- മുള്ളൻ പന്നിയെ തല്ലിക്കൊന്ന സംഭവം; വനം വകുപ്പിന് മുന്നിൽ കീഴടങ്ങി സിപിഎം നേതാവ് വെള്ളനാട് ശശി
- മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ
- ഇന്ത്യയുടെ യുദ്ധവിമാനവികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത് ; സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ഭാരതം
- രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ച നടപടിയ്ക്കെതിരെ കോടതിയെ സമീപിക്കും ; കെ എസ് ശബരിനാഥൻ
- ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായി മുഹമ്മദ് ബാഗർ സോൾഗാദർ ; യൂറോപ്യൻ യൂണിയൻ നിരോധനമേർപ്പെടുത്തിയ നേതാവ്
- ബംഗാളിൽ 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി ; നിലവിലുള്ളത് 18,497 സ്വത്തുക്കൾ മാത്രം
- അബോധത്തിലെ 13 വർഷങ്ങൾ; രാജ്യത്തെ ആദ്യ ദയാമരണം; ഹരീഷ് റാണ വിടവാങ്ങി
- യുദ്ധം അവസാനിക്കുമോ ? ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി
Author: Anu Nair
ന്യൂഡല്‍ഹി: പുതിയ ബജറ്റ് ഫോൺ അവതരിപ്പിക്കാനൊരുങ്ങി വിവോ. കമ്പനിയുടെ പുതിയ ഫോണായ ടി4എക്സ് ഫൈവ് ജി ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിവോ ടി4എക്‌സ് 5G മീഡിയാടെക് ഡൈമെന്‍സിറ്റി 7300 ചിപ്‌സെറ്റ് ആണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ലോഞ്ച് തീയതി സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഒന്നും കമ്പനി നടത്തിയിട്ടില്ല . 50 എം പി എഐ – എൻഹാൻസ്ഡ് പ്രൈമറി ക്യാമറയോടെയായിരിക്കും ഫോൺ വിപണിയിൽ എത്തുക .എ ഐ ഇറേസർ, എ ഐ ഡോക്യൂമെൻഡ് മോഡ് പോലുള്ള നൂതന എ ഐ സവിശേഷതകളും ഫോണിലുണ്ടാകുമെന്നാണ് സൂചന . 6500 എം എ എച്ച് ബാറ്ററി കരുത്താണ് ഫോണിന്റെ മറ്റൊരു പ്രത്യേകത . നോട്ടിഫിക്കേഷനായി കസ്റ്റം ലൈറ്റിംഗ് ഇഫക്ടുകൾ നൽകുന്ന ഡൈനാമിക് ലൈറ്റ് ഫീച്ചറും ഇതിൽ ഉണ്ടാകും. പർപ്പിൾ, മറൈൻ ബ്ലൂ കളറുകളിൽ ഈ ഫോൺ ലഭ്യമാകും . ഫോണിന്റെ വില 15,000 രൂപയിൽ താഴെയായിരിക്കും.
ചികിത്സാ ചിലവുകൾ നാൾക്ക് നാൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ആരോഗ്യ ഇൻഷുറൻസ് എടുക്കുക എന്നത് അത്യാപേക്ഷിതമായിരിക്കുകയാണ് . പല കുടുംബങ്ങളുടെയും താളം തെറ്റിക്കുന്നത് അപ്രതീക്ഷിതമായി വരുന്ന ചികിത്സാ ചിലവുകളാണ്.ഈ സാഹചര്യം ഒഴിവാക്കാൻ ഇൻഷുറൻസ് പോളിസികൾക്ക് കഴിയും . ആരോഗ്യ ഇൻഷുറൻസുകൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് അതിലെ സബ് ലിമിറ്റുകൾ എന്തൊക്കെയാണെന്ന് ശ്രദ്ധിക്കേണ്ട കാര്യം .