Author: Anu Nair

കണ്ണൂര്‍:പൊലീസ് ജീപ്പില്‍നിന്ന് പ്രതിയെ ബലമായൊ മോചിപ്പിച്ച് സിപിഎം പ്രവര്‍ത്തകര്‍ . തലശേരിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തയാളെയാണ് ബലമായി സിപിഎം പ്രവര്‍ത്തകര്‍ മോചിപ്പിച്ചത്. പ്രതിയെ ജീപ്പില്‍ നിന്ന് ഇറക്കികൊണ്ടുപോയ ശേഷം പൊലീസുകാരെ ക്ഷേത്രപരിസരത്ത് പൂട്ടിയിടുകയും ചെയ്തു. സംഭവത്തില്‍ 55 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ബുധനാഴ്ച അര്‍ധരാത്രിയോടെ മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷത്തില്‍ 27 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സംഘം വ്യാഴാഴ്ച ഇവിടെ എത്തിയപ്പോഴായിരുന്നു സംഭവം. ഒന്നാം പ്രതി ബിബിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ പൊലീസ് വാഹനത്തില്‍നിന്ന് പ്രതിയെ ബലമായി മോചിപ്പിച്ച ശേഷം പൂട്ടിയിടുകയായിരുന്നു.കേരളം ഭരിക്കുന്നത് തങ്ങളാണെന്നും കളിക്കാന്‍ നിന്നാല്‍ ഒറ്റയെണ്ണം തലശേരി സ്‌റ്റേഷനില്‍ കാണില്ലെന്നും പൊലീസുകാരെ ഭീഷണിപ്പെടുത്തി. ഉത്സവം എഴുന്നള്ളിപ്പിനിടെ സിപിഎം പ്രവര്‍ത്തകര്‍ ഇന്‍ക്വിലാബ് വിളിച്ചു. ഇത് സിപിഎം-ബിജെപി സംഘര്‍ഷത്തിന് കാരണമായി.ഇടപെട്ട പൊലീസിനെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു. തലശേരി എസ്‌ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്ക് പരിക്കേറ്റു.

Read More

കൊറോണ വൈറസ് , മനുഷ്യരാശിയെ എത്രമാത്രം ബാധിച്ചുവെന്ന് പ്രത്യേകം പറയേണ്ടതില്ല.ഈ മഹാമാരി മൂലം നിരവധി ആളുകൾ മരിച്ചു, ദശലക്ഷക്കണക്കിന് ആളുകൾ ഉപജീവനമാർഗം നഷ്ടപ്പെട്ട് തെരുവിലിറങ്ങി. ഇപ്പോഴിതാ കൊറോണ വൈറസിന് സമാനമായ മറ്റൊരു വൈറസ് ചൈനയിൽ ശാസ്ത്രജ്ഞർ കണ്ടെത്തി. HKU5-CoV-2 എന്ന വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണെന്നാണ് സൂചന . വവ്വാലുകളിൽ കണ്ടെത്തിയ ഈ വൈറസ് കൊറോണ വൈറസ് പോലെ തന്നെ അപകടകരമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഹോങ്കോങ്ങിലെ സൗത്ത് ചൈന മോണിംഗ് പോസ്റ്റ് എന്ന പത്രമാണ് വൈറസിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്.പ്രശസ്ത വൈറോളജിസ്റ്റ് ഷി ഷെങ്‌ലിയാണ് ഈ കണ്ടെത്തലിലേയ്ക്ക് നയിച്ച ഗവേഷണ സംഘത്തെ നയിച്ചത്. വുഹാൻ സർവകലാശാലയിലെ ഗ്വാങ്‌ഷോ ലബോറട്ടറി, ഗ്വാങ്‌ഷോ അക്കാദമി ഓഫ് സയൻസസ്, വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ ഈ ഗവേഷണത്തിൽ പങ്കെടുത്തു. അവരുടെ ഗവേഷണം പിയർ-റിവ്യൂഡ് ജേണൽ സെല്ലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . പുതുതായി കണ്ടെത്തിയ ഈ വൈറസ് മെർബെക്കോവൈറസ് ജനുസ്സിൽ പെടുന്നു ഹോങ്കോങ്ങിലെ ജാപ്പനീസ് പിപിസ്ട്രെൽ…

