കൊച്ചി : വിവാദങ്ങൾക്കിടെ എമ്പുരാൻ ചിത്രത്തിന്റെ പുതിയ പോസ്റ്ററ്റ് പങ്ക് വച്ച് സംവിധായകൻ പൃഥ്വിരാജ് . മോഹൻലാലിന്റെയും, നിർമ്മാതാക്കളായ ആശീർവാദിന്റെയും, ഗോകുലത്തിന്റെയും പേര് ഒഴിവാക്കിയാണ് പുതിയ പോസ്റ്റർ പങ്ക് വച്ചത് . എന്നാൽ നിമിഷങ്ങൾക്കുള്ളിൽ കമന്റുകൾ വന്നതോടെ പോസ്റ്റ് എഡിറ്റ് ചെയ്യുകയും ചെയ്തു.
അതേസമയം വിവാദഭാഗങ്ങൾ നീക്കം ചെയ്ത എമ്പുരാൻ നാളെ പ്രദർശനത്തിയേക്കും . മൂന്ന് മിനിട്ട് ദൃശ്യങ്ങൾ നീക്കം ചെയ്ത ചിത്രത്തിന്റെ ഗ്രേഡിംഗ് അടക്കം പൂർത്തിയാകേണ്ടതുണ്ട്. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിന്റെ പേര് ബൽരാജ് എന്ന് തിരുത്തിയേക്കും.
ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാൻ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സെൻസർബോർഡ് ഇടപെടൽ ഉണ്ടായെങ്കിലും പിന്നീട് നടന്ന ചർച്ചയിൽ നിർണ്ണായക ദൃശ്യങ്ങൾ മാത്രം ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.
എമ്പുരാനെ ചൊല്ലിയുള്ള വിവാദത്തിനിടെ മോഹൻലാലിന്റെ ഖേദം പ്രകടിപ്പിച്ചുള്ള പോസ്റ്റ് കഴിഞ്ഞ ദിവസം പൃഥ്വിരാജും പങ്ക് വച്ചിരുന്നു.
https://www.facebook.com/share/p/12GHobn5Nba/