- മാധ്യമസ്ഥാപനത്തിൽ പരിശോധന; ലഹരി പിടിച്ചെടുത്തു
- ഇയോവിൻ ചുഴലിക്കാറ്റ് വില്ലനായി; ഇഎസ്ബിയുടെ ലാഭത്തിൽ ഇടിവ്
- ഒലെക്സാണ്ടർ ഷിവ്റ്റ്സ്കിയുടെ മൃതദേഹം സംസ്കരിച്ചു
- കോർക്കിൽ വാഹനാപകടം; 70 കാരൻ മരിച്ചു
- മുള്ളൻ പന്നിയെ തല്ലിക്കൊന്ന സംഭവം; വനം വകുപ്പിന് മുന്നിൽ കീഴടങ്ങി സിപിഎം നേതാവ് വെള്ളനാട് ശശി
- മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ
- ഇന്ത്യയുടെ യുദ്ധവിമാനവികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത് ; സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ഭാരതം
- രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ച നടപടിയ്ക്കെതിരെ കോടതിയെ സമീപിക്കും ; കെ എസ് ശബരിനാഥൻ
Author: Anu Nair
പ്രയാഗ് രാജ് : പ്രസ്താവനകളും , പ്രവർത്തികളും കൊണ്ട് ആരാധകരുടെ മനസിൽ ഇടം നേടിയ താരമാണ് അക്ഷയ്കുമാർ . വരാനിരിക്കുന്ന സിനിമകളുടെ ഷൂട്ടിംഗ് തിരക്കുകളിൽ ആയിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം മാറ്റി വച്ച് മഹാകുംഭമേളയിൽ പങ്കെടുക്കാൻ എത്തിയിരിക്കുകയാണ് താരം. ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്ത താരം ഈ വിശുദ്ധസംഗമത്തിൽ തനിക്ക് ഏറെ വിശ്വാസമുണ്ടെന്നും വ്യക്തമാക്കി. “എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു . ഇവിടെ ഇത്രയും നല്ല ക്രമീകരണങ്ങൾ ചെയ്തതിന് ഞങ്ങൾ മുഖ്യമന്ത്രി യോഗി സാഹബിന് നന്ദി പറയുന്നു. 2019 ൽ അവസാന കുംഭമേള നടന്നപ്പോൾ ആളുകൾ കെട്ടുകളുമായി വന്നിരുന്നത് എനിക്കോർമ്മയുണ്ട്. ഇപ്പോൾ എല്ലാ വലിയ ആളുകളും വരുന്നു, അംബാനി വരുന്നു, അദാനി വരുന്നു, വലിയ നടന്മാർ വരുന്നു. അപ്പോള്‍ ഇതിനെ മഹാ കുംഭമേള എന്ന് വിളിക്കുന്നു, എത്രയോ വളരെ നല്ല ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്? ഇത് വളരെ വളരെ നല്ലതാണ്. “ അദ്ദേഹം പറഞ്ഞു.ഹാ കുംഭമേളയിൽ വിന്യസിച്ചിരിക്കുന്ന പോലീസുകാർക്കും അവിടെ ജോലി ചെയ്യുന്നവർക്കും അക്ഷയ്…
ന്യൂഡൽഹി: അമിതവണ്ണത്തിനെതിരായ പ്രചാരണത്തിന്റെ ഭാഗമായി നടൻ മോഹൻലാലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച നാമനിർദ്ദേശം ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ, ഈ സംരംഭത്തെ പിന്തുണയ്ക്കുന്നതിനും ആരോഗ്യ പ്രശ്‌നത്തെ ചെറുക്കുന്നതിനുള്ള നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ മേഖലകളിൽ നിന്നുള്ള 10 വ്യക്തികളെ അദ്ദേഹം നാമനിർദേശം ചെയ്തു. മോഹൻലാലിനൊപ്പം, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, വ്യവസായി ആനന്ദ് മഹീന്ദ്ര, ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ, ഷൂട്ടിംഗ് ചാമ്പ്യൻ മനു ഭാക്കർ, ഭാരോദ്വഹന താരം മീരാഭായ് ചാനു, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, നടൻ ആർ മാധവൻ, ഗായിക ശ്രേയ ഘോഷാൽ, മനുഷ്യസ്‌നേഹിയും എംപിയുമായ സുധാ മൂർത്തി എന്നിവരെയും മോദി നാമനിർദേശം ചെയ്തു.ഇവർ ഇനി 10 പേരെ നിർദേശിക്കും. അത്തരത്തിൽ കൂടുതൽ പേരെ പ്രചാരണത്തിന്റെ ഭാഗമാക്കാനാണ് നീക്കം.