Read More

അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്‌ബി‌ഐ) പുതിയ ഡയറക്ടറായി ഇന്ത്യൻ വംശജനായ കശ്യപ് പട്ടേൽ ചുമതലയേറ്റു. വെള്ളിയാഴ്ച ഭഗവദ്ഗീതയിൽ തൊട്ടായിരുന്നു സത്യപ്രതിജ്ഞ . വാഷിംഗ്ടൺ ഡിസിയിലെ ഐസൻ‌ഹോവർ എക്‌സിക്യൂട്ടീവ് ഓഫീസ് കെട്ടിടത്തിലായിരുന്നു ചടങ്ങുകൾ . എഫ്‌ബി‌ഐയുടെ ഒമ്പതാമത്തെ ഡയറക്ടറാണ് കശ്യപ് പട്ടേൽ . അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും 1985 ൽ ന്യൂയോർക്കിലാണ് കശ്യപ് പട്ടേൽ ജനിച്ചത് . ഈസ്റ്റ് ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലേയ്ക്ക് കുടിയേറിയ ഇന്ത്യൻ വംശജരാണ് കശ്യപിന്റെ മാതാപിതാക്കൾ . ഗുജറാത്തിലെ വഡോദരയിലാണ് കുടുംബത്തിന്റെ വേരുകൾ . റിച്ച്മോണ്ട്സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടിയ കശ്യപ് മയാമിയിൽ വക്കീലായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കൊലപാതകം , മയക്കുമരുന്ന്, സാമ്പത്തിക തട്ടിപ്പുകൾ അങ്ങനെ നിരവധി കേസുകൾ അദ്ദേഹം കൈകാര്യം ചെയ്തു.പിന്നീട് നീതിന്യായ വകുപ്പിൽ തീവ്രവാദ പ്രോസിക്യൂട്ടറായി ചുമതലയേറ്റു.അമേരിക്കൻ പ്രതിരോധ വകുപിന്റെ റിപ്പോർട്ട് പ്രകാരം അൽ ഖ്വയ്ദ, ഇസ്ലാമി സ്റ്റേറ്റ് തുടങ്ങിയവയിലെ ഭീകരരെ തുറങ്കിലടക്കുന്നതിൽ കശ്യപിന്റെ സാമർത്ഥ്യം പ്രകടമായി. ഭീകരവിരുദ്ധ നീക്കങ്ങൾ നയിച്ച…

Read More

റായ്ബറേലി: 2027 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി . ഭൂമാവുവിലെ പാർലമെന്ററി വസതിയിൽ തന്നെ കാണാനെത്തിയ പാർട്ടി പ്രവർത്തകരോടാണ് സംഘടനയെ ശക്തിപ്പെടുത്താൻ രാഹുൽ ആവശ്യപ്പെട്ടത്. സമുദായത്തിൽ നിന്നുള്ള 12 അംഗ പ്രതിനിധി സംഘം ഭൂമാവുവിലെ വസതിയിൽ വെച്ച് രാഹുലിനെ കണ്ടതായി റായ്ബറേലിയിലെ കോൺഗ്രസ് പട്ടികജാതി വിഭാഗം പ്രസിഡന്റ് സുനിൽ കുമാർ ഗൗതം പറഞ്ഞു. ഡൽഹിയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ചിത്രത്തിൽ ഇല്ലാത്ത വിധമാണ് കോൺഗ്രസ് തുടച്ചു നീക്കപ്പെട്ടത് . അതിനു പിന്നാലെയാണ് യുപി തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് അടക്കമുളള ബിജെപി നേതൃനിരയുമായി ഏറ്റുമുട്ടാൻ കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ ആവശ്യപ്പെട്ടത് . അതേസമയം, റായ് ബറേലിയിലെ ചില പ്രദേശങ്ങളിൽ, രാഹുൽ ഗാന്ധിയെയും കോൺഗ്രസ് പാർട്ടിയെയും എതിർക്കുന്ന പോസ്റ്ററുകൾ അദ്ദേഹത്തിന്റെ സന്ദർശന വേളയിൽ പ്രത്യക്ഷപ്പെട്ടു. ബിഎസ്പി മേധാവി മായാവതിയെയും ദലിത് സമൂഹത്തെയും രാഹുൽ ഗാന്ധി അപമാനിച്ചുവെന്ന് പോസ്റ്ററുകളിൽ ആരോപിക്കുന്നു. മായാവതിക്കെതിരെ കോൺഗ്രസ് നേതാവ് ഉദിത്…