ഓരോ രോഗങ്ങളുടെ ചികിത്സയ്ക്ക് എത്ര രൂപ എന്ന പരിധി ഇതുവഴി നമുക്കറിയാനാകും. ആശുപത്രി ചികിത്സയുടെ എല്ലാ ചിലവുകളും ഉൾപ്പെടുന്ന പോളിസി എടുക്കുന്നതാണ് ഉചിതം. ഉയർന്ന പ്രീമിയം ഒഴിവാക്കാൻ പലരും സബ് ലിമിറ്റുകളുള്ള പോളിസി തെരഞ്ഞെടുക്കാറുണ്ട് . എന്നാൽ ഇതിന്റെ പ്രശ്നം ചികിത്സാ ചിലവുകൾക്ക് പരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. അതിനപ്പുറം വരുന്ന ചികിത്സാ ചിലവുകൾ നമ്മൾ കൈയ്യിൽ നിന്ന് നൽകേണ്ടി വരും . തിമിരം, സൈനസസ്, പ്രസവചികിത്സ, പൈല്‍സ് എന്നിവയ്‌ക്കാണ് സാധാരണയായി ഇന്‍ഷുറന്‍സ് കമ്പനികള്‍ തുകയ്‌ക്ക് പരിധി നിശ്ചയിക്കാറ്. ഇത്തരത്തിൽ സബ് ലിമിറ്റുകൾ ഓരോ കമ്പനിയ്ക്കും വ്യത്യസ്തമായിരിക്കും…
അടുക്കളയിൽ വീട്ടമ്മമാർ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടാണ് ഈച്ച ശല്യം . ആഹാരസാധനങ്ങളിലും, പച്ചക്കറികളിലും ഒക്കെയായി പാറിപ്പറന്ന് പടർത്തുന്ന രോഗങ്ങളും ചെറുതല്ല. അടുക്കളയിൽ ആയതുകൊണ്ട് തന്നെ കീടനാശിനികൾ ഉപയോഗിക്കാനും ബുദ്ധിമുട്ടാണ്. എന്നാൽ വീട്ടിൽ ലഭ്യമായ അധികം പണച്ചിലവില്ലാത്ത ചില സാധനങ്ങൾ കൊണ്ട് തന്നെ നമുക്ക് ഇവയെ തുരത്താം . യൂക്കാലിപ്റ്റസ് , വേപ്പ് തുടങ്ങിയവയുടെ എണ്ണ സ്പ്രെ ചെയ്ത് ഈച്ചയെ നമുക്ക് തുരത്താവുന്നതാണ് . ഈച്ചയെയും, ചിതലിനെയും ഒക്കെ തുരത്താൻ പറ്റിയ ഒന്നാണ് വയനയില. ഇതിന്റെ അതികഠിനമായ മണം ഈച്ചകളെയും , മറ്റ് പ്രാണികളെയും ഒക്കെ തുരത്തും. ആഹാരസാധനങ്ങളുടെ രുചി കൂട്ടാൻ ഉപയോഗിക്കുന്ന കറുവപ്പട്ടയും ഈച്ചയെ തുരത്താൻ സഹായിക്കും . പ്രാണി ശല്യമുള്ളയിടങ്ങളിൽ ഇവ പൊടിച്ച് വിതറുന്നത് സഹായകരമാകും. കാപ്പിയുടെ ഗന്ധം പ്രാണികൾക്കും ഈച്ചകൾക്കും തീരെ പിടിക്കില്ല.ഒരു ചെറിയ പാത്രം എടുത്ത് അതിൽ കുറച്ച് കാപ്പിപ്പൊടി ഇട്ട് അടുക്കളയുടെ ഭാഗത്ത് വച്ചാൽ ഈച്ച വരില്ല.പുതിനയും , തുളസിയും അരച്ച് കലക്കിയ വെളളം…
കണ്ണൂർ ; മാരക ലഹരി മരുന്ന് മെത്താഫിറ്റമിനുമായി യുവതി അറസ്റ്റിൽ . കണ്ടങ്കാളി മുല്ലക്കൊടിയാലെ സി നിഖില (30) ആണ് എക്സൈസ് സംഘം വീട്ടിൽ വച്ച് അറസ്റ്റ് ചെയ്തത് . വിൽപ്പന നടത്താൻ ബാംഗ്ലൂരിൽ നിന്ന് എത്തിച്ച ലഹരി മരുന്നാണ് പിടികൂടിയത് . 2023 ൽ ഇവരെ കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്ന നിഖില ബുള്ളറ്റ് ലേഡി എന്നാണ് അറിയപ്പെടുന്നത് . ബുള്ളറ്റ് യാത്രയിലൂടെ ലഭിക്കുന്ന സൗഹൃദങ്ങൾ വഴിയാണ് ഇവർ ലഹരി മരുന്ന് വിൽപ്പനയിലേയ്ക്ക് തിരിഞ്ഞതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കൊല്ലം ; റോഡ് നിയമലംഘനങ്ങൾക്ക് പിഴ അടപ്പിക്കാൻ ഓടി