- ഇഷ്ട താവളം ഓസ്ട്രേലിയ; അയർലൻഡ് ഉപേക്ഷിച്ച് മെഡിക്കൽ പ്രൊഫഷണലുകൾ
- ലിസ്ബണിൽ വാഹനാപകടം; ഇരുചക്രവാഹന യാത്രികന് ഗുരുതര പരിക്ക്
- കാണാതായ സ്ത്രീ മരിച്ച നിലയിൽ
- കുട്ടികൾ വീണ സംഭവം; ബാൽക്കണികൾ പരിശോധിച്ച് അധികൃതർ
- ഒഫാലിയിൽ വീട്ടിൽ തീപിടിത്തം; ഒരു മരണം
- ലോകത്തിലെ ഏറ്റവും മലിനമായ രാജ്യം; നാണക്കേടിന്റെ റെക്കോർഡുകൾ അലങ്കാരമാക്കി പാകിസ്താൻ, രണ്ടാം സ്ഥാനം ബംഗ്ലാദേശിന്
- അയർലൻഡ് തണുക്കുന്നു; ഇന്ന് മഴ
- കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നു; റിപ്പോർട്ട് പുറത്ത്
Author: Anu Nair
വാഷിംഗ്ടൺ : അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരുമായി യുഎസ് സൈനിക വിമാനം ഇന്ത്യയിലേക്ക് . അനധികൃത കുടിയേറ്റക്കാർക്കെതിരായ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ നീക്കം. സി-17 വിമാനം കുടിയേറ്റക്കാരുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടിരുന്നുവെങ്കിലും ഇതുവരെ ഇന്ത്യയിൽ എത്തിയിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റക്കാർക്കായുള്ള സൈനിക ഗതാഗത വിമാനങ്ങളിൽ ഒന്നാണിത്. യുഎസ് സി-17 ഇതുവരെ ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് കുടിയേറ്റക്കാരെ കൊണ്ടുപോയിട്ടുണ്ട്. പ്യൂ റിസർച്ച് സെന്റർ കണക്കാക്കുന്നത് 700,000-ത്തിലധികം രേഖകളില്ലാത്ത ഇന്ത്യക്കാർ അമേരിക്കയിൽ താമസിക്കുന്നുണ്ടെന്നാണ്, 2023-ൽ യുഎസ് സർക്കാർ നൽകിയ കണക്കുകൾ പ്രകാരം, നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 90,000-ത്തിലധികം ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട് . ബാക്കിയുള്ളവർ നിയമപരമായി എത്തി വിസ കാലാവധി കഴിഞ്ഞിട്ടും അവിടെ തങ്ങുന്ന ഇന്ത്യക്കാരാണ്. ഇന്ത്യ നിയമവിരുദ്ധമായ സഞ്ചാരത്തെയും നിയമവിരുദ്ധ കുടിയേറ്റത്തെയും ശക്തമായി എതിർക്കുന്നുവെന്നും രേഖകളില്ലാത്ത ഇന്ത്യക്കാരെ യുഎസ് തിരിച്ചയയ്ക്കുന്നത് അംഗീകരിക്കുമെന്നും വിദേശകാര്യ മന്ത്രി ജയ്ശങ്കർ പറഞ്ഞിരുന്നു. ട്രംപ് വൈറ്റ് ഹൌസിലേക്ക് തിരിച്ചെത്തിയ…
അയോദ്ധ്യ : ഒൻപത് ദിവസത്തിനുള്ളിൽ അയോദ്ധ്യ രാമക്ഷേത്രത്തിലെത്തിയത് ഒരു കോടി ഭക്തർ . ജനുവരി 26 മുതൽ ഫെബ്രുവരി മൂന്ന് വരെ എത്തിയ ഭക്തരുടെ കണക്കാണ് പുറത്ത് വന്നത് . തിങ്കളാഴ്ച ബസന്ത് പഞ്ചമി ദിനത്തിൽ മാത്രം ലക്ഷക്കണക്കിന് ഭക്തർ കുളിച്ച് ആരാധന നടത്തി. അയോദ്ധ്യയിൽ മഹാക്ഷേത്രം ഉയർന്ന ശേഷം ആദ്യമായാണ് പ്രയാഗ്‌രാജിൽ മഹാകുംഭമേള സംഘടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ മഹാകുംഭമേളക്കെത്തുന്ന ഭക്തരും അയോധ്യയിലെത്തുമെന്ന് നേരത്തെ തന്നെ കണക്കുകൂട്ടിയിരുന്നു. ഇത് കണക്കിലെടുത്ത് അയോധ്യയിലെ ക്രമീകരണങ്ങൾ നിരീക്ഷിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേക സംഘത്തെ വിന്യസിച്ചിരുന്നു. ഒരു ഭക്തനും പ്രശ്നമുണ്ടാകരുതെന്ന് കർശന നിർദേശം നൽകി. ഫെബ്രുവരി രണ്ടിന് മിൽകിപൂരിൽ നടന്ന പൊതുയോഗത്തിന് ശേഷവും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. രാമക്ഷേത്രത്തിലും ഹനുമാൻഗർഹിയിലും വൈകുന്നേരം വരെ ദർശനത്തിനായി ഭക്തരുടെ നിരന്തര പ്രവാഹമായിരുന്നു.പ്രതിദിനം മൂന്ന് ലക്ഷത്തോളം ഭക്തരാണ് ഇപ്പോൾ എത്തുന്നത്.