Read More

ഉറങ്ങുമ്പോൾ വായിൽ നിന്ന് ഉമിനീർ ഒലിക്കുന്ന പ്രശ്നം പലർക്കും ഉണ്ട്. നമ്മൾ അതൊന്നും അധികം ശ്രദ്ധിക്കാറില്ല. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം, ഉറങ്ങുമ്പോൾ വായിൽ നിന്ന് ഉമിനീർ ഒലിക്കുന്നത് വലിയ കുഴപ്പങ്ങൾ ഉണ്ടാകുമെന്ന് ഡോക്ടർമാർ പറയുന്നു. ഒരു വ്യക്തിക്ക് സൈനസുകൾ ഉണ്ടെങ്കിൽ, ഉമിനീർ വായിൽ അടിഞ്ഞുകൂടാൻ തുടങ്ങുകയും പുറത്തുവരുകയും ചെയ്യും. ആമാശയത്തിലെ വാതക രൂപീകരണം മൂലം ശരീരത്തിലെ അന്നനാളത്തിലെ ഉമിനീർ വർദ്ധിക്കാൻ തുടങ്ങുകയും, വായിൽ ഉമിനീർ രൂപപ്പെടുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.ഇതിനുള്ള ഏറ്റവും വലിയ കാരണം തൊണ്ടവേദന, സൈനസ് അണുബാധ,എന്നിവയാണ്. അലർജി മൂലവും വായിൽ നിന്ന് ഉമിനീർ പുറത്തുവരാം. ഇത് ശരീരത്തിൽ നിന്ന് വിഷ പദാർത്ഥങ്ങൾ നീക്കം ചെയ്യുന്നതിൽ ഉമിനീർ ഗ്രന്ഥികളെ കൂടുതൽ സജീവമാക്കുന്നു. ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധയുണ്ടായാൽ, വായിൽ നിന്ന് ഉമിനീർ വന്നേക്കാം . വിദഗ്ധരുടെ അഭിപ്രായത്തിൽ, ദീർഘനേരം ഉമിനീർ ഒലിക്കുന്ന പ്രശ്നം നിലനിൽക്കുന്നുണ്ടെങ്കിൽ, അത് നാഡീ വൈകല്യത്തെയാണ് സൂചിപ്പിക്കുന്നത് .

Read More

കൊല്ലം : കുണ്ടറയിൽ റെയിൽ വേ ട്രാക്കിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി. ആറുമുറിക്കട ഫയർ സ്റ്റേഷന് സമീപമാണ് സംഭവം . എഴുകോൺ പോലീസ് എത്തി പോസ്റ്റ് നീക്കം ചെയ്തെങ്കിലും വീണ്ടും അതേ സ്ഥാനത്ത് പോസ്റ്റ് പ്രത്യേക്ഷപ്പെട്ടത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. പാലരുവി എക്സ്പ്രസ് അട്ടിമറിക്കാനുള്ള ശ്രമമാണോ ഇതെന്നും സംശയമുണ്ട്. പുലർച്ചെ മൂന്നരയോടെയാണ് ട്രെയിൻ ഇതുവഴി കടന്നു പോകുന്നത് . ഇതിനു മുൻപാണ് പോസ്റ്റ് കണ്ടെത്തിയത് . സംഭവത്തിൽ റെയിൽ വേ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

