എറണാകുളം: രായമംഗലത്ത് ഹോട്ടൽ ആക്രമിച്ച് ജീവനക്കാരെ മർദ്ദിച്ച കേസിൽ പൾസർ സുനി അറസ്റ്റിൽ. കുറുപ്പംപടിയിലെ ഡേവിഡ്സ് ലാഡ് ഹോട്ടലിൽ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
രണ്ടാമതും ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ വൈകിയെന്ന് ആരോപിച്ച് സുനി ജീവനക്കാരെ അധിക്ഷേപിക്കാൻ തുടങ്ങി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കടയിലെ ഗ്ലാസുകൾ തറയിൽ എറിഞ്ഞ് തകർക്കുകയും ചെയ്തു. ഹോട്ടൽ ഉടമയുടെ പരാതിയിൽ തോപ്പും പടി പോലീസ് കേസെടുത്തു.
2017-ൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ സുനി കർശനമായ വ്യവസ്ഥകളിൽ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.
Discussion about this post