തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിനു കീഴിലുള്ള ബോയ്സ് ഹോസ്റ്റലിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തി. 15 മുറികളിലായിരുന്നു എക്സൈസിന്റെ മിന്നൽ പരിശോധന.
കോളേജുകൾ അടച്ചിട്ടിട്ടും വിദ്യാർഥികൾ ഹോസ്റ്റലിൽ താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ ഹോസ്റ്റലുകളിൽ പരിശോധന നടത്തിയത് . 70 ലധികം മുറികളുള്ള വലിയ ഹോസ്റ്റലാണിത് . പരിശോധന നടത്തിയ ചില മുറികളിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഇപ്പോൾ ക്യാമ്പസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പുറമേ മുൻ വിദ്യാർത്ഥികളും ഇവിടെ താമസിക്കാറുണ്ട്.
കളമശേരി പോളീടെക്നിക്ക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിനു പിന്നാലെയാണ് തലസ്ഥാനത്തെ കോളേജ് ഹോസ്റ്റലിലും എക്സൈസ് പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തത്.