നടക്കുന്ന മോട്ടോർ വാഹന വകുപ്പിനെ കൊണ്ട് പിഴ അടപ്പിച്ച് യുവാവ് . പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ നിരത്തിലിറങ്ങിയ സർക്കാർ വാഹനത്തിനാണ് റോഡിൽ തടഞ്ഞു നിർത്തി ഉദ്യോഗസ്ഥരെ കൊണ്ട് പിഴ അടപ്പിച്ചത് . കൊല്ലം ആയൂർ ജംഗ്ഷനിലാണ് സംഭവം . വാഹന പരിശോധന നടത്തുന്ന എം വി ഡി ഉദ്യോഗസ്ഥരെ കണ്ട് സമീപത്തെ കടയിലെ ജീവനക്കാരൻ പരിവാഹൻ സൈറ്റിൽ കയറി എം വിഡിയുടെ വാഹനത്തിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഉണ്ടോയെന്ന് പരിശോധിച്ചു. ജനുവരി 25 ന് കാലാവധി കഴിഞ്ഞ വാഹനവുമായാണ് എം വി ഡി എത്തിയെന്നത് മനസിലാക്കിയ യുവാവ് വാഹനത്തിനടുത്തെത്തി ഉദ്യോഗസ്ഥരോട് പിഴ അടക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം തനിക്കു പിഴയീടാക്കിയതാണെന്നും നിയമലംഘനത്തിനു ശിക്ഷ എല്ലാവർക്കും ഒരുപോലെയാണെന്നും യുവാവ് വാദിച്ചു. പെട്ടു പോയ ഉദ്യോഗസ്ഥർ തുടർന്ന് തങ്ങളൂടേ വാഹനത്തിന് 2000 രൂപ പിഴ അടച്ച് ചെലാൻ യുവാവിനെ കാട്ടിയ ശേഷമാണ് മടങ്ങിയത് . അതേസമയം…
അമ്പലപ്പുഴ ; ജോസ് കെ മാണി എം പി യുടെ മകൾ പ്രിയങ്കയെ (28) പാമ്പ് കടിച്ചു . മാതാവ് നിഷ ജോസ് കെ മാണിയുടെ ആലപ്പുഴയിലെ വസതിയിൽ വച്ചാണ് പാമ്പ് കടിയേറ്റത് . നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 24 മണിക്കൂർ നിരീക്ഷണത്തിലാണ് പ്രിയങ്ക . കടിച്ച പാമ്പ് ഏതാണെന്ന് വ്യക്തമായിട്ടില്ലെന്നും , ആരോഗ്യനില നിലവിൽ തൃപ്തികരണമാണെന്നും ഡോക്ടർമാർ പറഞ്ഞു.
കൊച്ചി : മഹാകുംഭമേളയിൽ പങ്കെടുത്ത് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. മഹാകുംഭമേളയിലൂടെ രാജ്യത്തിന്റെ വിശ്വാസവും, സംസ്ക്കാരവും കാത്തു രക്ഷിക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ പാരമ്പര്യങ്ങൾ പുനരുജ്ജീവിപ്പിച്ചു കൊണ്ട് ഇത്രയും മികച്ച രീതിയിൽ മഹാകുംഭമേള സംഘടിപ്പിച്ച യോഗി സർക്കാരിന് അദ്ദേഹം നന്ദി പറഞ്ഞു .രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കോടിക്കണക്കിന് ഭക്തരാണ് കുംഭമേളയിലേയ്ക്ക് ഒഴുകി എത്തിയത് . രാജ്യത്തിന്റെ പുരോഗതിയ്ക്കും, സമാധാനത്തിനും വേണ്ടി താൻ ഗംഗാദേവിയോട് പ്രാർത്ഥിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തോടൊപ്പം ബോട്ട് യാത്രയും അദ്ദേഹം നടത്തി . കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി ദേശീയാധ്യക്ഷനുമായ ജെ.പി. നഡ്ഡയും ഇന്നലെ കുടുംബസമേതം പ്രയാഗ്‌രാജിലെത്തി മഹാകുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്‌നാനം നടത്തിയിരുന്നു.