കോട്ടയം: വർഗീയ പരാമർശം നടത്തിയെന്ന കേസിൽ മുൻ എംഎൽഎ പി സി ജോർജ് തിങ്കളാഴ്ച ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങി. അഭിഭാഷകൻ സിറിലും, മരുമകൾ പാർവതിയുമൊത്താണ് ജോർജ് കോടതിയിൽ എത്തിയത് . ബിജെപി പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന്, രാവിലെ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ അദ്ദേഹത്തിന്റെ വസതിയിലെത്തി. എന്നാൽ, ആ സമയത്ത് അദ്ദേഹം വീട്ടിൽ ഉണ്ടായിരുന്നില്ല. ഞായറാഴ്ച, പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തിയെങ്കിലും, കോടതിയിൽ ഹാജരാകാൻ ജോർജ് രണ്ട് ദിവസത്തെ സമയം തേടി. ടെലിവിഷൻ ചർച്ചയ്ക്കിടെ മുസ്ലീം സമൂഹത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് ജോർജ്ജിനെതിരെ കേസെടുത്തത്.മുസ്ലീം സമൂഹത്തെ തീവ്രവാദികളും വർഗീയവാദികളുമായി മുദ്രകുത്തി ജോർജ് പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയെന്നാണ് കേസ്. ഇന്ത്യയിലെ ഒരു മുസ്ലീമും തീവ്രവാദത്തിൽ നിന്ന് മുക്തനല്ലെന്നും പാകിസ്ഥാനിലേക്ക് കുടിയേറണമെന്ന് പി സി ജോർജ് പറഞ്ഞതായും റിപ്പോർട്ടുണ്ട്.
നാഗർകുർനൂൾ : തെലങ്കാനയിൽ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാകുന്നു. ഇന്ത്യൻ സൈന്യത്തിന്റെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും മറ്റ് ഏജൻസികളുടെയും നേതൃത്വത്തിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ എട്ട് തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. വെളിച്ചക്കുറവ്, വെള്ളം കെട്ടിക്കിടക്കൽ എന്നിവ മൂലം രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാണെന്നും സൂചനയുണ്ട് . ജലസേചന പദ്ധതിയുടെ തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നതിനെത്തുടർന്ന് തൊഴിലാളികൾ 30 മണിക്കൂറിലധികമായി തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. മനോജ് കുമാർ, ശ്രീ നിവാസ്, സണ്ണി സിംഗ് , ഗുർപ്രീത് സിംഗ് , സാഹു, ജെഗ്ത സെസ്, സന്തോഷ് സാഹു, അനുജ് സാഹു എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത് . എല്ലാവരും ജാർഖണ്ഡിൽ നിന്നുള്ളവരാണ്. എട്ട് പേരിൽ രണ്ട് പേർ എഞ്ചിനീയർമാരാണ്, രണ്ട് പേർ ഓപ്പറേറ്റർമാരാണ്, നാല് പേർ തൊഴിലാളികളാണ്. “തുരങ്കത്തിനുള്ളിൽ ചെളി വളരെ ഉയരത്തിൽ കുന്നുകൂടിയതിനാൽ അതിലൂടെ നടക്കാൻ പോലും കഴിയില്ല. രക്ഷാപ്രവർത്തകർ റബ്ബർ ട്യൂബുകളും മരപ്പലകകളും ഉപയോഗിച്ചാണ് തുരങ്കം പരിശോധിച്ചത്, തുരങ്കത്തിനുള്ളിൽ തൊഴിലാളികളുടെ അതിജീവന സാധ്യതയെക്കുറിച്ച്…