വിക്കി കൗശൽ ചിത്രം ‘ ഛാവ ‘ യെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ഇന്ത്യൻ സിനിമയെ രൂപപ്പെടുത്തുന്നതിൽ മഹാരാഷ്ട്രയുടെയും മുംബൈയുടെയും പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു . ” മറാത്തി സിനിമകൾക്കൊപ്പം ഹിന്ദി സിനിമയെയും ഉയർത്തിക്കൊണ്ടുവന്നിരിക്കുന്നത് മഹാരാഷ്ട്രയും മുംബൈയുമാണ്. ഇക്കാലത്ത് ഛാവ തരംഗമായി മാറുകയാണ്.ശിവാജി സാവന്തിന്റെ മറാത്തി നോവലിലൂടെയാണ് സംബാജി മഹാരാജിന്റെ ഈ വീര്യത്തെക്കുറിച്ച് നമുക്ക് അറിവ് ലഭിക്കുന്നത്.ഛത്രപതി സംബാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഛാവ, ചരിത്ര സംഭവങ്ങളുടെയും സാംസ്കാരിക പ്രാധാന്യത്തിന്റെയും ചിത്രീകരണം കൊണ്ട് ശ്രദ്ധ ആകർഷിച്ചു.‘ നരേന്ദ്രമോദി പറഞ്ഞു. മാഡോക്ക് ഫിലിംസ് നിർമ്മിച്ച് ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത ചിത്രത്തിൽ വിക്കി കൗശൽ ടൈറ്റിൽ റോളിൽ എത്തുന്നു ,.രശ്മിക മന്ദന്ന യേസുഭായ് ഭോൺസാലെയായും , അക്ഷയ് ഖന്ന ഔറംഗസേബായും, ഡയാന പെന്റി സിനത്ത്-ഉൻ-നിസ്സ ബീഗമായും, അശുതോഷ് റാണ ഹംബിറാവു മോഹിതെയായും, ദിവ്യ ദത്ത സോയാരാഭായിയായുമാണ് ചിത്രത്തിൽ എത്തുന്നത്.

Read More

തൊടുപുഴ ; ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് ദമ്പതികൾ മരിച്ചു . പന്നിയാർകുട്ടി ഇടയോടിയിൽ ബോസ് (55), ഭാര്യ റീന (48), വാഹനം ഓടിച്ചിരുന്ന എബ്രഹാം (50) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞായിരുന്നു അപകടം . ഒളിമ്പ്യൻ ബീനാമോളുടെ സഹോദരിയാണ് മരിച്ച റീന. സഹോദരൻ ബിനുവിന്റെ ഭാര്യാപിതാവാണ് മരിച്ച എബ്രഹാം . അദ്ദേഹമാണ് വാഹനം ഓടിച്ചിരുന്നത് . വെള്ളിയാഴ്ച്ച രാത്രി പത്തരയോടെയായിരുന്നു അപകടം. പന്നിയാർ കുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും, ഭാര്യയും താമസിക്കുന്നത് . മുല്ലക്കാനത്ത് ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു. പന്നിയാർ കുട്ടി പള്ളീയ്ക്ക് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട ജീപ്പ് നൂറടി താഴ്ച്ചയിലേയ്ക്ക് മറിയുകയായിരുന്നു. സംഭവം നടന്ന സ്ഥലം കുത്തനെയുള്ള ഇറക്കവും വീതി കുറഞ്ഞ പ്രദേശവുമാണ്. പരിക്കേറ്റ മൂന്നു പേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബോസും റീനയും വരും വഴി മരണപ്പെട്ടു.

