ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ വൈദ്യുതി വിതരണ കമ്പനിയായ ഇഎസ്ബി ഗ്രൂപ്പിന്റെ വരുമാനത്തിൽ ഇടിവ്. ഇയോവിൻ ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതി ശൃംഖലയിൽ ഉണ്ടായ നാശനഷ്ടങ്ങളാണ് കമ്പനിയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 10 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്.
2025 ൽ അയർലൻഡിലേക്ക് വീശിയടിച്ച ഏറ്റവും വിനാശകാരിയായ കൊടുങ്കാറ്റ് ആയിരുന്നു ഇയോവിൻ. ഇതേ തുടർന്ന് ഇഎസ്ബിയുടെ വൈദ്യുതി ലൈനുകൾ വ്യാപകമായി തകർന്നു. ദിവസങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് ജീവനക്കാർ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്. പോസ്റ്റ്മാറ്റിവയ്ക്കൽ ഉൾപ്പെടെ ഇഎസ്ബിയ്ക്ക് വലിയ ചിലവാണ് ഉണ്ടായത്.
Discussion about this post

