഗ്യമുണ്ടെങ്കിൽ എല്ലാം ലഭിക്കും. അമിതവണ്ണം നിയന്ത്രിക്കാൻ നല്ല ഭക്ഷണം കഴിക്കുക മാത്രമല്ല വേണ്ടത്ര ഉറങ്ങുകയും വേണം. നല്ല വായുവും വെളിച്ചവും ഉറപ്പാക്കുക. സംസ്കരിച്ച ഭക്ഷണം കഴിക്കരുത്, എണ്ണയുടെ അംശം കുറഞ്ഞ ഭക്ഷണം കഴിക്കുക. പതിവായി വ്യായാമം ചെയ്യുക ‘ അക്ഷയ് കുമാർ പറയുന്നു.…
വയനാട് ; മാനന്തവാടി വെള്ളമുണ്ടയിൽ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ ദമ്പതിമാർ പിടിയിൽ . ഉത്തർപ്രദേശ് സഹറാൻപൂർ സ്വദേശികളായ മുഹമ്മദ് ആരിഫ് , ഭാര്യ സൈനബ് എന്നിവരാണ് അറസ്റ്റിലായത്. യുപി സ്വദേശിയായ മുഖീം അഹമ്മദ് ആണ് കൊല്ലപ്പെട്ടത് . മൂളിത്തോട് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത് . പ്രതികൾ യുവാവിനെ ക്വാർട്ടേഴ്സിലേയ്ക്ക് വിളിച്ചു വരുത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീയ്യ് മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ബാഗിലാക്കി മാലിന്യമെന്ന വ്യാജേന ഉപേക്ഷിക്കുകയായിരുന്നു. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയതെന്ന് മുഹമ്മദ് ആരിഫ് പോലീസിനോട് പറഞ്ഞിരുന്നു. ഭാര്യ സൈനബും കൊലപാതകത്തിന് കൂട്ടു നിന്നു. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് സംഭവം . മുഹമ്മദ് ആരിഫ് ഓട്ടോയിൽ ബാഗുകളുമായി കയറുകയും , കല്ലോടി മൂളിത്തോട് പാലത്തിനു സമീപം എത്തിയപ്പോൾ ഓട്ടോറിക്ഷ നിർത്തിച്ച് ബാഗുകൾ പാലത്തിൽ നിന്ന് താഴേയ്ക്ക് എറിയുകയുമായിരുന്നു. സംശയം തോന്നിയ ഓട്ടോ ഡ്രൈവർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി…
കൊച്ചി: സ്ത്രീകൾക്ക് പകുതി വിലയ്ക്ക് സ്കൂട്ടറുകൾ നൽകുമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത ഇടുക്കി കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണനെ (26) മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ പദ്ധതികളിലായി സംസ്ഥാനത്തുടനീളം 300 കോടിയിലധികം രൂപ പിരിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ . അനന്തു കൃഷ്ണന്റെ അറസ്റ്റിനെത്തുടർന്ന്, തട്ടിപ്പിനിരയായതായി കാട്ടി 1,200 സ്ത്രീകൾ പരാതി നൽകാൻ മുന്നോട്ടുവന്നിട്ടുണ്ട്. ‘വുമൺ ഓൺ വീൽസ്’ എന്ന പേരിൽ നടത്തിയ ഈ തട്ടിപ്പ് പദ്ധതിയിൽ, വാഹനത്തിന്റെ വിലയുടെ 50% മുൻകൂർ അടച്ചാൽ സ്ത്രീകൾക്ക് പകുതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങൾ നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.ബാക്കി തുക കേന്ദ്ര സർക്കാർ സഹായവും പ്രമുഖ കമ്പനികളിൽ നിന്നുള്ള കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ടുകളും വഴി നൽകുമെന്നാണ് സ്ത്രീകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. പണം നൽകി 45 ദിവസത്തിനുള്ളിൽ വാഹനങ്ങൾ ലഭിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇരുചക്ര വാഹനങ്ങൾക്ക് പുറമേ, സമാനമായ രീതിയിൽ തയ്യൽ മെഷീനുകളും ലാപ്‌ടോപ്പുകളും നൽകാമെന്ന വ്യാജ വാഗ്ദാനങ്ങളും നൽകി . പദ്ധതി…
