റോഹ്തക് ; ഹരിയാനയിൽ 22 കാരിയായ യൂത്ത് കോൺഗ്രസ് നേതാവിന്റെ മൃതദേഹം സ്യൂട്ട്കേസിനുള്ളിൽ കണ്ടെത്തി.. യൂത്ത് കോൺഗ്രസ് റോഹ്തക് ജില്ല വൈസ് പ്രസിഡന്റായ 22 കാരി ഹിമാനി നർവാളാണ് കൊല്ലപ്പെട്ടത്. സാംപ്ല ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് മൃതദേഹം അടങ്ങിയ പെട്ടി കണ്ടെത്തിയത് . ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരിക്കാമെന്നാണ് അനുമാനം.സംസ്ഥാനത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന യൂത്ത് കോൺഗ്രസ് നേതാവായിരുന്നു ഹിമാനി .മരണത്തിൽ കോൺഗ്രസ്, എക്സിൽ അനുശോചനം രേഖപ്പെടുത്തുകയും വിഷയത്തിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.
മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ മകനും കോൺഗ്രസ് എംപിയുമായ ദീപേന്ദർ സിംഗ് ഹൂഡയ്ക്കും പാർട്ടി എംഎൽഎ ബിബി ബത്രയ്ക്കുമൊപ്പമുള്ള നിരവധി ഫോട്ടോകൾ ഹിമാനി നർവാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.