മലപ്പുറം: നവവധുവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആമയൂർ സ്വദേശിനി ഷൈമ സിനിവർ (19) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ഇന്ന വൈകിട്ട അഞ്ചരയോടെയാണ് മൃതദേഹം കണ്ടെത്തിയത് . മൂന്ന് ദിവസം മുൻപാണ് ഷൈമയുടെ വിവാഹം നടന്നത് . ഷൈമയ്ക്ക് വിവാഹത്തിൽ താല്പര്യമുണ്ടായിരുന്നില്ലെന്നും സൂചനകളുണ്ട്. അതിനിടെ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ 19കാരനെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തി.ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില തൃപത്കരമെന്നാണ് അറിയുന്നത്. ആണ്‍സുഹൃത്തിനെ വിവാഹം കഴിക്കാനായിരുന്നു പെണ്‍കുട്ടിക്ക് താല്പര്യമുണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രവും സാംസ്കാരിക സമുച്ചയവും ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ തുറന്നു. നൂറുകണക്കിന് ഹൈന്ദവ വിശ്വാസികൾ പരിപാടിയിൽ പങ്കെടുത്തു. നിരവധി ഭക്തരെ ആകർഷിക്കുന്ന ഈ ക്ഷേത്രം ദക്ഷിണാഫ്രിക്കയിലെ ഹിന്ദു സമൂഹത്തിന് ഒരു പ്രധാന നാഴികക്കല്ലാണ്. ദക്ഷിണാഫ്രിക്കയിലെ ജനസംഖ്യയുടെ രണ്ട് ശതമാനം മാത്രമാണ് ഹിന്ദുക്കൾ ഉള്ളതെങ്കിലും, രാജ്യത്തെ ഇന്ത്യൻ ജനസംഖ്യയിൽ മതത്തിന് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യയിൽ നിന്നുള്ള ആത്മീയ നേതാവ്, അക്ഷര പുരുഷോത്തം സ്വാമിനാരായണ സൻസ്ത (BAPS) യിലെ മഹന്ത് സ്വാമി മഹാരാജ് ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് നിർവഹിച്ചു. ദക്ഷിണാർദ്ധഗോളത്തിലെ ഏറ്റവും വലിയ ഹിന്ദു സാംസ്കാരിക സമുച്ചയം” എന്നാണ് BAPS ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ശനിയാഴ്ച ജോഹന്നാസ്ബർഗിൽ ഗ്രാൻഡ് നഗർ യാത്രാ ഘോഷയാത്ര നടന്നു. ഭക്തിഗാനങ്ങൾ, മാർച്ചിംഗ് ബാൻഡുകൾ, നൃത്തങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റേകി.