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ 150 കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഉടമകള്‍ മുങ്ങി.ബില്യണ്‍ ബീസ് എന്ന പേരില്‍ ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‌റെ മറവിലായിരുന്നു തട്ടിപ്പു നടത്തിയത്. ഇരിങ്ങാലക്കുട നടവരമ്പ് സ്വദേശി ബിബിന്‍ കെ.ബാബു, ഭാര്യ ജയ്ത വിജയന്‍, സഹോദരന്‍ സുബിന്‍ കെ.ബാബു, ലിബിന്‍ എന്നിവരാണ് സൂത്രധാരര്‍. ആദ്യത്തെ മാസങ്ങളില്‍ പറഞ്ഞ പലിശ നല്‍കി വിശ്വാസം ആര്‍ജിച്ച ശേഷം കൂടുതല്‍ വലിയ നിക്‌ഷേപങ്ങള്‍ സ്വീകരിക്കുകയായിരുന്നു. നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെടുന്നവരോട് രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ നല്‍കാമെന്നും ലാഭവിഹിതത്തിന്റെ ഒരു ഭാഗം എല്ലാ മാസവും നല്‍കാമെന്നുമായിരുന്നു ഉടമകള്‍ കരാറുണ്ടാക്കിയിരുന്നത്. ആദ്യം കിട്ടിയിരുന്ന പലിശ പിന്നീട് മുടങ്ങി. 2024 ഡിസംബറിലാണ് ആദ്യ പരാതി ഇരിങ്ങാലക്കുട പോലീസിന് ലഭിച്ചത്. ഉടമകൾ വിദേശത്തേക്ക് കടന്നതായാണ് റിപ്പോർട്ട് . 10 ലക്ഷം നിക്ഷേപിച്ചാല്‍ പ്രതിമാസം അമ്പതിനായിരം രൂപ വരെ വാഗ്ദാനം ചെയ്തായിരുന്നു ആളുകളെ ആകര്‍ഷിച്ചിരുന്നത്. 32 നിക്ഷേപകര്‍ പരാതിപ്പെട്ടതില്‍ പൊലീസ് നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ഒരുകോടി…
പ്രയാഗ്‌രാജ് ; ത്രിവേണി സംഗമത്തിൽ നടക്കുന്ന മഹാ കുംഭമേളയിൽ പുണ്യസ്നാനം നടത്താൻ ഭക്തർ ഇപ്പോഴും എത്തിച്ചേരുന്നു. അതേസമയം രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് ലോക റെക്കോർഡുകൾ സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് മഹാകുംഭമേള . ഫെബ്രുവരി 24 ന് നടക്കുന്ന മഹാ കുംഭമേളയിൽ രണ്ട് ലോക റെക്കോർഡുകൾ പിറക്കും. ഗംഗാഘട്ടിൽ 10 കിലോമീറ്റർ ദൂരത്തിൽ 15,000 ശുചീകരണ തൊഴിലാളികൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതാകും ആദ്യം റെക്കോർഡിൽ ഇടം നേടുക . മഹാകുംഭമേളയുടെ പരേഡ് ഗ്രൗണ്ടിൽ സ്ഥിതി ചെയ്യുന്ന ത്രിവേണി മാർഗിൽ 1000 ഇ-റിക്ഷകൾക്ക് പകരം 550 ഷട്ടിൽ ബസുകൾ സർവീസ് നടത്തി റെക്കോർഡ് സൃഷ്ടിക്കും ഫെബ്രുവരി 25 ന് 10,000 ത്തോളം ഹാൻഡ് പ്രിന്റിംഗ് നടത്തിയും റെക്കോർഡ് സൃഷ്ടിക്കും . ഈ മാസം 14, 15 തീയതികളിൽ നടത്താനിരുന്ന ഈ പരിപാടികൾ തിരക്ക് കാരണമാണ് നീട്ടി വച്ചത്
ഈ ലോകത്ത് പണമുണ്ടാക്കാൻ നിരവധി മാർഗങ്ങളുണ്ട്. ലളിതമായ മാർഗത്തിൽ നിങ്ങൾക്കും വളരെ എളുപ്പത്തിൽ പണം സമ്പാദിക്കാൻ കഴിയും, വീട്ടിൽ ഇരുന്നുകൊണ്ട് കോടീശ്വരൻ ആകാൻ പോലും കഴിയും. നിങ്ങളുടെ കൈവശം ഈ പ്രത്യേക പഴയ 2 രൂപ നോട്ട് ഉണ്ടെങ്കിൽ, അത് വിറ്റ് നിങ്ങൾക്ക് 5 ലക്ഷം രൂപ വരെ സമ്പാദിക്കാൻ കഴിയും. പുരാതന വസ്തുക്കൾ ശേഖരിക്കുന്നത് പോലെ തന്നെ, പഴയ നോട്ടുകളും നാണയങ്ങളും ശേഖരിക്കുന്ന ഒരു ഹോബി പലർക്കും ഉണ്ട്. നിങ്ങൾക്കും ഈ ഹോബി ഉണ്ടെങ്കിൽ, ഈ പഴയ നോട്ടുകൾ വിറ്റ് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കാം. പ്രത്യേകിച്ച് ഒരു പ്രത്യേക 2 രൂപ നോട്ടാണെങ്കിൽ, നിങ്ങൾക്ക് വീട്ടിലിരുന്ന് 5 ലക്ഷം രൂപ വരെ സമ്പാദിക്കാം. എല്ലാ നോട്ടുകളും വിൽക്കാൻ കഴിയില്ല, നിങ്ങളുടെ കൈവശമുള്ള നോട്ടിന്റെ സീരിയൽ നമ്പർ 786 ആയിരിക്കണം. പലരും 786 എന്ന സംഖ്യയെ ഭാഗ്യ സംഖ്യയായി കണക്കാക്കുന്നു. അതുകൊണ്ട് തന്നെ, ഈ പ്രത്യേക നമ്പറുള്ള ഒരു നോട്ട് വാങ്ങാൻ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