സെക്കന്തരാബാദ് : അമ്മയുടെ മൃതദേഹത്തിനൊപ്പം പെൺമക്കൾ ജീവിച്ചത് ഒരാഴ്ച . തെലങ്കാനയിലെ സെക്കന്തരാബാദിന് സമീപമുള്ള വാരസിഗുഡയിലാണ് സംഭവം. 45 വയസുകാരി ലളിത ഭർത്താവിൽ നിന്ന് പിരിഞ്ഞ് മക്കളായ രവലിക ,അശ്വിത എന്നിവർക്കൊപ്പമായിരുന്നു താമസം.തുണിക്കടയിൽ ജോലി ചെയ്യുന്ന രവലികയ്ക്ക് ശമ്പളത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ജനുവരി 23 നാണ് ലളിത ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. രാവിലെ ഉറക്കത്തിൽ നിന്ന് ഉണർന്ന് വന്നപ്പോഴാണ് അമ്മ മരിച്ച വിവരം മക്കൾ അറിയുന്നത് . എന്നാൽ അമ്മയുടെ മൃതദേഹം സംസ്ക്കരിക്കാൻ പണമില്ലാത്തതിനാൽ ഇവർ മൃതദേഹം മറ്റൊരു മുറിയിലേയ്ക്ക് മാറ്റി . തൊട്ടടുത്ത മുറിയിൽ കഴിയുകയായിരുന്നു. അതേസമയം അമ്മയുടെ മൃതദേഹം സംസ്‌കരിക്കാൻ മക്കൾ ഇരുവരും ബന്ധുക്കളോട് സഹായം അഭ്യർത്ഥിച്ചിച്ചതായും, എന്നാൽ ഇവരെ സഹായിക്കാൻ ബന്ധുക്കളാരും എത്തിയില്ലെന്നും പറയപ്പെടുന്നു. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചത് ശ്രദ്ധിച്ച അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ലളിതയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവം പ്രദേശത്താകെ ഭീതി പടർത്തിയിട്ടുണ്ട്.…
സോഷ്യൽ മീഡിയയുടെ കാലത്ത് നിരവധി വീഡിയോകളും ഫോട്ടോകളും ഇൻ്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഒരു ക്യാബ് ഡ്രൈവറെ കുറിച്ചുള്ള വാർത്തകളാണ് ശ്രദ്ധ നേടുന്നത് . നിലവിൽ, ഓല, ഊബർ, റാപ്പിഡോ തുടങ്ങിയ റൈഡ്-ഹെയ്ലിംഗ് സേവനങ്ങൾ പല നഗരങ്ങളിലും ഗണ്യമായി വളരുകയാണ്. വലിയ നഗരങ്ങളിലെ തിരക്കും സമയക്കുറവും കാരണം ആളുകൾ ഇത്തരം സ്വകാര്യ ഗതാഗതത്തെ ആശ്രയിക്കുന്നുമുണ്ട്. ഇത്തരത്തിൽ ഒരു വാഹനത്തിൽ അതിന്റെ ഡ്രൈവർ ഒരിക്കിയിരിക്കുന്ന സൗകര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഇതിൽ യാത്ര ചെയ്യുന്നവർക്കായി സൗജന്യ ലഘുഭക്ഷണം, വെള്ളം, വൈഫൈ തുടങ്ങി നിരവധി സൗകര്യങ്ങൾ നൽകുന്നു. തൻ്റെ വാഹനത്തിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് എല്ലാ സൗകര്യങ്ങളും നൽകണമെന്ന ഡ്രൈവറുടെ ആഗ്രഹമാണിതിന് പിന്നിൽ.കാറിൽ ലഘുഭക്ഷണം, വെള്ളം, വൈ-ഫൈ, പെർഫ്യൂമുകൾ, ഹാൻഡ് ഹോൾഡ് ഫാനുകൾ, ടിഷ്യൂകൾ, സാനിറ്റൈസറുകൾ തുടങ്ങിയ മനോഹരമായി സജ്ജീകരിച്ചിട്ടുണ്ട്. ഭക്ഷണം, പലഹാരങ്ങൾ, ശീതളപാനീയങ്ങൾ, ലഘുഭക്ഷണങ്ങൾ എന്നിങ്ങനെ പലതരം ഭക്ഷണ പദാർത്ഥങ്ങൾ സാധാരണയായി വിമാനത്തിലും ട്രെയിനിലും ദീർഘദൂര യാത്ര ചെയ്യുന്ന യാത്രക്കാർക്ക് നൽകുന്നു. എന്നാൽ ഒരു കാറിൽ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
