വെക്സ്ഫോർഡ്: ബാൽക്കണിയിൽ നിന്നും കുട്ടികൾ വീണ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വാട്ടർഫോർഡ് സിറ്റി ആന്റ് കൗണ്ടി കൗൺസിൽ. സംഭവസ്ഥലത്ത് അധികൃതർ പരിശോധന നടത്തി. തിങ്കളാഴ്ച മുതലാണ് അന്വേഷണത്തിന് തുടക്കം കുറിച്ചത്.
വാട്ടർഫോർഡിലെ മൗണ്ട് സുയിർ അപ്പാർട്ട്മെന്റിലാണ് സംഭവം ഉണ്ടായത്. തിങ്കളാഴ്ച ഇവിടെ എത്തിയ അധികൃതർ എല്ലാ ബാൽക്കണിയിലും പരിശോധന നടത്തി. ബാൽക്കണിയുടെ സുരക്ഷയും അവസ്ഥയുമാണ് അധികൃതർ പരിശോധിച്ചത്. സി ബ്ലോക്കിൽ ആയിരുന്നു അപകടം ഉണ്ടായത്. 3 വയസ്സുള്ള ജെയ്ഡെൻ, ഏഴ് വയസ്സുള്ള നെവാ എന്നിവരാണ് ബാൽക്കണിയിൽ നിന്നും വീണത്.
Discussion about this post

