കണ്ണൂർ: പാനൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 70 കാരന് ദാരുണാന്ത്യം . മൊകേരി സ്വദേശിയായ ശ്രീധരനാണ് മരിച്ചത് .
പട്ടിയത്തിലെ മുതിയങ്ങയിൽ രാവിലെ 8 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ശ്രീധരൻ തന്റെ കൃഷിയിടത്തിലായിരുന്നപ്പോഴാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ എത്തുന്നതിനുമുമ്പ് മരിച്ചു. മൃതദേഹം തലശ്ശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വയലിൽ പണിയെടുത്തിരുന്ന സ്ത്രീകളുടെ നിലവിളി കേട്ട് ഓടിയെത്തിയപ്പോൾ കണ്ടത് മുറിവേറ്റ് കിടക്കുന്ന ശ്രീധരനെയാണെന്ന് നാട്ടുകാർ പറഞ്ഞു. ശരീരത്തിൽ ആഴത്തിൽ മുറിവേറ്റിരുന്നു.
Discussion about this post

