ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ നടക്കുന്ന റൈഡർ കപ്പിൽ വളണ്ടിയർമാരാൻ അപേക്ഷിച്ചത് 35,000 ത്തിലധികം ആളുകൾ. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി അടുത്ത ആഴ്ച അവസാനിക്കാനിരിക്കെയാണ് അപേക്ഷകരുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ലിമെറിക്കിലെ അഡാരെ മാനറിൽ അടുത്ത വർഷമാണ് റൈഡർ കപ്പ് നടക്കുക.
ലോകമെമ്പാടുമുള്ള 87 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകൾ ബന്ധപ്പെട്ടവർക്ക് ലഭിച്ചിട്ടുണ്ട്. രണ്ടായിരം തസ്തികകളിലേക്ക് ആണ് അപേക്ഷകൾ എത്തിയിരിക്കുന്നതെന്ന് യൂറോപ്യൻ ടൂർ ഗ്രൂപ്പ് അറിയിച്ചു. അയർലൻഡിൽ അരങ്ങേറുന്ന ഏറ്റവും വലിയ കായിക പരിപാടികളിൽ ഒന്നിൽ പങ്കെടുക്കാൻ അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 1 ആണ്.
Discussion about this post