ഹിമാലയത്തിലും മലയോര പ്രദേശങ്ങളിലും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കാണപ്പെടുന്ന പൂക്കളാണ് ബുറാൻഷ്. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള പുഷ്പമാണിതെന്ന് വിദഗ്ധർ പറയുന്നു. വൈറ്റമിൻ സിയാൽ സമ്പന്നമാണ് ബുറാൻഷ് പൂവ്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ബുറാൻഷ് പതിവായി കഴിക്കുന്നത് ജലദോഷം, ചുമ, പനി തുടങ്ങിയ രോഗങ്ങൾ വരുന്നത് തടയുന്നു. ബുറാൻഷ് പുഷ്പം ജ്യൂസും വീഞ്ഞും ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട് . ഇതിന് ആൻ്റിഓക്‌സിഡൻ്റ്, ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ എന്നീ സംരക്ഷണ ഗുണങ്ങളുമുണ്ട്. ബുറാൻഷ് പുഷ്പം, റോഡോഡെൻഡ്രോൺ അർബോറിയം എന്നും അറിയപ്പെടുന്നു. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലാണിത് പ്രധാനമായും കാണപ്പെടുന്നത്. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ മലയോര മേഖലകളിലാണ് ബുറാൻഷ് പൂക്കൾ കൂടുതലായി കാണപ്പെടുന്നത്. ബുറാൻഷിൽ ക്വിനിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ക്യാൻസർ തടയാനും വേദന കുറയ്ക്കാനും ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ബുറാൻഷ് പുഷ്പം ചട്ണി ഉണ്ടാക്കാനും ഉപയോഗിക്കാം.ബുറാൻഷിന് ദഹന ഗുണങ്ങളുണ്ട്. ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും മലബന്ധം ഒഴിവാക്കുന്നതിനും ഇത് സഹായിക്കുന്നു. ദഹനവ്യവസ്ഥയിലെ…
കോട്ടയം: തെള്ളകത്ത് തട്ടുകടയിൽ ഉണ്ടായ സംഘർഷത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവറായ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പാറമ്പുഴ സ്വദേശി ജിബിൻ ജോർജാണ് ശ്യാം പ്രസാദിനെ ആക്രമിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. തെള്ളകത്തെ എം സി റോഡിനു സമീപത്തെ തട്ടുകടയിൽ എത്തിയ ജിബിൻ കടയുടമയുമായി തർക്കമുണ്ടായി. കടയുടമയെ ആക്രമിക്കാൻ ജിബിൻ ശ്രമിക്കുന്നതിനിടെയാണ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ശ്യാം കടയിൽ എത്തുന്നത് . തുടർന്ന് ജിബിനോട് ഇനിയും പ്രശ്നമുണ്ടാക്കിയാൽ കസ്റ്റഡിയിലെടുക്കുമെന്ന് ശ്യാം പറഞ്ഞു. തുടർന്ന് ജിബിൻ ശ്യാമിനെ ആക്രമിക്കുകയായിരുന്നു. താഴെ തള്ളിയിട്ട ശേഷം ശ്യാമിന്റെ നെഞ്ചിൽ ശക്തമായി ചവിട്ടുകയും ചെയ്തു. തുടർന്ന് രക്ഷപെടാൻ ശ്രമിച്ച ജിബിനെ നൈറ്റ് പട്രോളിംഗിനെത്തിയ പോലീസ് സംഘമാണ് പിടികൂടിയത് . ഇതിനിടെ ശ്യാം ജീപ്പിനുള്ളിൽ കുഴഞ്ഞു വീണു. അമിതമായ ആന്തരിക രക്തസ്രാവം ഉണ്ടായ ശ്യാമിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ പുലർച്ചെ രണ്ടരയോടെ മരിച്ചു.
ന്യൂഡൽഹി ; രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അപകീർത്തിപ്പെടുത്തി സംസാരിച്ച കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയ്ക്കെതിരെ കേസ്. ബിഹാറിലെ മുസാഫർപൂർ സിജിഎം കോടതിയിൽ അഭിഭാഷകനായ സുധീർ ഓജയാണ് പരാതി നൽകിയത്. കോടതി ഫെബ്രുവരി 10ന് കേസിൽ വാദം കേൾക്കും . ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വധേരയെയും കൂട്ടുപ്രതികളാണെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദ്രൗപതി മുർമുവിനെ സോണിയ ഗാന്ധി അപമാനിച്ചെന്ന് ഹർജിക്കാരൻ സുധീർ പറഞ്ഞു. ബജറ്റ് സമ്മേളനത്തിനിടെ രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം സോണിയ ഗാന്ധി നടത്തിയ പ്രസ്താവനയാണ് ഏറ്റവും പ്രതിഷേധാർഹമായത്. രാഷ്ട്രപതി ഒരു സ്ത്രീയാണ്, ഒരു ഗോത്രവർഗത്തിൽ നിന്നുള്ളയാളാണ്. സോണിയയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്ന് ഓജ പരാതിയിൽ പറയുന്നു. ദ്രൗപതി മുർമുവിൻ്റെ പ്രസംഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിച്ച സോണിയ ഗാന്ധി, അവർക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ല, പാവം എന്നാണ് പറഞ്ഞത്. സോണിയ ഗാന്ധി ഈ പ്രസ്താവന നടത്തുമ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും…
ചെന്നൈ : ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് നാട് സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. നിയമസഭാ സമ്മേളനത്തിനിടെ ദേശീയഗാനത്തെ അപമാനിച്ചതിൽ പ്രതിഷേധിച്ച് ഗവർണർ ആർഎൻ രവി ഗവർണറുടെ പ്രസംഗം നടത്താതെ ഇറങ്ങി പോയിരുന്നു. ഇതുമായി ബന്ധപ്പെട്ടണ് ഗവർണറെ കേന്ദ്രസർക്കാർ തിരിച്ചുവിളിക്കാൻ നിർദേശം നൽകണമെന്ന് കാട്ടി സ്റ്റാലിൻ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.എന്നാൽ, ഈ കേസിൽ വാദം കേൾക്കാൻ സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു. നിയമസഭാ സമ്മേളനത്തിൻ്റെ തുടക്കത്തിൽ ദേശീയ ഗാനം ആലപിക്കാത്തതിന് സംസ്ഥാന സർക്കാരിനെ വിമർശിക്കുകയും സഭയെ അഭിസംബോധന ചെയ്യാൻ ആർഎൻ രവി വിസമ്മതിക്കുകയും ചെയ്തിരുന്നു. ദേശീയഗാനത്തോട് ശരിയായ ആദരവ് കാണിക്കുന്നതിന് അത് തൻ്റെ പ്രസംഗത്തിൻ്റെ തുടക്കത്തിലും അവസാനത്തിലും കേൾപ്പിക്കണമെന്ന് അഭ്യർത്ഥിച്ചതായി ഗവർണർ ആർഎൻ രവി പറഞ്ഞിരുന്നു. എന്നാൽ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തിൻ്റെ നിർദേശം അവഗണിക്കപ്പെട്ടു.
