ഡബ്ലിൻ: ബോവർ മീഡിയയുടെ ഡബ്ലിനിലെ ഓഫീസുകളിൽ നിന്നും ലഹരിശേഖരം പിടിച്ചെടുത്തു. സംഭവത്തിൽ 30 വയസ്സുള്ള ജീവനക്കാരനെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ആയിരുന്നു ഡബ്ലിനിലെ ഓഫീസുകളിൽ നിന്നും ലഹരിശേഖരം പിടികൂടിയത്.
എഫ്എം, ന്യൂസ്റ്റോക്ക് റേഡിയോ സ്റ്റേഷനുകളുടെ ഓഫീസുകളിൽ നിന്നാണ് ലഹരിശേഖരം പിടികൂടിയത്. തപാൽ വഴിയാണ് ഇവിടേയ്ക്ക് ലഹരി എത്തിയത്. ഇത് സംബന്ധിച്ച വിവരം ലഭിച്ചതോടെയാണ് പോലീസ് പരിശോധന നടത്തിയത്. ഒരു ലക്ഷം യൂറോ വിലവരുന്ന കഞ്ചാവ് ആയിരുന്നു പിടിച്ചെടുത്തത്.
Discussion about this post