എറണാകുളം: രായമംഗലത്ത് ഹോട്ടൽ ആക്രമിച്ച് ജീവനക്കാരെ മർദ്ദിച്ച കേസിൽ പൾസർ സുനി അറസ്റ്റിൽ. കുറുപ്പംപടിയിലെ ഡേവിഡ്‌സ് ലാഡ് ഹോട്ടലിൽ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. രണ്ടാമതും ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ വൈകിയെന്ന് ആരോപിച്ച് സുനി ജീവനക്കാരെ അധിക്ഷേപിക്കാൻ തുടങ്ങി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കടയിലെ ഗ്ലാസുകൾ തറയിൽ എറിഞ്ഞ് തകർക്കുകയും ചെയ്തു. ഹോട്ടൽ ഉടമയുടെ പരാതിയിൽ തോപ്പും പടി പോലീസ് കേസെടുത്തു. 2017-ൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ സുനി കർശനമായ വ്യവസ്ഥകളിൽ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.
കോഴിക്കോട് ; ചെങ്ങോട്ട് കാവിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു. ചെങ്ങോട്ടു കാവ് കൂഞ്ഞിലാരി സ്വദേശിയായ 38 കാരിയാണ് മരിച്ചത് . ഒരു മാസമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെട്ടിക്കിടക്കുന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും , നീന്തുന്നവരിലും അപൂർവ്വമായി ഉണ്ടാകുന്ന രോഗബാധയാണിത്. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണം . കശുവണ്ടി ശേഖരിക്കാൻ പോയ അദിവാസി ദമ്പതിമാരെ കാട്ടാന ചവിട്ടിക്കൊന്നു. പതിമൂന്നാം ബ്ലോക്ക് കരിക്കമുക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ടാണ് സംഭവം. ജനവാസ മേഖലയിലാണ് ഇന്ന് കാട്ടാനയുടെ ആക്രമണമുണ്ടായത് . ആർ ആർ ടി സംഘം പ്രദേശത്തെത്തിയിട്ടുണ്ട്.ആന കൊല്ലപ്പെട്ട ദമ്പതിമാരുടെ മൃതദേഹത്തിനരികിൽ നിലയുറപ്പിച്ചിരിക്കുന്നതിനാൽ മൃതദേഹം പ്രദേശത്ത് നിന്നും മാറ്റാൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. ആറളം ആദിവാസി പുനരധിവാസ മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമാണ്. വേലി നിർമാണം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇഴഞ്ഞുനീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെതിരേ മേഖലയിൽ പ്രതിഷേധവും ശക്തമാണ്.