തിരുവനന്തപുരം: ധനുവച്ചപുരത്ത് മരണപ്പെട്ട സെലീനാമ്മയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി . നടപടികൾക്ക് ശേഷം മൃതദേഹം വീണ്ടും സംസ്ക്കരിച്ചു. പൊളിച്ച കല്ലറയിൽ തന്നെയാണ് മൃതദേഹം വീണ്ടും സംസ്ക്കരിച്ചത്. ഇൻക്വസ്റ്റിൽ പ്രത്യക്ഷത്തിൽ ഒന്നും കണ്ടെത്താൻ ആയില്ലെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പി എസ് ഷാജി മാധ്യമങ്ങളോട് പറഞ്ഞു. സെലീനാമ്മയുടെ കഴുത്തിൽ ഉണ്ടായിരുന്ന മാല മുക്കുപണ്ടം ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സംശയം തോന്നിയത് . പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ എന്തെങ്കിലും പറയാനാകൂ എന്നും പോലീസ് പറഞ്ഞു. മകന്റെ പരാതിയിലാണ് അന്വേഷണം നടത്തുന്നതെന്നും ഡി വൈ എസ് പി പറഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെയാണ് കല്ലറ തുറന്നത് കഴിഞ്ഞ മാസം 17നാണ് സെലീനാമ്മയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത് . ചടങ്ങുകളുടെ ഭാഗമായി കുളിപ്പിക്കവെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തി. കഴുത്തിൽ മൂന്നര പവന്റെ മാല ഉണ്ടായിരുന്ന സ്ഥനാത്ത് കണ്ടെത്തിയത് മുക്കുപണ്ടത്തിന്റെ മാലയായിരുന്നു. തുടർന്നാണ് മകൻ രാജു പരാതി നൽകിയത്. സെലീനാമ്മയുടെ കഴുത്തിലെ മാല മുക്കുപണ്ടം ആയതിലാണ് സംശയം തോന്നിയത്.…
കോഴിക്കോട് ; രാമനാട്ടുകരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു . കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാണ് മരിച്ചത് . ഷിബിൻ തന്നെ സ്വവർഗ ലൈംഗികതയ്ക്ക് നിർബന്ധിച്ചതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്ന് പ്രതി ഹിജാസ് പറഞ്ഞു. രാമനാട്ടുകര ഫ്ലൈ ഓവറിനു സമീപമാണ് വൈകിട്ടോടെ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. ഇന്നലെ രാത്രി ഷിബിനും , ഹിജാസും ഉൾപ്പെടെയുള്ള നാലംഗ സംഘം ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു . മദ്യപിക്കുന്നതിനിടെ ഹിജാസിനു നേരെ ഷിബിൻ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. എന്നാൽ ഹിജാസ് എതിർത്തു. ഇത് കയ്യാങ്കളിയിലേയ്ക്ക് നീങ്ങിയെന്നാണ് ഹിജാസ് പോലീസിനോട് പറഞ്ഞത്. തുടർന്ന് ഷിബിനെ ഹിജാസ് സ്ക്രൂ ഡ്രൈവർ കൊണ്ട് വയറ്റിൽ കുത്തുകയായിരുന്നു. കുത്തേറ്റുവീണ ഷിബിനെ കല്ലു കൊണ്ടു തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