Read More

പാമ്പുകളെ ഭയമില്ലാത്തവർ ആരുമുണ്ടാവില്ല . വിഷമുള്ളതും , ഇല്ലാത്തതുമായി കടലിലും, കരയിലും ലക്ഷക്കണക്കിന് ഇനം പാമ്പുകളാണ് ഉള്ളത് . ഇതിൽ ഇത്തിരി കുഞ്ഞൻ നീർക്കോലി മുതൽ ഭീമൻ അനാക്കോണ്ടാ വരെയുണ്ട്. ഇരുട്ടൊന്ന് വീണാൽ പാമ്പിനെ ഭയക്കുന്നവരാണ് നമ്മൾ . അപ്പോൾ പാമ്പുകൾ ഇല്ലാത്ത ഒരു രാജ്യത്തെ പറ്റി ആലോചിച്ചു നോക്കൂ. രാവെന്നോ, പകലെന്നോ ഇല്ലാതെ പാമ്പുകളെ പേടിക്കാതെ സ്വതന്ത്രമായി കാൽനടയായി സഞ്ചരിക്കാൻ കഴിയും . ഇത്തരത്തിൽ പാമ്പുകളില്ലാത്ത രാജ്യമാണ് അയർലാൻഡ് . പടിഞ്ഞാറൻ രാജ്യമായ അയർലാൻഡിൽ പാമ്പുകളില്ലാത്തതിനെ കാരണം ചോദിക്കുമ്പോൾ ചിലർ പറയുന്നത് മതപരമായ കാരണമാണ് . പാട്രിക് പുണ്യാളന്‍ പാമ്പുകളെ സമുദ്രത്തിലേക്കു പായിച്ചുവെന്ന ആ കഥയ്ക്ക് മുകളിൽ ശാസ്ത്രജ്ഞർ വയ്ക്കുന്ന സത്യം മറ്റൊന്നാണ്.ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കുശേഷം വൻകര വ്യാപനത്തെത്തുടർന്നു പലവൻകരകളും രൂപപ്പെട്ടപ്പപ്പോൾ സമുദ്രത്തിനടിയില്‍നിന്നാണ് അയർലൻഡ് രൂപം പ്രാപിച്ചു വന്നത്. ഇത്തരത്തിൽ ഉയര്‍ന്നു വന്നപ്പോള്‍ അയർലൻഡ് പൂർണമായും മഞ്ഞുമൂടിയ പ്രദേശമായിരുന്നു. മഞ്ഞുപാളികൾ വഴി ബ്രിട്ടനുമായി അയര്‍ലന്റ് ബന്ധപ്പെട്ടു കിടന്നിരുന്നുവെങ്കിലും മഞ്ഞ് പാമ്പിനെ അകറ്റിനിര്‍ത്തി…

Read More

തിരുവനന്തപുരം ;ആശുപത്രി ഐസിയുവിൽ മാതാപിതാക്കൾ ഉപേക്ഷിച്ച 23 ദിവസം പ്രായമുള്ള കുഞ്ഞിന് വനിതാ ശിശു വികസന വകുപ്പ് പരിചരണം നൽകുമെന്ന് മന്ത്രി വീണ ജോർജ് . ഇതുസംബന്ധിച്ച് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വനിതാ ശിശു വികസന വകുപ്പിന്റെ ജില്ലാ ഓഫീസർ ആശുപത്രി സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിക്കും. മാതാപിതാക്കൾ തിരിച്ചെത്തിയാൽ കുഞ്ഞിനെ അവർക്ക് കൈമാറും. മാതാപിതാക്കൾക്ക് ഇനി കുഞ്ഞിനെ വേണ്ടെങ്കിൽ, നിയമനടപടികളിലൂടെ ശിശുക്ഷേമ സമിതി കുഞ്ഞിനെ ഏറ്റെടുക്കും കുഞ്ഞിന് കൂടുതൽ ചികിത്സ ഉറപ്പാക്കാൻ എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കോട്ടയത്തെ ഒരു മത്സ്യ ഫാമിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ പ്രസവത്തിനായി വീട്ടിലേക്ക് പോകുകയായിരുന്നു. എന്നാൽ ഭാര്യക്ക് ട്രെയിനിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെടുകയും അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു, അവിടെ അവർ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ഒരു കിലോഗ്രാമിൽ താഴെ ഭാരമുള്ളതിനാൽ, കുഞ്ഞിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഒരു സ്വകാര്യ ആശുപത്രിയുടെ എൻഐസിയുവിലേക്ക്…

Read More