പാലക്കാട്: അട്ടപ്പാടി അരളികോണത്തില്‍ അമ്മയെ മകന്‍ തലയ്ക്കടിച്ചു കൊന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. രേഷി (55) ആണ് കൊല്ലപ്പെട്ടത്. ഹോളോബ്രിക്‌സ് കൊണ്ടു തലയ്ക്കടിച്ചുകൊലപ്പെടുത്തുകയായിരുന്നു. മകനെ കാണാതായതിനെ തുടർന്ന് രേഷി വീടിന് പുറത്തിറങ്ങി നോക്കിയപ്പോൾ രഘു ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. പ്രദേശവാസികളാണ് രേഷിയെ ചോരയില്‍ കുളിച്ച നിലയില്‍ കാണുന്നത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. മകന്‍ രഘു (35) വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രഘുവിന് മാനസിക പ്രശ്നമുണ്ടെന്നാണ് പോലീസ് പറയുന്നത്. ബഹളം കേട്ട് ഓടിക്കൂട്ടിയ നാട്ടുകാരാണ് രഘുവിനെ പിടിച്ചുവെച്ചത്. രഘുവും അമ്മയുമായി ഇടയ്ക്കിടയ്ക്ക് പ്രശ്‌നങ്ങളുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
ന്യൂഡൽഹി : മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തിൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് വനിതകളായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അന്ന് ചില തെരഞ്ഞെടുത്ത സ്ത്രീകൾക്ക് കൈമാറും. ഇത് ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള തന്റെ അക്കൗണ്ടുകളിലൂടെ അവരുടെ അനുഭവങ്ങൾ പങ്കിടാൻ അവർക്ക് അവസരം നൽകും. ‘ ഈ പ്രത്യേക അവസരത്തിൽ, എക്സ്, ഇൻസ്റ്റാഗ്രാം പോലുള്ള എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഒരു ദിവസത്തേക്ക് നമ്മുടെ രാജ്യത്തെ പ്രചോദനാത്മകരായ കുറച്ച് സ്ത്രീകൾക്ക് ഞാൻ കൈമാറാൻ പോകുന്നു. ഇവർ വ്യത്യസ്ത മേഖലകളിൽ വിജയം നേടിയിട്ടുണ്ട്, നവീകരിച്ചിട്ടുണ്ട്, വ്യത്യസ്ത മേഖലകളിൽ തങ്ങൾക്കായി ഒരു പ്രത്യേക വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മാർച്ച് 8 ന്, അവർ തങ്ങളുടെ ജോലിയും അനുഭവങ്ങളും നാട്ടുകാരുമായി പങ്കിടും . ഈ വേദി എന്റേതായിരിക്കാം, പക്ഷേ അവരുടെ അനുഭവങ്ങൾ, വെല്ലുവിളികൾ, നേട്ടങ്ങൾ എന്നിവ അവിടെ ചർച്ച ചെയ്യപ്പെടും ‘ അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: പാർട്ടിയ്ക്ക് തന്റെ സേവനം ആവശ്യമില്ലെങ്കിൽ താൻ മറ്റ് വഴികൾ തേടുമെന്ന മുന്നറിയിപ്പുമായി എം പി ശശിതരൂർ . ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് തരൂർ തന്റെ നിലപാട് വ്യക്തമാക്കിയത് . 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെ നേട്ടങ്ങൾക്ക് ശേഷം കോൺഗ്രസ് തുടർച്ചയായ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരാജയങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, പാർട്ടിക്ക് അതിന്റെ പ്രതിബദ്ധതയുള്ള വോട്ടർ അടിത്തറയ്ക്ക് അപ്പുറത്തുള്ള ആളുകളെ ഒപ്പം നിർത്തേണ്ടി വരുമെന്നും, തനിക്ക് വ്യക്തിപരമായി ലഭിച്ച പിന്തുണ അതിനു ഉദാഹരണമാണെന്നും തരൂർ പറഞ്ഞു. കോൺഗ്രസിനു ജനങ്ങളെ ഒപ്പം നിർത്താനായില്ലെങ്കിൽ അടുത്ത തവണയും കേരളത്തിൽ പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ നോക്കിയാൽ, കോൺഗ്രസിന്റെ വോട്ട് ഏകദേശം 19% ആയിരുന്നു. 26-27% അധികമായി ലഭിച്ചാൽ മാത്രമേ നമുക്ക് അധികാരത്തിലെത്താൻ കഴിയൂ. അതിനാൽ, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും നമ്മളെ പിന്തുണയ്ക്കാത്തവരെ നമുക്ക് ആവശ്യമുണ്ട്. ‘പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് തന്റേതായ കാര്യങ്ങള്‍ ചെയ്യാനുണ്ട്. പുസ്തകം, പ്രസംഗം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംസാരിക്കുന്നതിനുള്ള…
Subscribe to Updates
Get the latest creative news from FooBar about art, design and business.
