മലപ്പുറം : സോപാന സംഗീതജ്ഞൻ ഞരളത്ത് ഹരിഗോവിന്ദൻ മുസ്ലീം ലീഗിൽ ചേർന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്നാണ് ഹരിഗോവിന്ദൻ അംഗത്വം സ്വീകരിച്ചത്.
ഇടതുപക്ഷവും, സംഘപരിവാറും ഒരേ തൂവൽ പക്ഷികളാണെന്നും, വാക്കും, പ്രവർത്തിയും, പ്രവർത്തിയിൽ മതേതരത്വവും, മനസാക്ഷിയും ഉള്ളതുകൊണ്ടാണ് താൻ ലീഗിൽ ചേർന്നതെന്നാണ് ഹരിഗോവിന്ദൻ പറയുന്നത്.
‘സാമുദായിക ധ്രുവീകരണത്തിന് പ്രതിരോധം സൃഷ്ടിക്കുമെന്ന് പ്രതീക്ഷവരായിരുന്നു ഇടതുപക്ഷം .അവർക്കൊപ്പം നിരവധി വേദികളും പങ്ക് വച്ചിട്ടുണ്ട് . പക്ഷെ അവരും, സംഘപരിവാറും ഒരേ തൂവല്പക്ഷികളാകുന കാഴ്ച്ചയാണിപ്പോൾ കാണാൻ പഴിയുന്നത് . വെള്ളാപ്പള്ളി നടേശന്റെ അടക്കമുള്ള പ്രസ്താവനയ്ക്ക് ഇടതുപക്ഷം പിന്തുണ നൽകി . ഒരു കലാകാരൻ എന്ന നിലയ്ക്ക് എന്നെ ഭയപ്പെടുത്തുന്ന സമീപനമാണ് ഇടതുപക്ഷത്തിൽ നിന്ന് ഉണ്ടാകുന്നത്.
ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേർന്നാൽ അത് ലീഗിൽ ആകുമെന്ന് വർഷങ്ങൾക്ക് മുൻപേ ഞാൻ പറഞ്ഞതാണ്.പ്രവൃത്തിയിൽ മതേതരത്വവും മനുഷ്യത്വവും സൂക്ഷിക്കുന്നവരായത്കൊണ്ടാണ് ലീഗിൽ ചേർന്നത് ‘ ഹരിഗോവിന്ദൻ പറഞ്ഞു.

